മാരുതി എസ്-ക്രോസ് 1.5 ലിറ്റർ പെട്രോൾ പതിപ്പ് 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കും

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ തങ്ങളുടെ ബി‌എസ്‌ VI വാഹന നിര ധ്രുതഗതിയിൽ വികസിപ്പിക്കുകയാണ്. അതിനാൽ തന്നെ ഏഴ് മുതൽ എട്ട് മാസം വരെയുള്ള കാലയളവിൽ ബി‌എസ്‌ VI എഞ്ചിൻ സജ്ജീകരിച്ച കാറുകളുടെ വിൽ‌പന മൂന്ന് ലക്ഷം കടന്നിരിക്കുന്നു.

മാരുതി എസ്-ക്രോസ് 1.5 ലിറ്റർ പെട്രോൾ പതിപ്പ് 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കും

പുതിയ കർശനമായ എമിഷൻ മാനദണ്ഡങ്ങളുടെ വരവോടെ മാരുതി സുസുക്കി ദീർഘകാലമായി പ്രവർത്തിച്ചിരുന്ന ചില എഞ്ചിനുകൾ നിർത്തേണ്ടിവരും.

മാരുതി എസ്-ക്രോസ് 1.5 ലിറ്റർ പെട്രോൾ പതിപ്പ് 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കും

കൂടാതെ അടുത്തെങ്ങും നിർമ്മാതാക്കൾ ഡീസൽ എഞ്ചിനുകൾ ഇല്ലാതെ വാഹനങ്ങളെ നിർമ്മിക്കാൻ ആഗ്രഹിക്കുന്നു. ഫിയറ്റിൽ നിന്നും കടംകൊണ്ട 1.3 ലിറ്റർ DDiS നാല് സിലിണ്ടർ ഡീസൽ എഞ്ചിനും അനുബന്ധ മോഡലുകളും കമ്പനി നിർത്തലാക്കാൻ പോകുന്നവയിൽ ഉൾപ്പെടുന്നു.

മാരുതി എസ്-ക്രോസ് 1.5 ലിറ്റർ പെട്രോൾ പതിപ്പ് 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കും

മാരുതി സുസുക്കി വിറ്റാര ബ്രെസ്സയും എസ്-ക്രോസും സമാനമായ പവർട്രെയിനാണ് ഉപയോഗിച്ചിരുന്നത്, എന്നാൽ ഇവ ഉടൻ തന്നെ നിർത്തലാക്കും.

മാരുതി എസ്-ക്രോസ് 1.5 ലിറ്റർ പെട്രോൾ പതിപ്പ് 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കും

ക്രോസ്ഓവറിന്റെ കാര്യത്തിൽ, ഓയിൽ-ബർണർ നിർത്തലാക്കുന്നത് അതിന്റെ പരിധിയിൽ വലിയ ശൂന്യത സൃഷ്ടിക്കും, എന്നാൽ ഈ വിടവ് ഒരു പുതിയ എഞ്ചിൻ ഉപയോഗിച്ച് നികത്താനുള്ള ശ്രമത്തിലാണ് മാരുതി.

മാരുതി എസ്-ക്രോസ് 1.5 ലിറ്റർ പെട്രോൾ പതിപ്പ് 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കും

ഇതിനകം എസ്-ക്രോസിന്റെ പരിമിതമായ സംഖ്യകൾ മാത്രമാണ് വിറ്റഴിക്കപ്പെടുന്നതെന്നതും എസ്‌യുവി വിഭാഗത്തിലെ മത്സരം മുറുകുന്നതും രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളെ അൽപ്പം ഒന്ന് ചിന്തിപ്പിച്ചു.

മാരുതി എസ്-ക്രോസ് 1.5 ലിറ്റർ പെട്രോൾ പതിപ്പ് 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കും

ഈ വർഷം 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള എസ്‌യുവികളുടെ വിൽപ്പന ഉയർന്നിരിക്കുന്നു. അനിനാൽ ഡീസലിന്റെ സ്ഥാനത്ത്, ഇതിനകം സിയാസ്, എർട്ടിഗ, XL6 എന്നിവയ്ക്ക് കരുത്ത് പകരുന്ന 1.5 ലിറ്റർ K15B നാല് സിലിണ്ടർ മിൽഡ്-ഹൈബ്രിഡ് എഞ്ചിൻ നൽകാനാണ് മാരുതിയുടെ തീരുമാനം.

മാരുതി എസ്-ക്രോസ് 1.5 ലിറ്റർ പെട്രോൾ പതിപ്പ് 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കും

എർട്ടിഗയിലും XL6 -ലും പെട്രോൾ യൂണിറ്റ് ഇതിനകം ബി‌എസ്‌ VI കംപ്ലയിന്റാണ്. 6,000 rpm -ൽ പരമാവധി 104 bhp കരുത്തും 4,400 rpm -ൽ 138 Nm torque ഉം എഞ്ചിൻ ഉത്പാദിപ്പിക്കുന്നു.

മാരുതി എസ്-ക്രോസ് 1.5 ലിറ്റർ പെട്രോൾ പതിപ്പ് 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കും

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു. സമാന ഗിയർ‌ബോക്സ് കോമ്പിനേഷൻ എസ്-ക്രോസിലും നിലനിർത്താം.

മാരുതി എസ്-ക്രോസ് 1.5 ലിറ്റർ പെട്രോൾ പതിപ്പ് 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കും

1.5 ലിറ്റർ ബി‌എസ്‌ VI പെട്രോൾ എഞ്ചിനുള്ള 2020 മാരുതി സുസുക്കി എസ്-ക്രോസ് ഫെബ്രുവരിയിൽ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ മാർട്ടിൽ നടക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറും.

മാരുതി എസ്-ക്രോസ് 1.5 ലിറ്റർ പെട്രോൾ പതിപ്പ് 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കും

ഇന്തോ-ജാപ്പനീസ് നിർമ്മാതാവിന് വരാനിരിക്കുന്ന എസ്-ക്രോസിന്റെ പുതുക്കിയ പതിപ്പിൽ സവിശേഷതകളുടെ പട്ടിക മെച്ചപ്പെടുത്തുമെന്ന് വിശ്വസിക്കാം.

Most Read Articles

Malayalam
English summary
Maruti S-Cross 1.5 Litre BS VI Petrol Variant to be showcased in 2020 Auto Expo. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X