വില്‍പ്പനയില്‍ രാജാവ് മാരുതി ബ്രെസ്സ, നേട്ടം കൊയ്ത് ടാറ്റ നെക്‌സോണ്‍

കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ മാരുതി വിറ്റാര ബ്രെസ്സയ്ക്ക് പിന്നില്‍ നില ഭദ്രമാക്കി ടാറ്റ നെക്‌സോണ്‍. ജനുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ എന്നത്തേയുംപോലെ മാരുതി എസ്‌യുവി എതിരാളികളെക്കാള്‍ ബഹുദൂരം മുന്നിലാണ്.

രണ്ടാമത് ടാറ്റ നെക്‌സോണ്‍. ഇക്കുറി മൂന്ന്, നാല് സ്ഥാനങ്ങള്‍ അലങ്കരിക്കാനാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിനും ഹോണ്ട WR-V -യ്ക്കും വിധി. 13,172 ബ്രെസ്സ യൂണിറ്റുകളെയാണ് മാരുതി കഴിഞ്ഞമാസം വിറ്റത്. 5,095 യൂണിറ്റുകളുടെ വില്‍പ്പന ടാറ്റ നെക്‌സോണ്‍ കുറിച്ചു.

വില്‍പ്പനയില്‍ രാജാവ് മാരുതി ബ്രെസ്സ, നേട്ടം കൊയ്ത് ടാറ്റ നെക്‌സോണ്‍

ഫോര്‍ഡ് ഇക്കോസ്പര്‍ട് 4,510 യൂണിറ്റുകളുടെ വില്‍പ്പന വരിച്ചപ്പോള്‍ ഹോണ്ട വിറ്റത് 3,393 യൂണിറ്റുകള്‍. നെക്‌സോണ്‍, ഇക്കോസ്‌പോര്‍ട്, WR-V മോഡലുകളുടെ വില്‍പ്പന ഒരുമിച്ച് കൂട്ടിയാല്‍പോലും ബ്രെസ്സയുടെ വില്‍പ്പന മറികടക്കുന്നില്ലെന്നത് ഇവിടെ ശ്രദ്ധേയം. ശ്രേണിയില്‍ 1,506 യൂണിറ്റുകളുടെ വില്‍പ്പന കുറിച്ച മഹീന്ദ്ര TUV300 ആണ് പട്ടികയില്‍ ഏറ്റവും പിറകില്‍.

വില്‍പ്പനയില്‍ രാജാവ് മാരുതി ബ്രെസ്സ, നേട്ടം കൊയ്ത് ടാറ്റ നെക്‌സോണ്‍

2018 ഡിസംബറിനെ അപേക്ഷിച്ച് കോമ്പാക്ട് എസ്‌യുവി വില്‍പ്പനയില്‍ കാര്യമായ വര്‍ധനവുണ്ട്. എന്നാല്‍ 2018 ജനുവരി മാസത്തെ കണക്കുകളുമായി താരതമ്യം ചെയ്താല്‍ ഇക്കോസ്‌പോര്‍ട്, WR-V, TUV300 മോഡലുകളുടെ വില്‍പ്പന താഴേക്ക് കൂപ്പുകുത്തി. ഇക്കുറി നെക്‌സോണും വിറ്റാര ബ്രെസ്സയുമാണ് നേട്ടം വില്‍പ്പനയില്‍ നേട്ടം കൊയ്തവര്‍. 30 ശതമാനം വര്‍ധനവ് ഇരു എസ്‌യുവികളും നേടി. കേവലം മോഡലായിട്ടുകൂടി വിറ്റാര ബ്രെസ്സയ്ക്ക് ഇന്ത്യയില്‍ ആവശ്യക്കാരേറുകയാണ്. മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ബ്രെസ്സയിലുണ്ട്.

വില്‍പ്പനയില്‍ രാജാവ് മാരുതി ബ്രെസ്സ, നേട്ടം കൊയ്ത് ടാറ്റ നെക്‌സോണ്‍

പെട്രോള്‍, ഡീസല്‍ പതിപ്പുകളിലാണ് ടാറ്റ നെക്‌സോണ്‍ വില്‍പ്പനയ്ക്ക് വരുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ നെക്‌സോണിലും ഒരുങ്ങുന്നു. ഇക്കോസ്‌പോര്‍ടില്‍ ഫോര്‍ഡും നല്‍കുന്നുണ്ട് പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍. നിരയില്‍ മഹീന്ദ്ര TUV300 ആണ് ഡീസല്‍ പതിപ്പ് മാത്രമുള്ള മറ്റൊരു എസ്‌യുവി. എന്നാല്‍ മാനുവല്‍, എഎംടി ഓപ്ഷനുകള്‍ എസ്‌യുവിക്ക് മഹീന്ദ്ര നല്‍കുന്നുണ്ടുതാനും.

വില്‍പ്പനയില്‍ രാജാവ് മാരുതി ബ്രെസ്സ, നേട്ടം കൊയ്ത് ടാറ്റ നെക്‌സോണ്‍

എന്തായാലും പുതിയ മഹീന്ദ്ര XUV300 കോമ്പാക്ട് എസ്‌യുവി നിരയിലെ സമവാക്യങ്ങള്‍ തിരുത്തുമെന്ന ശക്തമായ സൂചന നല്‍കിക്കഴിഞ്ഞു. ശ്രേണിയില്‍ത്തന്നെ ആദ്യമായ ഒരുപിടി സൗകര്യങ്ങളും സംവിധാനങ്ങളുമായാണ് XUV300 കടന്നുവരിക. പുതിയ കോമ്പാക്ട് എസ്‌യുവിയില്‍ മഹീന്ദ്ര കാര്യമായ ഗൃഹപാഠം ചെയ്തിട്ടുണ്ട്. XUV300 -യുടെ പുറംമോടിയിലും അകത്തളത്തിലും ഇക്കാര്യം തികഞ്ഞനുഭവപ്പെടും.

വില്‍പ്പനയില്‍ രാജാവ് മാരുതി ബ്രെസ്സ, നേട്ടം കൊയ്ത് ടാറ്റ നെക്‌സോണ്‍

ഏഴു എയര്‍ബാഗുകള്‍, ഇരട്ട സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഏറ്റവും നീളംകൂടിയ വീല്‍ബേസ്, ഏറ്റവും ഉയര്‍ന്ന ടോര്‍ഖ്, നാലു ടയറുകളിലും ഡിസ്‌ക്ക് ബ്രേക്ക് എന്നിവ എസ്‌യുവിയുടെ മാറ്റുകൂട്ടും. നവീന ഫീച്ചറുകളുടെ കാര്യത്തിലും മഹീന്ദ്ര XUV300 ഒട്ടും പിന്നിലല്ല. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഫോളോ മീ ലാമ്പുകള്‍, വൈദ്യുത സണ്‍റൂഫ്, മുന്‍ പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഓട്ടോ ഡിമ്മിംഗ് സവിശേഷതയുള്ള മിററുകള്‍; എസ്‌യുവിയുടെ വിശേഷങ്ങള്‍ തീരില്ല.

വില്‍പ്പനയില്‍ രാജാവ് മാരുതി ബ്രെസ്സ, നേട്ടം കൊയ്ത് ടാറ്റ നെക്‌സോണ്‍

കര്‍ശനമാവാനിരിക്കുന്ന സുരക്ഷാ ചട്ടങ്ങള്‍ മുഴുവന്‍ പാലിച്ചാണ് XUV300 വില്‍പ്പനയ്ക്ക് അണിനിരക്കുക. ഇപ്പോഴത്തെ ബുക്കിംഗ് തരംഗം കണക്കിലെടുത്താല്‍ നെക്സോണിനെയും ഇക്കോസ്പോര്‍ടിനെയും മറികടക്കാന്‍ മഹീന്ദ്ര XUV300 -യ്ക്ക് വലിയ പ്രയാസമുണ്ടാകില്ല.

Most Read Articles

Malayalam
English summary
Maruti Brezza Tops Compact SUV Sales Chart In January 2019. Read in Malayalam.
Story first published: Wednesday, February 13, 2019, 11:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X