കാറുകള്‍ക്കും വേണം എബിഎസ്, കാരണമിതാണ് — വീഡിയോ

എബിഎസ് അഥവാ ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനത്തിന്റെ സഹായത്തോടെ ബൈക്ക് യാത്രികരും വലിയ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന വീഡിയോകള്‍ മുമ്പും നമ്മള്‍ ഒരുപാട് കണ്ടിട്ടുണ്ട്. ബൈക്കുകളില്‍ മാത്രമല്ല കാറുകളിലെയും എബിഎസ് സംവിധാനം പലരും അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിനുള്ള പ്രധാന ഘടകമാണ്. ഇതാ അത്തരത്തിലൊരു വീഡിയോ ചുവടെ നല്‍കുന്നു.

കാറുകള്‍ക്കും വേണം എബിഎസ്, കാരണമിതാണ് — വീഡിയോ

മഹീന്ദ്ര XUV500 ആണ് ഇവിടെ മുഖ്യ കഥാപാത്രം. അമിത വേഗത്തില്‍ വന്ന മഹീന്ദ്ര XUV500 എബിഎസിന്റെ സുരക്ഷ കൊണ്ട് മാത്രമാണ് അപകടത്തില്‍പ്പെടാതിരുന്നത്. എസ്‌യുവി അമിത വേഗത്തിലാണെന്ന് ഡാഷ്‌ക്യാമറ ദൃശ്യങ്ങളില്‍ നിന്ന് തന്നെ വ്യക്തമാണ്. മംഗലൂരുവിനടുത്തുള്ള ദേശീയ പാത 17 -ലൂടെ പോവുകയായിരുന്നു മഹീന്ദ്ര XUV500 എസ്‌യുവിയുടെ ഉയര്‍ന്ന വകഭേദം.

കാറുകള്‍ക്കും വേണം എബിഎസ്, കാരണമിതാണ് — വീഡിയോ

ഒരു ജംഗ്ഷന്‍ എത്തുന്നതിന് തൊട്ട് മുമ്പ് കാറിന്റെ വേഗം കൂടി. ഈ സമയത്താണ് ഒരു ടൊയോട്ട ഇന്നോവ ജംഗ്ഷനില്‍ വച്ച് റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നത്. അതിവേഗത്തിലായിരുന്ന XUV500 ഡ്രൈവര്‍ ഉടന്‍ തന്നെ ബ്രേക്ക് ചവിട്ടി. ടൊയോട്ട ഇന്നോവയ്ക്ക് ഒരടി മാത്രം മുന്നില്‍ വച്ചാണ് XUV500 നിന്നത്.

കാറുകള്‍ക്കും വേണം എബിഎസ്, കാരണമിതാണ് — വീഡിയോ

ഇവിടെ രണ്ട് ഡ്രൈവര്‍മാരുടെ പക്കലും തെറ്റുണ്ടെന്ന് വേണം പറയാന്‍. ഒരു ജംഗ്ഷനിലേക്ക് അലസമായി കടന്ന് വന്ന ഇന്നോവ ഡ്രൈവറുടെ പക്കല്‍ തന്നെയാണ് ആദ്യ തെറ്റ്. കൃത്യ സമയത്ത് XUV500 ഡ്രൈവര്‍ ബ്രേക്ക് ചെയ്തില്ലായിരുന്നുവെങ്കില്‍ ഒരു വലിയ അപകടമായി ഇത് കലാശിച്ചേനെ. മാത്രമല്ല, കാറിലെ എബിഎസിന്റെ പങ്കാണ് ഇതില്‍ എടുത്ത് പറയേണ്ട ഒന്ന്. ട്രാഫിക്ക് നിയമ ലംഘനം സ്ഥിരം കാഴ്ചയാണ് നമ്മുടെ നിരത്തുകളില്‍. ഇത് കൊണ്ട് തന്നെ റോഡുകളിലെ ജംഗ്ഷനുകളിലൂടെ കടന്ന് പോവുമ്പോള്‍ വളരെ ശ്രദ്ധയോടെ വേണം ഡ്രൈവ് ചെയ്യാന്‍.

കാറുകള്‍ക്കും വേണം എബിഎസ്, കാരണമിതാണ് — വീഡിയോ

എന്നാല്‍ ഇതില്‍ നിന്ന് വിപരീതമായി XUV500 ഡ്രൈവര്‍ വളരെ വേഗത്തില്‍ കടന്ന് പോവാന്‍ ശ്രമിച്ചതും തെറ്റായി വേണം കരുതാന്‍.

ഈ സംഭവത്തില്‍ അപകടം ഒഴിവാക്കാനായി എബിഎസ് വഹിച്ച പങ്ക് സ്തുത്യര്‍ഹമാണ്. എബിഎസ് ഇല്ലാത്ത വാഹനങ്ങളില്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടുമ്പോള്‍ വീലുകള്‍ ലോക്കായി വാഹനം മറിയാനുള്ള സാധ്യത വളരെ കൂടുതലാണ്.

കാറുകള്‍ക്കും വേണം എബിഎസ്, കാരണമിതാണ് — വീഡിയോ

അടിയന്തര സാഹചര്യങ്ങളില്‍ ഡ്രൈവര്‍ ബ്രേക്കിടുമ്പോള്‍ വീലുകള്‍ പെട്ടന്ന് ലോക്കാവാതിരിക്കാനും എന്നാല്‍ മുന്നിലെ വസ്തുവില്‍ ഇടിക്കാതെ ഡ്രൈവര്‍ക്ക് വാഹനം നിയന്ത്രിക്കാനും അവസരമൊരുക്കുന്നു. 2019 ഒക്ടോബര്‍ മുതല്‍ രാജ്യത്ത് വില്‍ക്കുന്ന എല്ലാ കാറുകളിലും എബിഎസ് നിര്‍ബന്ധമാണ്.

BNVSAP ( ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസസ്‌മെന്റ് പ്രോഗ്രാം) നിര്‍ദ്ദേശങ്ങള്‍ പ്രകാരം സ്പീഡ് അലര്‍ട്ട്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍, എബിഎസ്, എയര്‍ബാഗുകള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയോടുള്ള കാറുകള്‍ മാത്രമെ വില്‍ക്കാന്‍ പാടുള്ളൂ എന്നാണ്.

Most Read Articles

Malayalam
English summary
mahindra xuv500 escpaed from an accident with the help of abs: read in malayalam
Story first published: Tuesday, February 19, 2019, 15:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X