ഇതാണ് പുതിയ മാരുതി ബലെനോ RS — വീഡിയോ

കഴിഞ്ഞ ജനുവരിയിലാണ് ചെറിയ മാറ്റങ്ങളോടെ 2019 ബലെനോ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ മാരുതി വിപണിയില്‍ കൊണ്ടുവന്നത്. നെക്‌സ ഷോറൂമുകളില്‍ പുത്തന്‍ ബലെനോ യൂണിറ്റുകള്‍ സുലഭമായി തുടരുന്നു. ബലെനോ എത്തിയ സ്ഥിതിക്ക് ഇനി പുത്തന്‍ ബലെനോ RS -നെ അവതരിപ്പിക്കാം; മാരുതി തീരുമാനിച്ചിരിക്കുകയാണ്. ഷോറൂമുകളില്‍ 2019 ബലെനോ RS എത്താന്‍ തുടങ്ങി. ബലെനോയെ പോലെ ബലെനോ RS ഉം നാമമാത്രമായ ഡിസൈന്‍ പരിഷ്‌കാരങ്ങളോടെയാണ് കടന്നെത്തുന്നത്. മെക്കാനിക്കല്‍ മുഖത്ത് മാറ്റങ്ങളില്ല.

ഇതാണ് പുതിയ മാരുതി ബലെനോ RS — വീഡിയോ

8.76 ലക്ഷം രൂപയായിരിക്കും കാറിന് വില. അതായത് നിലവിലെ മോഡലിനെക്കാള്‍ 29,000 രൂപ കൂടുതല്‍. പുതിയ മുന്‍ പിന്‍ ബമ്പറുകള്‍, ത്രിമാന ഗ്രില്ല്, പുത്തന്‍ അലോയ് വീലുകള്‍ എന്നിവയെല്ലാം 2019 ബലെനോ RS പതിപ്പിന്റെ വിശേഷങ്ങളില്‍പ്പെടും. ഉള്ളില്‍ ഡാഷ്‌ബോര്‍ഡില്‍ പരിഷ്‌കാരങ്ങളില്ല. അതേസമയം വാഗണ്‍ആറില്‍ കണ്ടതുപോലെ സ്മാര്‍ട്ട് സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ബലെനോ RS -ലും ഇടംകണ്ടെത്തിയിട്ടുണ്ട്. ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി സാധ്യതകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഉറപ്പുവരുത്തും.

ഇതാണ് പുതിയ മാരുതി ബലെനോ RS — വീഡിയോ

നിലവിലെ 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിനാണ് ഹാച്ച്ബാക്കിന്റെ ഹൃദയം. മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോ എഞ്ചിന്‍ 101 bhp കരുത്തും 150 Nm torque ഉം പരമാവധി കുറിക്കും. അതേസമയം സാധാരണ ബലെനോയ്ക്ക് 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിനാണ് കമ്പനി നല്‍കുന്നത്. ഈ എഞ്ചിന്‍ യൂണിറ്റ് 82 bhp കരുത്തും 113 Nm torque ഉം അവകാശപ്പെടുന്നു. അഞ്ചു സ്പീഡാണ് ബലെനോ RS -ലെ മാനുവല്‍ ഗിയര്‍ബോക്‌സ്. മോഡലില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഒരുങ്ങുന്നില്ല.

Most Read: പിനിന്‍ഫറീന ബറ്റിസ്റ്റയുടെ മൈലേജ് അന്വേഷിച്ച് ഒരു വിരുതന്‍, രസികന്‍ മറുപടി നല്‍കി ആനന്ദ് മഹീന്ദ്ര

യാത്രക്കാരുടെ സുരക്ഷയ്ക്കായി ഇരട്ട എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, പിന്‍ പാര്‍ക്കിംഗ് ക്യാമറ, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ തുടങ്ങി നിരവധി ക്രമീകരണങ്ങള്‍ മാരുതി സ്വീകരിച്ചിട്ടുണ്ട്.

ഇതാണ് പുതിയ മാരുതി ബലെനോ RS — വീഡിയോ

കീലെസ് സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍, കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പവര്‍ മിററുകള്‍, ക്രമീകരിക്കാവുന്ന സ്റ്റീയറിംഗ് വീല്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ്, ഫോളോ മീ ഹോം ഹെഡ്‌ലാമ്പ് എന്നിങ്ങനെ നീളും 2019 ബലെനോ RS -ന്റെ മറ്റു വിശേഷങ്ങള്‍.

ഇന്ത്യന്‍ വിപണിയില്‍ മാരുതി അവതരിപ്പിച്ച ആദ്യ പെര്‍ഫോര്‍മന്‍സ് കാറാണ് ബലെനോ RS. വിപണിയില്‍ ഫോക്‌സ് വാഗണ്‍ GT TSI, ഫിയറ്റ് പുന്തോ അബാര്‍ത്ത്, ടാറ്റ ടിയാഗൊ JTP മോഡലുകളുമായി ഹാച്ച്ബാക്ക് മത്സരിക്കുന്നു.

ഇതാണ് പുതിയ മാരുതി ബലെനോ RS — വീഡിയോ

ഇത്രയുംകാലം ഏറ്റവും വില കുറഞ്ഞ പെര്‍ഫോര്‍മന്‍സ് കാറെന്നായിരുന്നു ബലെനോ RS അറിയപ്പെട്ടത്. പക്ഷെ ടിയാഗൊ JTP എഡിഷന്‍ ബലെനോയുടെ ഈ വിശേഷണം പിടിച്ചെടുത്തു. 6.39 ലക്ഷം രൂപയാണ് ടിയാഗൊ JTP -ക്ക് വില. ബലെനോ RS -നെക്കാള്‍ കൂടുതല്‍ കരുത്തും ടോര്‍ഖും ടിയാഗൊ JTP -ക്കുണ്ട്.

Most Read: ടിയാഗൊ, ടിഗോര്‍ ഡീസല്‍ മോഡലുകൾ ടാറ്റ പിന്‍വലിക്കുന്നു, കാരണമിതാണ്

112 bhp കരുത്തും 150 Nm torque -മാണ് ടിയാഗൊ JTP എഡിഷനിലെ 1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ കുറിക്കുന്നത്. ഗിയര്‍ബോക്‌സ് അഞ്ചു സ്പീഡ് മാനുവല്‍. നിരയില്‍ പത്തുലക്ഷത്തിന് താഴെയുള്ള ഏറ്റവും കരുത്തുറ്റ പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്ക് ഫിയറ്റ് പുന്തോ അബാര്‍ത്താണ്. ഫിയറ്റ് ഹാച്ച്ബാക്കിലെ 1.4 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന് 145 bhp കരുത്തും 211 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

Source: Sricharan Vedamurthy

Most Read Articles

Malayalam
English summary
The New 2019 Maruti Baleno RS Arrives In Showroom. Read in Malayalam.
Story first published: Saturday, March 9, 2019, 19:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X