മാരുതിയുടെ പ്രാരംഭ പതിപ്പുകളും ഇനിമുതല്‍ സ്മാര്‍ട്ടാവും

ഇന്ന് വിപണിയില്‍ വിറ്റുവരുന്ന മിക്ക കാറുകളുടേയും ഉയര്‍ന്ന വകഭേതങ്ങള്‍ക്കെല്ലാം ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം ഇപ്പോള്‍ പതിവാണ്. അഞ്ച് ലക്ഷത്തില്‍ താഴെ വിലമതിക്കുന്ന ഹാച്ച്ബാക്കുകളുടേയും ഉയര്‍ന്ന പതിപ്പുകള്‍ക്കു പോലും ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം നല്‍കാറുണ്ട്.

മാരുതിയുടെ പ്രാരംഭ പതിപ്പുകളും ഇനിമുതല്‍ സ്മാര്‍ട്ടാവും

എന്നാല്‍ ഇന്നും നമ്മുടെ രാജ്യത്ത് ഭൂരിഭാഗവും സാധാരണക്കാരാണ്. ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം ലഭിക്കുന്ന ഉയര്‍ന്ന പതിപ്പുകള്‍ വാങ്ങാനുള്ള പ്രാപ്തിയില്ലാത്ത നിരവധി പേരുണ്ട്. ഇത്തരക്കാര്‍ പലപ്പോഴും പുറം വിപണിയില്‍ ലഭിക്കുന്ന ഉപകരണങ്ങള്‍ വാങ്ങി വാഹനത്തില്‍ ഘടിപ്പിക്കുകയാണ് പതിവ്. എന്നാല്‍ ഇപ്പോൾ ഇത്തരം ഉപഭോക്താക്കള്‍ക്ക് മാരുതി തന്നെ 'സ്മാര്‍ട്ട് പ്ലേ ഡോക്ക്' എന്ന സാങ്കേതിക വിദ്യയിലൂടെ ഒരു പരിഹാരം കണ്ടു പിടിച്ചിരിക്കുകയാണ്.

മാരുതിയുടെ പ്രാരംഭ പതിപ്പുകളും ഇനിമുതല്‍ സ്മാര്‍ട്ടാവും

കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കിയാല്‍ സ്മാര്‍ട്ട് പ്ലേ ഡോക്ക് എന്നത് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനെ വാഹനത്തിന്റെ ഇന്‍ഫൊര്‍ടെയിന്‍മെന്റ് സിസ്റ്റമാക്കി മാറ്റുന്ന ഒരു മൊബൈല്‍ ആപ്പാണ്. വാഹനത്തിനുള്ളില്‍ സ്മാര്‍ട്ട്‌ഫോണ്‍ സംവിധാനങ്ങള്‍ ഉഫയോഗിക്കാനുള്ള ലളിതവും, സുരക്ഷിതവുമായ രീതിയാണിത്.

മാരുതിയുടെ പ്രാരംഭ പതിപ്പുകളും ഇനിമുതല്‍ സ്മാര്‍ട്ടാവും

നിയമപ്രകാരം വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത് തെറ്റാണ്. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഒരിടത്ത് ഉറപ്പിച്ചുവച്ച് നാവിഗേഷനും മറ്റു കാര്യങ്ങള്‍ക്കും ഉപയോഗിക്കാം. പ്ലേ സ്റ്റോറിലും, ആപ്പിള്‍ ആപ്പ് സ്റ്റോറിലും സ്മാര്‍ട്ട് ഡോക്ക് ആപ്പ് ഒരുപോലെ ലഭ്യമാണ്.

മാരുതിയുടെ പ്രാരംഭ പതിപ്പുകളും ഇനിമുതല്‍ സ്മാര്‍ട്ടാവും

ഇന്‍സ്‌റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ ഈ സ്മാര്‍ട്ട് ഡോക്ക് ആപ്പ് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനെ ഒരു പൂര്‍ണ്ണ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റമാക്കി മാറ്റും. വാഹനത്തില്‍ എവിടെ വേണമെങ്കിലും മൊബൈല്‍ ഫോണ്‍ ഹോള്‍ഡര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇത് ക്രമീകരിക്കാവുന്നതാണ്.

മാരുതിയുടെ പ്രാരംഭ പതിപ്പുകളും ഇനിമുതല്‍ സ്മാര്‍ട്ടാവും

സാധാരണമായി ഇന്‍ഫൊടെയിന്‍മന്റ് സിസ്റ്റം വാഹനത്തിന്റെ നടുഭാഗത്ത് വരുന്നതിനാല്‍ ഇവിടെ തന്നെ ഘടിപ്പിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവും. നിങ്ങളുെട സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് ബ്ലൂടൂത്ത് വഴിയും മറ്റ് ആപ്പുകള്‍ വഴിയും പാട്ടുകള്‍ പ്ലേ ചെയ്യാന്‍ ഇത് നിങ്ങളെ സഹായിക്കും.

മാരുതിയുടെ പ്രാരംഭ പതിപ്പുകളും ഇനിമുതല്‍ സ്മാര്‍ട്ടാവും

കൈയ്യുടെ ചെറിയ ചലനങ്ങള്‍കൊണ്ട് ഇവ നിയന്ത്രിക്കാനും നിങ്ങള്‍ക്കു സാധിക്കും. AM, FM, USB, ഓക്കസ്, ബ്ലൂടൂത്ത്, ഐ-പോഡ് എന്നിങ്ങനെ നിരവധി മാര്‍ഗങ്ങള്‍ ഉപയോഗിച്ച് നിങ്ങള്‍ക്കു പാട്ട് ആസ്വദിക്കാവുന്നതാണ്.

മാരുതിയുടെ പ്രാരംഭ പതിപ്പുകളും ഇനിമുതല്‍ സ്മാര്‍ട്ടാവും

പാട്ടുകള്‍ കേള്‍ക്കുന്നതല്ലാതെ ഉപഭോക്താവിന് വരുന്നകോളുകള്‍ എടുക്കാനും, വിളിക്കാനും, നിലവിലുള്ള കോളുകള്‍ തമ്മില്‍ ലളിതമായ രീതിയില്‍ മാറ്റികൊടുക്കാനുമുള്ള സൗകര്യങ്ങള്‍ ഈ ആപ്പ് നല്‍കുന്നു. എസ്എംഎസുകളും, വാട്സ്സ്ആപ്പ് മെസേജുകള്‍ വായിക്കാനും മറുപടി നല്‍കാനും ഇതിലൂടെ സാധിക്കും.

മാരുതിയുടെ പ്രാരംഭ പതിപ്പുകളും ഇനിമുതല്‍ സ്മാര്‍ട്ടാവും

വാഹനത്തിന്റെ വിരങ്ങള്‍ ലഭ്യമാക്കുന്ന അസിസ്റ്റ് ഫീച്ചറും ആപ്പ് നല്‍കുന്നു. വാഹനത്തിന്റെ മൈലേജ്, ഇന്ധനത്തിന്റെ അളവ്, ഡോര്‍ പൂര്‍ണ്ണമായി അടഞ്ഞില്ലെങ്കിലുള്ള റിമൈന്‍ഡര്‍, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, ഹാന്‍ഡ് ബ്രേക്ക് റിമൈന്‍ഡര്‍ എന്നിവ ആപ്പ് കാണിച്ചുതരും.

മാരുതിയുടെ പ്രാരംഭ പതിപ്പുകളും ഇനിമുതല്‍ സ്മാര്‍ട്ടാവും

സ്മാര്‍ട്ട് പ്ലേ ഡോക്ക് ആപ്പില്‍ ഗൂഗിള്‍ മാപ്പും ലഭിക്കും, ആയതിനാല്‍ പോകേണ്ട വഴിയും, അടുത്തുള്ള പെട്രോള്‍ പമ്പും, പാര്‍ക്കിങ് സ്‌പെയിസുകളുമെല്ലാം ആപ്പ് കാട്ടിത്തരും. വോയിസ് കമാന്‍ഡ് ഓപ്ഷനും ആപ്പിന് നല്‍കിയിരിക്കുന്നതിനാല്‍ ഡ്രൈവര്‍ക്ക് വഴിയില്‍ നിന്ന് കണ്ണെടുക്കാതെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കും. തങ്ങളുടെ മാരുതി കാറുകളില്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റമില്ലാത്തവര്‍ക്ക് ഇത് വളരെ നല്ലൊരു ഫീച്ചറാണ്.

മാരുതിയുടെ പ്രാരംഭ പതിപ്പുകളും ഇനിമുതല്‍ സ്മാര്‍ട്ടാവും

കഴിഞ്ഞ കുറയ്ച്ചു മാസങ്ങളായി വില്‍പ്പനയില്‍ നേരിടുന്ന ഇടിവ് ഇത്തരം സാങ്കേതിക വിദ്യകള്‍ പുറത്തിറക്കി തിരിച്ചുപിടിക്കാനുള്ള മാരുതിയുടെ ശ്രമമാണോയിത് എന്ന് തോന്നാം. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിനേക്കാള്‍ ഈ വര്‍ഷം 17.2 ശതമാനം വില്‍പ്പനയിടിവാണ് മാരുതി നേരിട്ടിരിക്കുന്നത്. ഇനി വരും മാസങ്ങളില്‍ വിപണി മെച്ചപ്പെടുത്താനുള്ള ഓട്ടത്തിലാണ് നിര്‍മ്മാതാക്കള്‍.

More from DriveSpark

Article Published On: Thursday, July 25, 2019, 16:23 [IST]
English summary
Maruti introduces smart phone app as an alternative for touchscreen infotainment systems in base model cars. Read more Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X