വില്‍പ്പനയില്‍ ഒന്നാമന്‍ വീണ്ടും മാരുതി ആള്‍ട്ടോ തന്നെ

മാരുതിയുടെ എന്റ്രി ലെവല്‍ ഹാച്ച്ബാക്കായ ആള്‍ട്ടോ വീണ്ടും വില്‍പ്പനയില്‍ ഒന്നാമന്‍. ജൂണ്‍ മാസത്തില്‍ 18,000 യൂണിറ്റ് ആള്‍ട്ടോയാണ് നിര്‍മ്മാതാക്കള്‍ വിറ്റഴിച്ചത്. ഡീലറുമാര്‍ക്കായി 18,733 യൂണിറ്റ് ആള്‍ട്ടോയാണ് കമ്പനി അയച്ചു നല്‍കിയത്.

വില്‍പ്പനയില്‍ ഒന്നാമന്‍ വീണ്ടും മാരുതി ആള്‍ട്ടോ തന്നെ

വില്‍പ്പനയില്‍ ആള്‍ട്ടോയ്ക്ക് തൊട്ടു പിന്നാലെ രണ്ടാം സ്ഥാനത്ത് മാരുതി സ്വിഫ്റ്റാണ്. 16,330 യൂണിറ്റ് സ്വിഫ്റ്റുകളാണ് മാരുതി വിറ്റഴിച്ചത്. മൂന്നാം സ്ഥാനവും കരസ്ഥമാക്കിയത് മാരുതിയുടെ കോമ്പാക്ട് സെഡാനായ ഡിസൈറാണ്. 14,868 യൂണിറ്റ് ഡിസൈറാണ് കമ്പനി വിറ്റത്.

വില്‍പ്പനയില്‍ ഒന്നാമന്‍ വീണ്ടും മാരുതി ആള്‍ട്ടോ തന്നെ

രാജ്യത്തെ വാഹന വിപണി വളരെയധികം പ്രതിസന്ധികള്‍ നേരിടുന്ന ഈ കാലയളവിലാണ് ആള്‍ട്ടോ ഇത്ര വലിയൊരു നേട്ടം കൈവരിച്ചത്. വര്‍ഷം കോറും 4 ശതമാനം ഉയര്‍ച്ചയാണ് ആള്‍ട്ടോയുടെ വില്‍പ്പനയില്‍ കമ്പനിക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളിലും ഇങ്ങനെയൊരു വളര്‍ച്ചവളരെ വലിയൊരു കാര്യമാണ്.

വില്‍പ്പനയില്‍ ഒന്നാമന്‍ വീണ്ടും മാരുതി ആള്‍ട്ടോ തന്നെ

അടുത്തിടെ വാഹനത്തിന് കമ്പി ചെറിയൊരു ഫെയ്‌സ്‌ലിഫ്റ്റ് നല്‍കിയിരുന്നു. അതിനാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി വാഹനത്തിന് പുതിയ ഉപഭോക്താക്കളെ ആകര്‍ക്കാന്‍ കഴിഞ്ഞു എന്നാണ് നിര്‍മ്മാതാക്കളുടെ വിശ്വാസം. ആള്‍ട്ടോയ്ക്കും വാഗണ്‍ ആറിനുമിടയില്‍ നില്‍ക്കുന്ന പുതിയൊരു ഹാച്ച്ബാക്ക് വികസിപ്പിച്ചെടുക്കാനുള്ള ഒരുക്കങ്ങളിലാണ് മാരുതി.

വില്‍പ്പനയില്‍ ഒന്നാമന്‍ വീണ്ടും മാരുതി ആള്‍ട്ടോ തന്നെ

ആട്ടോയുടെ പുതുതലമുറയുടെ ഒരുക്കങ്ങള്‍ മാരുതിയുടെ അണിയറയില്‍ തകൃതിയായി നടക്കുകയാണ്. അടുത്ത വര്‍ഷം നിലവിലുള്ള മോഡല്‍ എട്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന സമയത്ത് പുതിയ വാഹനത്തെ മാരുതി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വര്‍ങ്ങളായി വിപണിയില്‍ ഏറ്റവും വിറ്റുവരവുള്ള വാഹനമാണ് ആള്‍ട്ടോ.

വില്‍പ്പനയില്‍ ഒന്നാമന്‍ വീണ്ടും മാരുതി ആള്‍ട്ടോ തന്നെ

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാം

പ്രായഭേതമന്യേ മുതിര്‍ന്നവരും, യുവാക്കളും ഒരു പോലെ വാങ്ങുന്ന വാഹനമാണിത്.

ആദ്യമായി കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന മിക്ക ആളുകളും തിരഞ്ഞെടുക്കുന്നത് ആള്‍ട്ടോ തന്നെയാണ്. കുറഞ്ഞ മെയ്ന്‍ടെനന്‍സും, താങ്ങാനാവുന്ന ചിലവുകളും വാഹനത്തിന് വിശ്വാസ്യത കൂട്ടുന്നു. വളരെ ആകര്‍ഷകമായ വിലയും വില്‍പ്പനാനന്തര സേവനങ്ങളുമാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്നത്.

വില്‍പ്പനയില്‍ ഒന്നാമന്‍ വീണ്ടും മാരുതി ആള്‍ട്ടോ തന്നെ

ഒട്ടുമിക്ക വാഹന നിര്‍മ്മാതാക്കള്‍ ഒന്നും എത്താത്ത രാജ്യത്തിന്റെ പ്രാന്ത പ്രദേശങ്ങളിലും മാരുതിയുടെ സാനിധ്യമുണ്ട്. ഇത്തരം ഇടങ്ങളില്‍ നിന്നാണ് ആള്‍ട്ടോയുടെ വലിയ ഭാഗം വില്‍പ്പനയും എത്തുന്നത്. ആള്‍ട്ടോ മാനുവല്‍, ഓട്ടോമാറ്റിക്ക് എന്നീ പതിപ്പുകളില്‍ ലഭ്യമാണ്. പെട്രോള്‍, CNG ഓപ്ഷനുകള്‍ വാഹനത്തിലുണ്ട്.

വില്‍പ്പനയില്‍ ഒന്നാമന്‍ വീണ്ടും മാരുതി ആള്‍ട്ടോ തന്നെ

47 bhp കരുത്തും 69 Nm torque ഉം പുറപ്പെടുവിക്കുന്ന 796 സിസി F8D പെട്രോള്‍ എഞ്ചിനാണ് വാഹനത്തില്‍. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് വാഹനത്തില്‍ അടിസ്ഥാനമായി വരുന്നു. രൂപഭാവത്തില്‍ അല്പ്പം മാറ്റവും, കരുത്ത് കൂടിയതുമായ ആള്‍ട്ടോ K10 എന്ന മറ്റൊരു പതിപ്പും വാഹനത്തിനുണ്ട്. 67 bhp കരുത്തും 90 Nm torque ഉം നല്‍കുന്ന 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിനുള്ളത്. വലിയ 1. ലിറ്റര്‍ എഞ്ചിനും അഞ്ച് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ ബോക്‌സുകള്‍ ലഭ്യമാണ്. 3.03 ലക്ഷം രൂപയാണ് ആള്‍ട്ടോയുടെ പ്രാരംഭ വില.

Most Read Articles

Malayalam
English summary
Maruti Alto continues to be best seller in again in Indian Market. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X