മാരുതി വീണ്ടും ഉത്പാദനം കുറച്ചു

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി തുടര്‍ച്ചയായി അഞ്ചാം മാസവും ഉത്പാദനം കുറച്ചു. വാഹനങ്ങളുടെ വില്‍പ്പനയില്‍ നിരന്തരമായി ഇടിവ് രേഖപ്പെടുത്തുന്നതിനാലാവാം ഈ തീരുമാനം.

മാരുതി വീണ്ടും ഉത്പാദനം കുറച്ചു

വാണിജ്യ വാഹനമായ സൂപ്പര്‍ ക്യാരി ഉള്‍പ്പടെ തങ്ങളുടെ എല്ലാ വാഹനങ്ങളുടേയും ഉത്പാദനം കുറയ്ക്കാന്‍ കമ്പനി തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം ജൂണില്‍ 1,32,616 യൂണിറ്റുകള്‍ ഉത്പാദിപ്പിച്ചിരുന്ന സൂപ്പര്‍ ക്യാരി ഈ വര്‍ഷം ജൂണില്‍ 1,11,917 യൂണിറ്റുകളാണ് ഉത്പാദിപ്പിച്ചത്.

മാരുതി വീണ്ടും ഉത്പാദനം കുറച്ചു

15.6 ശതമാനം ഉത്പാദനമാണ് കമ്പനി കുറയ്ച്ചത്. ജൂണ്‍ 2018 -ല്‍ 1,31,068 യൂണിറ്റുകള്‍ ഉത്പാദനമുണ്ടായിരുന്ന പാസഞ്ചര്‍ വാഹനങ്ങളുടെ നില 16.3 ശതമാനം ഇടിവോടെ 1,09,641 യൂണിറ്റില്‍ എത്തി നില്‍ക്കുകയാണ്.

മാരുതി വീണ്ടും ഉത്പാദനം കുറച്ചു

ചെറു കാര്‍ വിഭാഗത്തില്‍ 36.2 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. 18,733 യൂണിറ്റുകളാണ് ആകെ വിറ്റ് പോയത്. അതിനാല്‍ തന്നെ ഈ ചെറുകാര്‍ വിഭാഗത്തിന്റെ ഉത്പാദനം 48.2 ശതമാനമായി നിര്‍മ്മാതാക്കള്‍ കുറച്ചിരിക്കുകയാണ്. 2018 ജൂണില്‍ 29,131 യൂണിറ്റുകള്‍ ഉത്പാദനമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 15,087 യൂണിറ്റുകളാണ് ഉത്പാദിപ്പിക്കുന്നത്.

മാരുതി വീണ്ടും ഉത്പാദനം കുറച്ചു

വാഗണ്‍ആര്‍, സെലറിയോ, ഇഗ്നിസ്, സ്വിഫ്റ്റ്, ബലേനോ, ഡിസൈര്‍ എന്നീ മോഡലുകള്‍ അടങ്ങുന്ന വിഭാഗത്തില്‍ 12.1 ശതമാനത്തിന്റെ വീഴ്ച്ചയാണ് കമ്പനി നേരിട്ടത്.

മാരുതി വീണ്ടും ഉത്പാദനം കുറച്ചു

62,897 യൂണിറ്റുകളാണ് ഈ വിഭാഗത്തില്‍ ആകെ വിറ്റഴിക്കാന്‍ കഴിഞ്ഞത്. യൂട്ടിലിറ്റി വാഹനങ്ങളുടെ വിഭാഗത്തില്‍ 17,797 യൂണിറ്റുകള്‍ വിറ്റഴിച്ച് 7.9 ശതമാനം ഇടിവോടെയാണ് ജൂണിലെ വില്‍പ്പന അവസാനിപ്പിച്ചത്.

മാരുതി വീണ്ടും ഉത്പാദനം കുറച്ചു

വാഗണ്‍ആര്‍, സ്വിഫ്റ്റ് എന്നിവ ഉള്‍പ്പെടുന്ന ഈ വിഭാഗത്തിന്റെ വില്‍പ്പനയും 1.5 ശതമാനം കമ്പനി കുറച്ചു. മുന്‍ വര്‍ഷത്തില്‍ 67,426 യൂണിറ്റുകളില്‍ നിന്ന് 66,436 യൂണിറ്റുകളാണ് നിലവില്‍ ഉത്പാദിപ്പിക്കുന്നത്.

മാരുതി വീണ്ടും ഉത്പാദനം കുറച്ചു

2019-20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ 20.8 ശതമാനം ഇടിവാണ് മാരുതി നേരിട്ടത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 4,58,967 യൂണിറ്റുകള്‍ വിറ്റച്ച മാരുതിക്ക് ഇത്തവണ 3,63,417 യൂണിറ്റുകള്‍ മാത്രമേ വില്‍ക്കാന്‍ കഴിഞ്ഞുള്ളൂ.

മാരുതി വീണ്ടും ഉത്പാദനം കുറച്ചു

പാസഞ്ചര്‍ വാഹനങ്ങളും വാണിജ്യ വാഹനങ്ങളുമുള്‍പ്പടെ മാരുതിക്ക് ആഭ്യന്തര വിപണിയില്‍ 20.2 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ 17.9 ശതമാനം വീഴ്ച്ചയും രേഖപ്പെടുത്തി. ആഭ്യന്തര വിപണിയില്‍ 3,69,985 യൂണിറ്റുകളും അന്താരാഷ്ട്ര വിപണിയില്‍ 4,02,594 യൂണിറ്റുകളുമാണ് കമ്പനി വിറ്റഴിച്ചത്.

മാരുതി വീണ്ടും ഉത്പാദനം കുറച്ചു

മാരുതിയുടെ പാസഞ്ചര്‍ വാഹനങ്ങളുടെ വിപണി 17.2 ശതമാനം ഇടിഞ്ഞു. 2018 ജൂണില്‍ 1,34,036 യൂണിറ്റുകള്‍ വില്‍ക്കാന്‍ കഴിഞ്ഞ സ്ഥാനത്ത് 2019 ജൂണില്‍ 1,11,014 യൂണിറ്റുകള്‍ മാത്രമാണ് വില്‍ക്കാനായത്. ആഗോള തലത്തില്‍ 14 ശതമാനമാണ് കമ്പനിയുടെ വിപണി നഷ്ടം. 2018 ജൂണിലെ കണക്ക് പ്രകാരം 1,44,981 യൂണിറ്റുകള്‍ വിറ്റഴിച്ചിരുന്നു എന്നാല്‍ 2019 ജൂണില്‍ ഇത് 1,24,708 യൂണിറ്റുകളായി കുറഞ്ഞു.

Source: Economic Times

Most Read Articles

Malayalam
English summary
Maruti cuts production consecutively in june also. Read More Malayalam.
Story first published: Monday, July 8, 2019, 14:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X