പുത്തന്‍ സുരക്ഷ ഫീച്ചറുകളുമായി മാരുതി സെലറിയോ മോഡലുകള്‍

2019 ഏപ്രില്‍ ഒന്ന് മുതല്‍ ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസസ്സ്‌മെന്റ് പ്രോഗ്രാം (BNVSAP) ചട്ടങ്ങള്‍ നിലവില്‍ വന്നിരിക്കുകയാണ്. പുതിയ സുരക്ഷ ചട്ടങ്ങള്‍ക്കനസൃതമായി രാജ്യത്തെ മിക്ക വാഹന നിര്‍മ്മാതാക്കളും തങ്ങളുടെ നിരയിലെ വാഹനങ്ങളിലെ സുരക്ഷ വര്‍ധിപ്പിച്ച് കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയും നിരയിലെ കാറുകള്‍ പരിഷ്‌കരിച്ച് കൊണ്ടിരിക്കുകയാണ്. സെലറിയോ, സെലറിയോ X എന്ന മോഡലുകളില്‍ പുത്തന്‍ സുരക്ഷ ഫീച്ചറുകള്‍ ചേര്‍ത്ത് പരിഷ്‌കരിച്ചിരിക്കുകയാണ് മാരുതിയിപ്പോള്‍.

പുത്തന്‍ സുരക്ഷ ഫീച്ചറുകളുമായി മാരുതി സെലറിയോ മോഡലുകള്‍

ഫ്രണ്ട് ഡ്രൈവര്‍, പാസഞ്ചര്‍ എയര്‍ബാഗുകള്‍, ഫ്രണ്ട് ഡ്രൈവര്‍ & പാസഞ്ചര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എബിഎസ്, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സെന്‍ട്രല്‍ ലോക്കിംഗ് & സ്പീഡ് അലര്‍ട്ട് സംവിധാനം എന്നീ ഫീച്ചറുകളാണ് ഇരു മോഡലുകളിലുമിപ്പോള്‍ മാരുതി ഒരുക്കിയിരിക്കുന്നത്.

പുത്തന്‍ സുരക്ഷ ഫീച്ചറുകളുമായി മാരുതി സെലറിയോ മോഡലുകള്‍

പരിഷ്‌കരിച്ച സെലറിയോയുടെ വില 4.31 ലക്ഷം രൂപയും സെലറിയോ X -ന്റെ വില 4.81 ലക്ഷം രൂപയുമാണ്. ദില്ലി എക്‌സ്‌ഷോറൂം അടിസ്ഥാനപ്പെടുത്തിയാണ് ഈ വില. വിപണിയില്‍ ഹ്യുണ്ടായി സാന്‍ട്രോ, ടാറ്റ ടിയാഗൊ എന്നിവരുമായാണ് മാരുതി സെലറിയോ ഹാച്ച്ബാക്ക് മത്സരിക്കുക.

പുത്തന്‍ സുരക്ഷ ഫീച്ചറുകളുമായി മാരുതി സെലറിയോ മോഡലുകള്‍

സെലറിയോയുടെ പരുക്കനായ പതിപ്പാണ് സെലറിയോ X. ബോഡി ക്ലാഡിങും മറ്റ് ഡിസൈന്‍ ശൈലികളും സെലറിയോ X-ന് ആക്രമണോത്സുക ഭാവം പകരുന്നു. ഇരു കാറുകളിലും 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണുള്ളത്. ഇത് 67 bhp കരുത്തും 90 Nm torque ഉം സൃഷ്ടിക്കും.

Most Read:വന്‍വിലക്കിഴവില്‍ മാരുതി കാറുകള്‍ - ഏപ്രില്‍ ഓഫറുകള്‍ ഇങ്ങനെ

പുത്തന്‍ സുരക്ഷ ഫീച്ചറുകളുമായി മാരുതി സെലറിയോ മോഡലുകള്‍

അഞ്ച് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ മോഡലുകളിലുണ്ട്. മാരുതിയുടെ മാറ്റ് എന്‍ട്രി ലെവല്‍ വാഹനങ്ങളായ വാഗണ്‍ആര്‍, ആള്‍ട്ടോ K10 എന്നിവയിലെ എഞ്ചിന് സമാനമാണ് സെലറിയോയിലെ എഞ്ചിനും.

പുത്തന്‍ സുരക്ഷ ഫീച്ചറുകളുമായി മാരുതി സെലറിയോ മോഡലുകള്‍

മുമ്പ് ഇരട്ട സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനും സെലറിയോയില്‍ മാരുതി നല്‍കിയിരുന്നു. എന്നാല്‍ ഉപഭോക്താക്കളില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയാതിരുന്ന ഈ പതിപ്പ് മാരുതി പിന്‍വലിച്ചു.

പുത്തന്‍ സുരക്ഷ ഫീച്ചറുകളുമായി മാരുതി സെലറിയോ മോഡലുകള്‍

സെലറിയോ നിരയിലെ ഡീസല്‍ എഞ്ചിന്‍ പതിപ്പിന്റെ കുറവ് നികത്താനായി പെട്രോള്‍ - സിഎന്‍ജി പതിപ്പ് സെലറിയോയില്‍ മാരുതി നല്‍കുന്നുണ്ട്. സെലറിയോ VXi, VXi (O) വകഭേദങ്ങളില്‍ മാത്രമാണ് സിഎന്‍ജി ഓപ്ഷന്‍ ലഭ്യമാവുന്നത്.

പുത്തന്‍ സുരക്ഷ ഫീച്ചറുകളുമായി മാരുതി സെലറിയോ മോഡലുകള്‍

2020 -ഓടെ തന്നെ മിക്ക ഡീസല്‍ എഞ്ചിന്‍ കാറുകളും പെട്രോള്‍, സിഎന്‍ജി, എല്‍പിജി പതിപ്പുകളിലേക്ക് ചേക്കാറാനാണ് സാധ്യത. വരാനിരിക്കുന്ന ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ഈ മാറ്റത്തിലേക്ക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്ന ഘടകം.

പുത്തന്‍ സുരക്ഷ ഫീച്ചറുകളുമായി മാരുതി സെലറിയോ മോഡലുകള്‍

ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഡീസല്‍ എഞ്ചിന്‍ പരിഷ്‌കരിക്കുകയെന്നാല്‍ ചെലവേറിയ കാര്യമാണെന്നുള്ളത് മിക്ക വാഹന നിര്‍മ്മാതാക്കളും ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്.

Most Read:പ്രചാരമൊട്ടും കുറയാതെ മാരുതി വാഗണ്‍ആര്‍, വില്‍പ്പന വെച്ചടി മുന്നോട്ട്

പുത്തന്‍ സുരക്ഷ ഫീച്ചറുകളുമായി മാരുതി സെലറിയോ മോഡലുകള്‍

അതിനാല്‍ പെട്രോള്‍, സിഎന്‍ജി, എല്‍പിജി കാറുകളിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്താനായിരിക്കും മിക്കവരും ശ്രമിക്കുക. കൂടാതെ രാജ്യത്താകമാനം സിഎന്‍ജി, എല്‍പിജി സ്റ്റേഷനുകള്‍ വ്യാപിപ്പിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

പുത്തന്‍ സുരക്ഷ ഫീച്ചറുകളുമായി മാരുതി സെലറിയോ മോഡലുകള്‍

ടാറ്റ മോട്ടോര്‍സ്, മാരുതി സുസുക്കി തുടങ്ങിയ പ്രമുഖരെല്ലാം തന്നെ തങ്ങളുടെ നിലവിലെ ചില മോഡലുകളില്‍ വൈദ്യുത സാങ്കേതികത പരിചയപ്പെടുത്താനും പദ്ധതിയിടുന്നുണ്ട്.

പുത്തന്‍ സുരക്ഷ ഫീച്ചറുകളുമായി മാരുതി സെലറിയോ മോഡലുകള്‍

ഇതിന്റെ ഭാഗമായി തന്നെ 2020-ല്‍ വാഗണ്‍ആര്‍ ഇലക്ട്രിക്കിനെ വിപണിയിലെത്തിക്കുമെന്നാണ് മാരുതി സുസുക്കി പറയുന്നത്. ഇലക്ട്രിക്ക്, സിഎന്‍ജി, എല്‍പിജി കാറുകള്‍ വരുന്നതോടെ ആളുകള്‍ പരമ്പരാഗത പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് പകരം ഇവ തിരഞ്ഞെടുക്കാനാണ് സാധ്യത.

Most Read Articles

Malayalam
English summary
maruti suzuki has been updated safety features of celerio and celerio x trims: read in malayalam
Story first published: Monday, April 8, 2019, 11:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X