എര്‍ട്ടിഗയുടെ ഇലക്ട്രിക്ക് പതിപ്പിറക്കാന്‍ മാരുതി

വാഗൺ ആറിനെ ആസ്പദമാക്കിയുള്ള തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് വാഹനത്തെ 2020 -ല്‍ പുറത്തിറക്കാനിരിക്കുകയാണ് മാരുതി. അതോടൊപ്പം വൈദ്യുത വാഹന മേഖലയില്‍ രണ്ടാം വാഹനത്തിന്റെ ഒരുക്കങ്ങളിലാണ് നിര്‍മ്മാതാക്കള്‍.

എര്‍ട്ടിഗയുടെ ഇലക്ട്രിക്ക് പതിപ്പിറക്കാന്‍ മാരുതി

മാരുതിയുടെ ജനപ്രിയമായ എംപിവി എര്‍ട്ടിഗയുടെ വൈദ്യുത പതിപ്പ് നിര്‍മ്മിക്കാനൊരുങ്ങുകയാണ് കമ്പനി. പുതിയ വാഹനത്തിന്റെ അളവുകളിലും ഡിസൈനിലും എല്ലാം മാറ്റങ്ങളുണ്ടാവും. ചിലപ്പോള്‍ വാഹനത്തിന് ഒരു പുതിയ പേര് തന്നെ ലഭിച്ചെന്നു വരാം.

എര്‍ട്ടിഗയുടെ ഇലക്ട്രിക്ക് പതിപ്പിറക്കാന്‍ മാരുതി

വൈദ്യുത വാഹന രംഗത്ത് വര്‍ദ്ധിച്ചുവരുന്ന മത്സരത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കാനുള്ള ശ്രമത്തിലാണ് മാരുതി. നിലവില്‍ 50 വാഗണ്‍ ആര്‍ ഇലക്ടിക്ക് കാറുകളുടെ പരീക്ഷണം നടത്തുകയാണ് നിര്‍മ്മാതാക്കള്‍.

എര്‍ട്ടിഗയുടെ ഇലക്ട്രിക്ക് പതിപ്പിറക്കാന്‍ മാരുതി

വിപണിയിലെ മത്സരങ്ങള്‍ നേരിടുന്നതിന് നിരവധി പ്രതികൂല സാഹചര്യങ്ങളിലൂടെയാണ് വാഗണ്‍ ആര്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ മാരുതി പരീക്ഷിക്കുന്നത്.

എര്‍ട്ടിഗയുടെ ഇലക്ട്രിക്ക് പതിപ്പിറക്കാന്‍ മാരുതി

അതോടൊപ്പം ഗുജറാത്തില്‍ പുതിയ ലിത്തിയം-അയണ്‍ ബാറ്ററി പ്ലാൻഡ് സ്ഥാപിക്കാനുള്ള ഒരുക്കങ്ങളിലാണ് നിര്‍മ്മാതാക്കള്‍. വിപണിയിലെ മാരുതിയുടെ എകിരാളികളായ ടാറ്റയും ഗുജറാത്തില്‍ തന്നെ ലിത്തിയം-അയണ്‍ ബാറ്ററി പ്ലാൻഡ് സ്ഥാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

എര്‍ട്ടിഗയുടെ ഇലക്ട്രിക്ക് പതിപ്പിറക്കാന്‍ മാരുതി

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാം

എര്‍ട്ടിഗ എംപിവിയുടെ രണ്ടാം തലമുറ അടുത്തിടെയാണ് മാരുതി സുസുക്കി രാജ്യത്ത് അവതരിപ്പിച്ചത്. അതിന് ശേഷം വിപണിയില്‍ വളരെ മികച്ച പ്രകടനമായിരുന്നു എംപിവി കാഴ്ച്ചവയ്ച്ചത്. വില്പ്പന രംഗത്തെ ഈ നേട്ടമാണ് കമ്പനിയുടെ അടുത്ത ഇലക്ട്രിക്ക് വാഹനമായി എര്‍ട്ടിഗയെ നിര്‍മ്മാതാക്കള്‍ തിരഞ്ഞെടുത്തത്.

എര്‍ട്ടിഗയുടെ ഇലക്ട്രിക്ക് പതിപ്പിറക്കാന്‍ മാരുതി

നിലവില്‍ എര്‍ട്ടിഗ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ വിപണിയില്‍ ലഭ്യമാണ്. 1.5 ലിറ്റര്‍ പെട്രേള്‍, 1.3 ലിറ്റര്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ വകഭേദങ്ങളാണ് വാഹനത്തിലുള്ളത്. ഇവയോടൊപ്പം ഒരു വിഭാഗം ഗിയര്‍ബോക്‌സുകളും മാരുതി നല്‍കുന്നു.

എര്‍ട്ടിഗയുടെ ഇലക്ട്രിക്ക് പതിപ്പിറക്കാന്‍ മാരുതി

7.44 ലക്ഷം രൂപയാണ് എര്‍ട്ടിഗ എംപിവിയുടെ പ്രാരംഭ പതിപ്പിന്റെ വില. ഉടന്‍ തന്നെ വിപണിയില്‍ എര്‍ട്ടിഗയുടെ ഒരു പ്രീമിയം പതിപ്പിനെ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് മാരുതി. ആറ് സീറ്റുകളായിരിക്കും പ്രീമിയം പതിപ്പിന് കമ്പനി നല്‍കുന്നത്. ആഗസ്റ്റ് 21 -ഓടെ പുതുക്കിയ വാഹനങ്ങള്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

Source: Livemint

Most Read Articles

Malayalam
English summary
Maruti Suzuki Working On Electric Version OF The Ertiga MPV — Second EV After The Wagon R. Read More Malayalam
Story first published: Tuesday, July 16, 2019, 15:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X