മാരുതി കാറുകള്‍ക്ക് മാര്‍ച്ചിലും ഡിസ്‌കൗണ്ട്, വിവരങ്ങള്‍ ഇങ്ങനെ

By Rajeev Nambiar

ഫെബ്രുവരിയിലും മാരുതിയുടെ കാര്‍ വില്‍പ്പന സജീവമായില്ല. ഡിസ്‌കൗണ്ട്-എക്‌സ്‌ചേഞ്ച് ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടും വില്‍പ്പനയില്‍ 0.8 ശതമാനം ഇടിവ് കമ്പനിക്ക് സംഭവിച്ചു. 1,48,682 യൂണിറ്റ് കാറുകളാണ് ഫെബ്രുവരിയില്‍ മാരുതി വിറ്റത്. അതേസമയം 2018 ഫെബ്രുവരിയില്‍ 1,49,824 യൂണിറ്റുകളുടെ വില്‍പ്പന കമ്പനി കുറിച്ചിരുന്നു. എന്തായാലും മാര്‍ച്ചില്‍ ചിത്രം മാറുമെന്ന ശുഭാപ്തിവിശ്വാസം മാരുതിക്കുണ്ട്.

മാരുതി കാറുകള്‍ക്ക് മാര്‍ച്ചിലും ഡിസ്‌കൗണ്ട്, വിവരങ്ങള്‍ ഇങ്ങനെ

പുതിയ ഡിസ്‌കൗണ്ട് ഓഫറുകള്‍ വില്‍പ്പന ഉയര്‍ത്തുമെന്ന് കമ്പനി കരുതുന്നു. ഇത്തവണ ബ്രെസ്സ, സെലറിയോ, സ്വിഫ്റ്റ്, ഡിസൈര്‍, വാഗണ്‍ആര്‍, ആള്‍ട്ടോ, ഒമ്‌നി മോഡലുകളിലാണ് മാര്‍ച്ച് ഓഫറുകള്‍ ഒരുങ്ങുന്നത്. ഒമ്‌നിയില്‍ 5,000 രൂപയാണ് ഡിസ്‌കൗണ്ട്. 20,000 രൂപ എക്‌സ്‌ചേഞ്ച് ഓഫറായും ഒമ്‌നിയില്‍ നേടം.

മാരുതി കാറുകള്‍ക്ക് മാര്‍ച്ചിലും ഡിസ്‌കൗണ്ട്, വിവരങ്ങള്‍ ഇങ്ങനെ

കോര്‍പ്പറേറ്റ് ജീവനക്കാര്‍ക്ക് 2,000 രൂപ വരെയും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 3,000 രൂപ വരെയും മോഡലില്‍ അധിക ഡിസ്‌കൗണ്ട് ഒരുങ്ങുന്നുണ്ട്. മാരുതി ഈക്കോയിലും 5,000 രൂപയാണ് എക്‌സ്‌ചേഞ്ച് ഓഫർ. എക്‌സ്‌ചേഞ്ച് ബോണസ് 20,000 രൂപ. കോര്‍പ്പറേറ്റ്, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2,000 രൂപയുടെ ആനുകൂല്യം മോഡലില്‍ കൂടുതല്‍ ലഭിക്കും.

മാരുതി കാറുകള്‍ക്ക് മാര്‍ച്ചിലും ഡിസ്‌കൗണ്ട്, വിവരങ്ങള്‍ ഇങ്ങനെ

പ്രാരംഭ ഹാച്ച്ബാക്കായ ആള്‍ട്ടോ 800 -ല്‍ 30,000 രൂപയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന ക്യാഷ് ഡിസ്‌കൗണ്ട്. ഒപ്പം 30,000 രൂപ എക്‌സ്‌ചേഞ്ച് ഓഫറായി നേടാനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. നിരയില്‍ കുറച്ചുകൂടി കരുത്തേറിയ ആള്‍ട്ടോ K10 മോഡലില്‍ 20,000 രൂപ വരെ ഡിസ്‌കൗണ്ട് നേടാം.

മാരുതി കാറുകള്‍ക്ക് മാര്‍ച്ചിലും ഡിസ്‌കൗണ്ട്, വിവരങ്ങള്‍ ഇങ്ങനെ

യഥാക്രമം 30,000 രൂപ, 35,000 രൂപ എന്നിങ്ങനെയാണ് ആള്‍ട്ടോ K10, ആള്‍ട്ടോ K10 എഎംടി മോഡലുകളിലെ എക്‌സ്‌ചേഞ്ച് ബോണസ്. കോര്‍പ്പറേറ്റ്, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 3,000 രൂപയുടെ ആനുകൂല്യം കൂടി മോഡലില്‍ ലഭിക്കും. വിപണിയില്‍ പുതുതായി കടന്നുവന്ന വാഗണ്‍ആറിന് ഡിസ്‌കൗണ്ട് ഓഫറുകളൊന്നും മാരുതി പ്രഖ്യാപിച്ചിട്ടില്ല.

മാരുതി കാറുകള്‍ക്ക് മാര്‍ച്ചിലും ഡിസ്‌കൗണ്ട്, വിവരങ്ങള്‍ ഇങ്ങനെ

ക്യാഷ് ഡിസ്‌കൗണ്ടായി 20,000 രൂപയും എക്‌സ്‌ചേഞ്ച് ബോണസായി 10,000 രൂപയുമാണ് ഡിസൈര്‍ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ക്ക് കമ്പനി നല്‍കുന്നത്. ഡിസൈര്‍ ടൂര്‍ ഡീസല്‍ പതിപ്പില്‍ 20,000 രൂപ വീതം ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ബോണസും ഒരുങ്ങുന്നുണ്ട്. എന്നാല്‍ ഡിസൈര്‍ ടൂര്‍ പെട്രോള്‍ പതിപ്പില്‍ 5,000 രൂപ വിലക്കിഴിവ് മാത്രമെ ഒരുങ്ങുന്നുള്ളൂ.

Most Read: പുതിയ ടാറ്റ ഹാച്ച്ബാക്കിന്റെ ആദ്യ ചിത്രം പുറത്ത്

മാരുതി കാറുകള്‍ക്ക് മാര്‍ച്ചിലും ഡിസ്‌കൗണ്ട്, വിവരങ്ങള്‍ ഇങ്ങനെ

പുതുതലമുറ സ്വിഫ്റ്റ് ഡീസലില്‍ 33,000 രൂപ വരെയാണ് ആനുകൂല്യങ്ങള്‍ നേടാന്‍ അവസരം. ഇതില്‍ 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉള്‍പ്പെടും. സ്വിഫ്റ്റ് പെട്രോള്‍ വകഭേദങ്ങളില്‍ 25,000 രൂപയാണ് നേരിട്ടുള്ള ഡിസ്‌കൗണ്ട്. എക്‌സ്‌ചേഞ്ച് ബോണസ് 25,000 രൂപ.

മാരുതി കാറുകള്‍ക്ക് മാര്‍ച്ചിലും ഡിസ്‌കൗണ്ട്, വിവരങ്ങള്‍ ഇങ്ങനെ

തിരഞ്ഞെടുക്കുന്ന വകഭേദം ആശ്രയിച്ച് സെലറിയോയില്‍ 30,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ് ഒരുങ്ങും. 25,000 രൂപയാണ് ഹാച്ച്ബാക്കില്‍ നേടാവുന്ന ക്യാഷ് ഡിസ്‌കൗണ്ട്. കോര്‍പ്പറേറ്റ്, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 3,000 രൂപയുടെ കൂടുതല്‍ ആനുകൂല്യം കമ്പനി ഉറപ്പുവരുത്തും.

മാരുതി കാറുകള്‍ക്ക് മാര്‍ച്ചിലും ഡിസ്‌കൗണ്ട്, വിവരങ്ങള്‍ ഇങ്ങനെ

15,000 രൂപയാണ് മാരുതി ബ്രെസ്സയിലെ ഡിസ്‌കൗണ്ട്. എക്‌സ്‌ചേഞ്ച് ബോണസ് 25,000 രൂപ. അതേസമയം സംസ്ഥാനം, നഗരം അടിസ്ഥാനപ്പെടുത്തി മേല്‍പ്പറഞ്ഞ ഓഫര്‍ ആനുകൂല്യങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാം.

Source: Mycarhelpline

Most Read Articles

Malayalam
English summary
Maruti Car Discounts In March 2019. Read in Malayalam.
Story first published: Tuesday, March 5, 2019, 13:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X