മാരുതി ബലെനോ തിരിച്ചുവിളിക്കുന്നു

എബിഎസ് സോഫ്റ്റ്‌വെയര്‍ പരിശോധിച്ച് അപ്‌ഡേറ്റ് ചെയ്യുന്നതിനായി ബലെനോ ഹാച്ച്ബാക്കുകള്‍ മാരുതി തിരിച്ചുവിളിക്കുന്നു. സൗജന്യ സര്‍വീസ് ക്യാമ്പയിനിലൂടെ ബലെനോ യൂണിറ്റുകളിലെ 'ആക്‌ച്വേറ്റര്‍ അസംബ്ലി എബിഎസ് സോഫ്റ്റ്‌വെയര്‍' കമ്പനി പരിശോധിക്കും. 2018 ഡിസംബര്‍ ആറിനും 2019 ഫെബ്രുവരി നാലിനുമിടയ്ക്ക് നിര്‍മ്മിച്ച 3,757 ബലെനോ യൂണിറ്റുകളിലാണ് പരിശോധന ആവശ്യമായത്.

മാരുതി ബലെനോ തിരിച്ചുവിളിക്കുന്നു

രാജ്യത്തുടനീളമുള്ള മാരുതി സര്‍വീസ് സെന്ററുകള്‍ കാറുകള്‍ പരിശോധിച്ച് എബിഎസ് സോഫ്റ്റ്‌വെയര്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്തു നല്‍കും. പരിശോധന ആവശ്യമുള്ള വാഹന ഉടമകളെ വരും ദിവസങ്ങളില്‍ ഡീലര്‍മാര്‍ നേരിട്ടു ബന്ധപ്പെടും.

മാരുതി ബലെനോ തിരിച്ചുവിളിക്കുന്നു

തിരിച്ചുവിളിച്ച ബലെനോ മോഡലുകളുടെ പട്ടികയില്‍ സ്വന്തം കാറുണ്ടോയെന്ന് ഉടമകള്‍ക്ക് ഓണ്‍ലൈന്‍ വെബ്‌സൈറ്റ് മുഖേനയും പരിശോധിക്കാം. ഇതിനായി നെക്‌സ വെബ്‌സൈറ്റില്‍, 'ഇംപോര്‍ട്ടന്റ് കസ്റ്റമര്‍ ഇന്‍ഫോര്‍മേഷന്‍' ടാബില്‍ കയറി ഷാസി നമ്പര്‍ കുറിച്ച് തിരഞ്ഞാല്‍ മാത്രം മതി.

മാരുതി ബലെനോ തിരിച്ചുവിളിക്കുന്നു

കഴിഞ്ഞ മെയ്മാസം ബ്രേക്ക് വാക്വം ഹോസിലെ നിര്‍മ്മാണപ്പിഴവിന്റെ പേരിലും ബലെനോയെ കമ്പനി തിരിച്ചുവിളിച്ചിരുന്നു. നിലവില്‍ മാരുതി ഇന്ത്യയില്‍ അവതരിപ്പിക്കുന്ന പ്രീമിയം ഹാച്ച്ബാക്കാണ് ബലെനോ. പ്രീമിയം കാറുകള്‍ക്കായി കമ്പനി സ്ഥാപിച്ച നെക്‌സ ഡീലര്‍ഷിപ്പുകള്‍ രാജ്യത്ത് ബലെനോ വില്‍പ്പനയ്ക്ക് നേതൃത്വം നല്‍കുന്നു.

മാരുതി ബലെനോ തിരിച്ചുവിളിക്കുന്നു

2019 ജനുവരിയിലാണ് ചെറിയ പരിഷ്‌കാരങ്ങളോടെ ബലെനോ ഫെയ്‌സ്‌ലിഫ്റ്റിനെ മാരുതി വിപണിയില്‍ അവതരിപ്പിച്ചത്. 11 മോഡലുകള്‍ പുതിയ ബലെനോ ഫെയ്‌സ്‌ലിഫ്റ്റില്‍ അണിനിരക്കുന്നു. 2018 മോഡലിനെ അപേക്ഷിച്ച് പുതിയ ബലെനോ മാനുവല്‍ പതിപ്പുകള്‍ക്ക് 7,000 മുതല്‍ 21,000 രൂപ വരെ വില വര്‍ധിച്ചിട്ടുണ്ട്.

മാരുതി ബലെനോ തിരിച്ചുവിളിക്കുന്നു

സിവിസി വകഭേദങ്ങള്‍ 30,000 മുതല്‍ 44,000 രൂപ വരെയാണ് വിലവര്‍ധനവ് കുറിക്കുന്നത്. പുറംമോടിയിലും അകത്തളത്തിലും സംഭവിച്ച ചെറിയ മാറ്റങ്ങള്‍ പുതിയ ബെലനോയുടെ വിശേഷങ്ങളില്‍പ്പെടും. മുന്നിലെ ബമ്പര്‍ കമ്പനി പരിഷ്‌കരിച്ചു. വീതികൂടിയ സെന്‍ട്രല്‍ എയര്‍ഡാം കാറിന് പുതുമ സമര്‍പ്പിക്കുന്നുണ്ട്. കോണോടുകോണ്‍ C ആകൃതിയിലാണ് ബമ്പറിന്റെ ഇരുപുറവും.

Most Read: അര്‍ബന്‍ കാറുകള്‍ക്ക് പുതിയ നിര്‍വചനം കുറിക്കാന്‍ ടാറ്റ ആള്‍ട്രോസ്

മാരുതി ബലെനോ തിരിച്ചുവിളിക്കുന്നു

ഗ്രില്ലിലെ ത്രിമാന ശൈലിയും ബലെനോ ഫെയ്‌സ്‌ലിഫ്റ്റില്‍ പുതുമയായി ചൂണ്ടിക്കാട്ടാം. ഇരട്ടനിറമുള്ള 16 ഇഞ്ച് അലോയ് വീലുകള്‍ ഉയര്‍ന്ന ബലെനോ മോഡലുകളുടെ മാത്രം സവിശേഷതയാണ്. ഉള്ളിലും ചെറിയ പരിഷ്‌കാരങ്ങള്‍ കമ്പനി സ്വീകരിച്ചിട്ടുണ്ട്.

മാരുതി ബലെനോ തിരിച്ചുവിളിക്കുന്നു

പുതിയ സീറ്റ് ഫാബ്രിക്ക് മാറ്റങ്ങളില്‍പ്പെടും. കറുപ്പ്, കടുംനീല നിറങ്ങള്‍ ക്യാബിനെ കൂടുതല്‍ സ്‌പോര്‍ടിയാക്കി മാറ്റുന്നു. ടച്ച്‌സ്‌ക്രീന്‍ ഓഡിയോ സംവിധാനത്തിലും ഭേദഗതികള്‍ കാണാം. നിലവിലെ 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ബലെനോ ഫെയ്‌സ്‌ലിഫ്റ്റിലും തുടരുന്നു.

മാരുതി ബലെനോ തിരിച്ചുവിളിക്കുന്നു

നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 82 bhp കരുത്തും 115 Nm torque ഉം സൃഷ്ടിക്കും. 74 bhp കരുത്തും 190 Nm torque -മാണ് ഡീസല്‍ എഞ്ചിന് പരമാവധി കുറിക്കാനാവുക. പെട്രോള്‍ പതിപ്പില്‍ സിവിടി ഗിയര്‍ബോക്‌സുമുണ്ട് തിരഞ്ഞെടുക്കാന്‍. എന്നാല്‍ ഡീസല്‍ പതിപ്പില്‍ അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമെയുള്ളൂ.

മാരുതി ബലെനോ തിരിച്ചുവിളിക്കുന്നു

പുതിയ രണ്ടുനിറപ്പതിപ്പുകളും പുത്തന്‍ ബലനോയുടെ വിശേഷമാണ്. ഫീനിക്‌സ് റെഡ്, മാഗ്മ ഗ്രെയ് നിറങ്ങള്‍ക്കൂടി ബലെനോയില്‍ ഇനി തിരഞ്ഞെടുക്കാം. പേള്‍ ആര്‍ക്ടിക്ക് വൈറ്റ്, പ്രീമിയം സില്‍വര്‍, നെക്‌സ ബ്ലൂ, ഓട്ടം ഓറഞ്ച് എന്നീ നിറപ്പതിപ്പുകളും നിരയിലുണ്ട്.

More from DriveSpark

Article Published On: Tuesday, February 26, 2019, 10:50 [IST]
English summary
Maruti Baleno Recalled In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X