മാരുതി കാറുകള്‍ക്ക് 65,000 രൂപ വരെ ഡിസ്‌കൗണ്ട് — ജൂലായ് ഓഫറുകള്‍

ജൂണില്‍ സംഭവിച്ച ക്ഷീണം ജൂലായില്‍ തീര്‍ക്കാന്‍ മാരുതി. ഈ മാസവും വലിയ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് മാരുതി രംഗത്തുണ്ട്. വില്‍പ്പന കൂട്ടാനായി നെക്‌സ, അറീന കാറുകള്‍ക്ക് ഒരുപോലെ കമ്പനി ആകര്‍ഷകമായ വിലക്കിഴിവ് ഉറപ്പുവരുത്തും. ജൂലായ് മാസം കാറുകള്‍ക്ക് മാരുതി നല്‍കുന്ന ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ ചുവടെ അറിയാം.

മാരുതി കാറുകള്‍ക്ക് 65,000 രൂപ വരെ ഡിസ്‌കൗണ്ട് — ജൂലായ് ഓഫറുകള്‍

മാരുതി ആള്‍ട്ടോ BS VI

അടുത്തിടെയാണ് ആള്‍ട്ടോയെ മാരുതി ഭാരത് സ്‌റ്റേജ് VI നിലവാരത്തിലേക്ക് കൊണ്ടുവന്നത്. ജൂണ്‍ മാസം 45,000 രൂപ വരെ വിലക്കിഴിവ് നേടാനാണ് ആള്‍ട്ടോയില്‍ ഉപഭോക്താക്കള്‍ക്ക് അവസരം. 20,000 രൂപയുടെ നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഇതില്‍പ്പെടും. ഇതിനെല്ലാം പുറമെ 5,000 രൂപയുടെ കോര്‍പ്പറേറ്റ് ബോണസും ഹാച്ച്ബാക്കില്‍ കമ്പനി ഉറപ്പുവരുത്തുന്നുണ്ട്.

മാരുതി കാറുകള്‍ക്ക് 65,000 രൂപ വരെ ഡിസ്‌കൗണ്ട് — ജൂലായ് ഓഫറുകള്‍

മാരുതി ആള്‍ട്ടോ K10

പ്രാരംഭ ഹാച്ച്ബാക്കുകളിലെ മാരുതിയുടെ സൂപ്പര്‍ഹിറ്റ് താരമാണ് ആള്‍ട്ടോ K10. ഈ മാസം 52,500 രൂപ വരെ കാറില്‍ ഡിസ്‌കൗണ്ട് നേടാം. 20,000 രൂപയാണ് ആള്‍ട്ടോ K10 മാനുവല്‍ പതിപ്പില്‍ പരമാവധി ലഭിക്കുന്ന ക്യാഷ് ഡിസ്‌കൗണ്ട്. എഎംടി പതിപ്പില്‍ 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. ഇരു പതിപ്പുകളിലും എക്‌സ്‌ചേഞ്ച് ബോണസ് 20,000 രൂപയാണ്. 2,500 രൂപയുടെ പ്രത്യേക കോര്‍പ്പറേറ്റ് ബോണസും കാറില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

മാരുതി കാറുകള്‍ക്ക് 65,000 രൂപ വരെ ഡിസ്‌കൗണ്ട് — ജൂലായ് ഓഫറുകള്‍

മാരുതി ഈക്കോ

ഒമ്‌നി പോയതോടെ മാരുതി നിരയിലെ ഏക വാനാണ് ഈക്കോ. ജൂലായില്‍ 22,500 രൂപ വരെ ഡിസ്‌കൗണ്ട് നല്‍കാനാണ് കമ്പനിയുടെ തീരുമാനം. ഈക്കോയുടെ സിഎന്‍ജി വകഭേദങ്ങളില്‍ 10,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് ഒരുങ്ങും. ഇതേസമയം, പെട്രോള്‍ മോഡലുകള്‍ക്ക് 5,000 രൂപയാണ് നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ട്. പെട്രോള്‍, സിഎന്‍ജി വകഭേദങ്ങളില്‍ 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 2,500 രൂപ കോര്‍പ്പറേറ്റ് ബോണസും കമ്പനി നല്‍കും.

മാരുതി കാറുകള്‍ക്ക് 65,000 രൂപ വരെ ഡിസ്‌കൗണ്ട് — ജൂലായ് ഓഫറുകള്‍

മാരുതി സെലറിയോ

ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് വന്ന ആദ്യ എഎംടി കാറാണ് സെലറിയോ. മാരുതി നിരയില്‍ വാഗണ്‍ആറിന് താഴെ സെലറിയോ ഇടംകണ്ടെത്തുന്നു. നിലവില്‍ 52,500 രൂപ വരെ ഡിസ്‌കൗണ്ട് നേടാനാണ് സെലറിയോയില്‍ ഉപഭോക്താക്കള്‍ക്ക് അവസരം. പെട്രോള്‍ മാനുവല്‍ പതിപ്പെങ്കില്‍ 25,000 രൂപയും എഎംടി/സിഎന്‍ജി പതിപ്പെങ്കില്‍ 30,000 രൂപയും കാറില്‍ നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും.

മാരുതി കാറുകള്‍ക്ക് 65,000 രൂപ വരെ ഡിസ്‌കൗണ്ട് — ജൂലായ് ഓഫറുകള്‍

ഇതേസമയം, 2018 നിര്‍മ്മിത മോഡലുകള്‍ക്ക് കൂടുതല്‍ ഉയര്‍ന്ന ആനുകൂല്യങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ വിഭാഗത്തില്‍ പെട്രോള്‍, സിഎന്‍ജി വകഭേദങ്ങള്‍ക്ക് 33,000 രൂപ വരെയാണ് നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കുക. എഎംടി മോഡലില്‍ 30,000 രൂപ വരെ ഡിസ്‌കൗണ്ട് നേടാം. 20,000 രൂപയാണ് കാറിലെ എക്‌സ്‌ചേഞ്ച് ബോണസ്. കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് 2,500 രൂപയും.

മാരുതി കാറുകള്‍ക്ക് 65,000 രൂപ വരെ ഡിസ്‌കൗണ്ട് — ജൂലായ് ഓഫറുകള്‍

മാരുതി വാഗണ്‍ആര്‍

ജനുവരിയില്‍ വില്‍പ്പനയ്ക്ക് വന്ന പുതുതലമുറ മാരുതി വാഗണ്‍ആറിന് ഇന്ത്യയില്‍ പ്രചാരമേറെയാണ്. ഈ മാസം 17,500 രൂപ വരെ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ നേടാനാണ് വാഗണ്‍ആര്‍ വാങ്ങാന്‍ തയ്യാറെടക്കുന്നുവര്‍ക്ക് അവസരം. 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 2,500 രൂപയുടെ കോര്‍പ്പറേറ്റ് ബോണസും ഇതില്‍ ഉള്‍പ്പെടും.

മാരുതി കാറുകള്‍ക്ക് 65,000 രൂപ വരെ ഡിസ്‌കൗണ്ട് — ജൂലായ് ഓഫറുകള്‍

മാരുതി ഇഗ്നിസ്

യുവതലമുറയെ ലക്ഷ്യമിട്ട് മാരുതി പുറത്തിറക്കുന്ന സ്റ്റൈലിഷ് ഹാച്ച്ബാക്കാണ് ഇഗ്നിസ്. ഏതാനും മാസങ്ങള്‍ മുന്‍പ് ഇഗ്നിസിന് ഫെയ്‌സ്‌ലിഫ്റ്റ് അപ്‌ഡേറ്റ് കമ്പനി നല്‍കുകയുണ്ടായി. നിലവില്‍ 45,000 രൂപ വരെയാണ് ഇഗ്നിസില്‍ ലഭ്യമായ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍. 15,000 രൂപയുടെ നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ടും 25,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഇതില്‍പ്പെടും. 5,000 രൂപയുടെ കോര്‍പ്പറേറ്റ് ബോണസും ഇഗ്നിസ് വാങ്ങുന്നവരെ കാത്തിരിപ്പുണ്ട്.

മാരുതി കാറുകള്‍ക്ക് 65,000 രൂപ വരെ ഡിസ്‌കൗണ്ട് — ജൂലായ് ഓഫറുകള്‍

മാരുതി സ്വിഫ്റ്റ്

2005 മുതല്‍ ഇന്ത്യയില്‍ വില്‍പ്പനയിലുള്ള ഹാച്ച്ബാക്കാണ് മാരുതി സ്വിഫ്റ്റ്. വിപണിയില്‍ സ്വിഫ്റ്റിന് ജനപ്രീതിയേറെ. ജൂലായില്‍ 42,500 രൂപ വരെയാണ് സ്വിഫ്റ്റിന് കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന ഡിസ്‌കൗണ്ട്. സ്വിഫ്റ്റ് പെട്രോളില്‍ 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. ഇതേസമയം, സ്വിഫ്റ്റ് ഡീസലില്‍ 10,000 രൂപയാണ് ക്യാഷ് ഡിസ്‌കൗണ്ട്. എക്‌സ്‌ചേഞ്ച് ബോണസ് 20,000 രൂപയും. ഇരു എഞ്ചിന്‍ പതിപ്പുകളിലും 2,500 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് കമ്പനി ഉറപ്പുവരുത്തും.

മാരുതി കാറുകള്‍ക്ക് 65,000 രൂപ വരെ ഡിസ്‌കൗണ്ട് — ജൂലായ് ഓഫറുകള്‍

മാരുതി ബലെനോ

പ്രീമിയം ഹാച്ച്ബാക്കുകളിലെ മിന്നും താരമാണ് മാരുതി ബലെനോ. ശ്രേണിയില്‍ മറ്റൊരു അവതാരവും ബലെനോയോളം വില്‍പ്പന വരിക്കുന്നില്ല. കാറിന് വില്‍പ്പനയുള്ള സ്ഥിതിക്ക് ജൂലായില്‍ 20,000 രൂപ വരെയാണ് ബലെനോയില്‍ മാരുതി ഡിസ്‌കൗണ്ട് നല്‍കുന്നത്. ഹാച്ച്ബാക്കിന്റെ ബിഎസ് VI പതിപ്പുകളില്‍ മാത്രമേ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന് ഇവിടെ ഓര്‍മ്മപ്പെടുത്തുന്നു. 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപ കോര്‍പ്പറേറ്റ് ബോണസുമാണ് ബലെനോയില്‍ ലഭിക്കുക.

മാരുതി കാറുകള്‍ക്ക് 65,000 രൂപ വരെ ഡിസ്‌കൗണ്ട് — ജൂലായ് ഓഫറുകള്‍

മാരുതി ഡിസൈര്‍

നാലു മീറ്ററില്‍ താഴെയുള്ള സെഡാനുകളുടെ സാധ്യത കണ്ടെത്തിയ ആദ്യ കാറാണ് മാരുതി ഡിസൈര്‍. ഇന്ത്യയില്‍ സ്വിഫ്റ്റിനെപോലെ ഡിസൈറിനും പ്രചാരമേറെ. ഈ മാസം 47,500 രൂപ വരെയാണ് ഡിസൈറില്‍ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ ഒരുങ്ങുന്നത്.

മാരുതി കാറുകള്‍ക്ക് 65,000 രൂപ വരെ ഡിസ്‌കൗണ്ട് — ജൂലായ് ഓഫറുകള്‍

ഡിസൈര്‍ പെട്രോളില്‍ 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുമാണ് ഡിസൈര്‍ ഡീസലില്‍. 2,500 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് ഇരു എഞ്ചിന്‍ പതിപ്പുകളിലും ലഭ്യമാണ്.

മാരുതി കാറുകള്‍ക്ക് 65,000 രൂപ വരെ ഡിസ്‌കൗണ്ട് — ജൂലായ് ഓഫറുകള്‍

മാരുതി വിറ്റാര ബ്രെസ്സ

നാലു മീറ്റററില്‍ താഴെ മാരുതി അവതരിപ്പിക്കുന്ന സൂപ്പര്‍ഹിറ്റ് എസ്‌യുവിയാണ് മാരുതി ബ്രെസ്സ. ജൂലായില്‍ 45,000 രൂപ വരെയാണ് ബ്രെസ്സയില്‍ മാരുതി ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 25,000 രൂപയുടെ നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഇതില്‍പ്പെടും. 5,000 രൂപയുടെ കോര്‍പ്പറേറ്റ് ബോണസും എസ്‌യുവിയില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

മാരുതി കാറുകള്‍ക്ക് 65,000 രൂപ വരെ ഡിസ്‌കൗണ്ട് — ജൂലായ് ഓഫറുകള്‍

മാരുതി സിയാസ്

ഹോണ്ട സിറ്റിക്കും ഹ്യുണ്ടായി വേര്‍ണയ്ക്കുമെതിരെ മാരുതി അണിനിരത്തുന്ന സി സെഗ്മന്റ് സെഡാനാണ് സിയാസ്. നിലവില്‍ 60,000 രൂപ വരെ ഡിസ്‌കൗണ്ട് നേടാനാണ് സിയാസില്‍ ഉപഭോക്താക്കള്‍ക്ക് അവസരം. സിഗ്മ, ഡെല്‍റ്റ, സീറ്റ മാനുവല്‍ വകഭേദങ്ങളില്‍ 15,000 രൂപ വരെയാണ് കമ്പനി നല്‍കുന്ന ക്യാഷ് ഡിസ്‌കൗണ്ട്.

മാരുതി കാറുകള്‍ക്ക് 65,000 രൂപ വരെ ഡിസ്‌കൗണ്ട് — ജൂലായ് ഓഫറുകള്‍

ഇതേസമയം ആല്‍ഫ മാനുവല്‍, ഓട്ടോമാറ്റിക് മോഡലുകളില്‍ ക്യാഷ് ഡിസ്‌കൗണ്ടില്ല. എന്നാല്‍ വകഭേദങ്ങള്‍ക്ക് മുഴുവന്‍ 35,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 10,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും മാരുതി ഉറപ്പുവരുത്തും.

മാരുതി കാറുകള്‍ക്ക് 65,000 രൂപ വരെ ഡിസ്‌കൗണ്ട് — ജൂലായ് ഓഫറുകള്‍

മാരുതി എസ്-ക്രോസ്

ക്രോസ്ഓവര്‍ വിപണിയില്‍ നിറംമങ്ങിയ എസ്-ക്രോസിന് പുത്തനുണര്‍വേകാന്‍ 65,000 രൂപയുടെ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങളാണ് മാരുതി നിശ്ചയിച്ചിരിക്കുന്നത്. 20,000 രൂപയുടെ നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ടും 35,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഉള്‍പ്പെടെയാണിത്. 10,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും എസ്-ക്രോസ് വാങ്ങുന്നവരെ കാത്തിരിപ്പുണ്ട്.

Source: Mycarhelpline

Most Read Articles

Malayalam
English summary
Maruti Car Discounts July 2019. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X