വരും മാസങ്ങളില്‍ പുറത്തിറങ്ങാനിരിക്കുന്ന അഞ്ച് മാരുതി സുസുക്കി കാറുകള്‍

ഇന്ത്യന്‍ വിപണിയില്‍ വരും മാസങ്ങളില്‍ പുതിയ വാഹനങ്ങളിറക്കാനുള്ള പരിശ്രമത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. ചില പുതു മോഡലുകളും ചില മോഡലുകളുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളുമാണ് പുറത്തിറങ്ങാനിരിക്കുന്നത്.

വരും മാസങ്ങളില്‍ പുറത്തിറങ്ങാനിരിക്കുന്ന അഞ്ച് മാരുതി കാറുകള്‍

1. വിറ്റാര

ആഗോളവിപണിയില്‍ സുസുക്കി വില്‍ക്കുന്ന വിറ്റാരയെ ഇന്ത്യന്‍ വിപണിയിലെത്തിക്കാനാണ് മാരുതിയുടെ ശ്രമം. രാജ്യത്ത് നാലു മീറ്ററിന് മുകളിലുള്ള എസ്‌യുവികള്‍ക്ക് ആവശ്യക്കാര്‍ ഏറി വരുന്ന സാഹചര്യത്തിലാണ് മാരുതിയുടെ ഈ നീക്കം.

വരും മാസങ്ങളില്‍ പുറത്തിറങ്ങാനിരിക്കുന്ന അഞ്ച് മാരുതി കാറുകള്‍

നിലവിലുള്ള വിറ്റാര ബ്രെസ്സയക്കാള്‍ വലുപ്പവും നീളവും വാഹനത്തിന് കാണും. വിറ്റാരയുടെ എഞ്ചിനെക്കുറിച്ച് നിലവില്‍ കാര്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.കിയ സെല്‍റ്റോസ്, എംജി ഹെക്ടര്‍, ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹാരിയര്‍ എന്നിവയാവും വിറ്റാരയുടെ പ്രധാന എതിരാളികള്‍.

വരും മാസങ്ങളില്‍ പുറത്തിറങ്ങാനിരിക്കുന്ന അഞ്ച് മാരുതി കാറുകള്‍

2. എര്‍ട്ടിഗ ക്രോസ്

ഉടന്‍ തന്നെ നിലവിലുള്ള മാരുതി എര്‍ട്ടിഗയുടെ പ്രീമിയം പതിപ്പ് ഇന്ട്യന്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് മാരുതി ഒരുങ്ങുന്നത്. ഏറ്റവും പുതിയ എര്‍ട്ടിഗയുടെ രൂപഭാവമായിരിക്കും വാഹനത്തിന്. ബോഡിക്ക് ചുറ്റും കട്ടിയേറിയ ബോഡി ക്ലാഡിങ് ഉണ്ടായിരിക്കും. വാഹനത്തിന്റെ രാണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളാണ് കമ്പനി നല്‍കുക.

വരും മാസങ്ങളില്‍ പുറത്തിറങ്ങാനിരിക്കുന്ന അഞ്ച് മാരുതി കാറുകള്‍

അകത്തും പുറത്തും കാഴ്ച്ചയിലുള്ള മാറ്റങ്ങളല്ലാതെ മറ്റ് വലിയ മാറ്റങ്ങളൊന്നും ഉണ്ടാവില്ല. ഒരു ചെറിയ ഹൈബ്രിഡ് സെറ്റപ്പോടെ നിലവിലുള്ള 104 bhp കരുത്തും 138 Nm torque ഉം നല്‍കുന്ന അതേ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാവും വാഹനത്തില്‍. മാനുവല്‍, ഓട്ടോമാറ്റിക്ക് പതിപ്പുകളില്‍ എര്‍ട്ടഗ ക്രോസിനെ നിര്‍മ്മാതാക്കല്‍ പുറത്തിറക്കുമെന്നാണ് കരുതുന്നത്.

വരും മാസങ്ങളില്‍ പുറത്തിറങ്ങാനിരിക്കുന്ന അഞ്ച് മാരുതി കാറുകള്‍

3. എസ്-പ്രെസ്സോ

എസ്‌യുവി ഡിസൈനില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട എസ്-പ്രെസ്സോ ഹാച്ച്ബാക്കിന്െ നിര്‍മ്മാതാക്കള്‍ ഉടന്‍ തന്നെ പുറത്തിറക്കും. 2018 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച ഭാവി എസ് കണ്‍സപ്പറ്റിന്റെ ഉത്പാദനരൂപമാണിത്. വാഹനത്തിന് ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്തിയ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാവും വാഹനത്തില്‍.

വരും മാസങ്ങളില്‍ പുറത്തിറങ്ങാനിരിക്കുന്ന അഞ്ച് മാരുതി കാറുകള്‍

4. വിറ്റാര ബ്രെസ്സ

നിലവില്‍ കോമ്പാക്ട് എസ്‌യുവി ശ്രേണിയിലെ ഏറ്റവും വില്‍പ്പനയുള്ള വാഹനമാണിത്. അടുത്ത വര്‍ഷം രാജ്യത്ത് നിലവില്‍ വരുന്ന ബിഎസ് VI മലിനീകരണ നിരോധന ചട്ടങ്ങള്‍ പ്രമാണിച്ച് രാജ്യത്ത് ഡീസല്‍ എഞ്ചിനുകള്‍ പൂര്‍ണ്ണമായി നിര്‍ത്താനാണ് മാരുതിയുടെ തീരുമാനം.

വരും മാസങ്ങളില്‍ പുറത്തിറങ്ങാനിരിക്കുന്ന അഞ്ച് മാരുതി കാറുകള്‍

നിലവില്‍ 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ മാത്രമുള്ള വിറ്റാര ബ്രെസ്സയ്ക്ക് പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ നല്‍കാനാണ് കമ്പനിയുടെ തീരുമാനം. ബ്രെസ്സയ്ക്ക് ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും നല്‍കി വാഹനത്തിനെ പുതുക്കി നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് മാരുതി.

വരും മാസങ്ങളില്‍ പുറത്തിറങ്ങാനിരിക്കുന്ന അഞ്ച് മാരുതി കാറുകള്‍

5. എസ് ക്രോസ് പെട്രോള്‍

നിലവിലെ പ്രീമിയം ക്രോസ് ഓവര്‍ വാഹനമായ എസ് ക്രോസിനെ മുഖം മിനുക്കി ഇറക്കാനാണ് മാരുതിയുടെ പദ്ധതി. പുതിയ എസ് ക്രോസിനും നിലവിലെ ഡീസല്‍ എഞ്ചിനു പകരം പുതിയ പെട്രോള്‍ എഞ്ചിന്‍ ലഭിക്കും.

More from DriveSpark

Article Published On: Sunday, July 14, 2019, 8:00 [IST]
English summary
Five Maruti Suzuki cars to be launched in the Coming Months. Read More Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X