മാരുതി കാറുകള്‍ക്ക് 10,000 രൂപ വരെ വിലകൂടി
ഇന്ത്യയില്‍ മാരുതി കാറുകളുടെ വില കൂടി. മോഡലുകള്‍ അടിസ്ഥാനപ്പെടുത്തി പതിനായിരം രൂപ വരെയാണ് കാറുകള്‍ക്ക് കമ്പനി കൂട്ടിയിരിക്കുന്നത്. ജനുവരി പത്തു മുതല്‍ പുതുക്കിയ വില കാറുകളില്‍ പ്രാബല്യത്തില്‍ വന്നു. നിര്‍മ്മാണ ഘടകങ്ങള്‍ക്ക് ചിലവ് ഉയര്‍ന്നതും രൂപയുടെ മൂല്യമിടിഞ്ഞതും ഇന്ധനവിലയില്‍ സംഭവിക്കുന്ന ചാഞ്ചാട്ടങ്ങളും വില കൂട്ടാനുള്ള കാരണങ്ങളായി കമ്പനി അറിയിച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളാണ് മാരുതി. വിപണിയിലെ ഒട്ടുമിക്ക ശ്രേണിയിലും കമ്പനിക്ക് സാന്നിധ്യമുണ്ട്. പ്രാരംഭ ആള്‍ട്ടോ 800 മുതല്‍ സിയാസ് സെഡാന്‍ വരെ നീളും ഇന്ത്യയില്‍ മാരുതി കാറുകളുടെ നിര. നടപടിയുടെ പശ്ചാത്തലത്തില്‍ അടുത്തിടെ വില്‍പ്പനയ്ക്കു വന്ന പുതുതലമുറ എര്‍ട്ടിഗ എംപിവിയ്ക്കും വിലകൂടി.

7.44 ലക്ഷം രൂപ മുതലാണ് എര്‍ട്ടിഗയ്ക്ക് വില. ഈ വര്‍ഷം വലിയ പദ്ധതികളുണ്ട് മാരുതിക്ക്. ജനുവരി 23 -ന് പുത്തന്‍ വാഗണ്‍ആര്‍ വില്‍പ്പനയ്ക്കു വരും. 1.0 ലിറ്റര്‍, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പതിപ്പുകളാണ് പുതിയ വാഗണ്‍ആറിലുണ്ടാവുക. ചെറിയ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ നിലവിലേതുതന്നെ.

67 bhp കരുത്തും 90 Nm torque ഉം എഞ്ചിന് സൃഷ്ടിക്കാനാവും. 89 bhp കരുത്തും 113 Nm torque -മുണ്ട് 1.2 ലിറ്റര്‍ അവകാശപ്പെടും. സ്വിഫ്റ്റിലെ എഞ്ചിനാണിത്. ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് കമ്പനി നല്‍കുക. വാഗണ്‍ആറിന്റെ ഉയര്‍ന്ന വകഭേദങ്ങളില്‍ എജിഎസ് ഗിയര്‍ബോക്‌സും (എഎംടി) അണിനിരക്കും.

നാലുലക്ഷം രൂപയോളം 2019 വാഗണ്‍ആറിന് വില പ്രതീക്ഷിക്കാം. വാഗണ്‍ആറിന് പിറകെ ബലെനോ ഹാച്ചബാക്കിനെയും അവതരിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് കമ്പനി. ഇതിനകം പലതവണ പുത്തന്‍ ബലെനോയെ ക്യാമറ പകര്‍ത്തിക്കഴിഞ്ഞു.

പുതിയ ബലെനോയുടെ മുന്‍ഭാഗത്താണ് പരിഷ്‌കാരങ്ങള്‍ മുഴുവന്‍. വീതികൂടിയ എയര്‍ ഇന്‍ടെയ്ക്കും പരിഷ്‌കരിച്ചു ബമ്പറും ബലെനോയുടെ സ്‌പോര്‍ടി ഭാവം കൂട്ടും. ഫോഗ്‌ലാമ്പുകള്‍ക്ക് സ്ഥാനമാറ്റം സംഭവിച്ചു. പഴയ HID പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ക്ക് വഴിമാറി.

പ്രാബല്യത്തില്‍ വരുന്ന സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനം, സ്പീഡ് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്ക് എന്നിവയെല്ലാം ബലെനോയ്ക്ക് മാരുതി നല്‍കും. അടുത്തിടെ വില്‍പ്പനയ്ക്കു വന്ന സിയാസ് ഫെയ്‌സ്‌ലിഫ്റ്റില്‍ ഈ സംവിധാനങ്ങളെല്ലാമുണ്ട്.

അകത്തളത്തില്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ മാരുതി പുതുക്കിയെന്നാണ് വിവരം. പുതുമ കൊണ്ടുവരാന്‍ പ്രീമിയം അപ്‌ഹോള്‍സ്റ്ററിയും കമ്പനി പരീക്ഷിച്ചേക്കും. നിലവിലെ 1.2 ലിറ്റര്‍ K12 പെട്രോള്‍ എഞ്ചിന്‍ ബലെനോയില്‍ തുടരും.

എഞ്ചിന് 6,000 rpm -ല്‍ 83 bhp കരുത്തും 4,000 rpm -ല്‍ 115 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ബലെനോയിലെ 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 4,000 rpm -ല്‍ 74 bhp കരുത്തും 2,000 rpm -ല്‍ 190 Nm torque ഉം നേടാന്‍ ശേഷിയുണ്ട്.

മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പെട്രോള്‍ പതിപ്പില്‍ അണിനിരക്കും. അതേസമയം ഡീസല്‍ പതിപ്പില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമെ ഒരുങ്ങുകയുള്ളൂ. പുതിയ ബലെനോയ്ക്ക് 20,000 രൂപ വരെ വില കൂടുമെന്നാണ് വിവരം.


Click it and Unblock the Notifications








