മാരുതി എസ്സ്-പ്രെസ്സോ ബുക്കിങ് ആരംഭിച്ചു

ഈ മാസം അവസാനം ഇന്ത്യൻ വിപണിയിൽ തങ്ങളുടെ പുതിയ എസ്സ്-പ്രെസ്സോ ഹാച്ച്ബാക്ക് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മാരുതി സുസുക്കി. സെപ്റ്റംബർ 30 ന് ഇന്ത്യയിൽ പുറത്തിറങ്ങുന്നതിന് മുന്നോടിയായി വാഹനത്തിന്റെ ബുക്കിങ് നിർമ്മാതാക്കൾ ആരംഭിച്ചു കഴിഞ്ഞു.

മാരുതി എസ്സ്-പ്രെസ്സോ ബുക്കിങ് ആരംഭിച്ചു

11,000 രൂപയാണ് വാഹനത്തിന്റെ ബുക്കിങ് തുക. ബുക്കിങ് റദ്ദാക്കിയാൽ ഈ തുക തിരികെ ലഭിക്കുന്നതുമാണ് എന്ന് മാരുതി അറിയിച്ചു.

മാരുതി എസ്സ്-പ്രെസ്സോ ബുക്കിങ് ആരംഭിച്ചു

ഇന്ത്യയിലുടനീളമുള്ള ഡീലർഷിപ്പുകളിൽ വാഹനം ഇതിനകം എത്തിക്കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. പുറത്തിറങ്ങി അധികം താമസിയാതെ തന്നെ വാഹനത്തിന്റെ ഡെലിവറികൾ ആരംഭിക്കുമെന്ന് ഡീലർഷിപ്പുകൾ അറിയിച്ചു.

അതോടൊപ്പം വാഹനം പുറത്തിറങ്ങുന്നതിന്റെ മുമ്പ് തന്നെ അകത്തളങ്ങളും, പുറത്തെ ഡിസൈനും എല്ലാം വ്യക്തമാക്കുന്ന വാഹനത്തിന്റെ ഔദ്യോഗക ചിത്രങ്ങൾ നിർമ്മാതാക്കൾ തന്നെ പുറത്തു വിട്ടിരിക്കുകയാണ്.

മാരുതി എസ്സ്-പ്രെസ്സോ ബുക്കിങ് ആരംഭിച്ചു

ഉപഭോക്താക്കൾക്ക് മികച്ച ഡ്രൈവിങ് അനുഭവം നൽകുന്നതിനായി നിരവധി തവണ വാഹനം ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തിയിരുന്നു.

മാരുതി എസ്സ്-പ്രെസ്സോ ബുക്കിങ് ആരംഭിച്ചു

പല സാഹചര്യങ്ങലിലും, പലതരം റോഡുകളിലും അനേകം പ്രാവശ്യം വാഹനം പരീക്ഷണങ്ങൾ നടത്തുന്നതിന്റെ ചിത്രങ്ങൾ മാരുതിയുടെ പുതിയ എൻട്രി ലെവൽ ഹാച്ച്ബാക്കിനെക്കുറിച്ച് നേരത്തെ തന്നെ ജനങ്ങൾക്ക് ഒരു ധാരണ നൽകിയിരുന്നു.

മാരുതി എസ്സ്-പ്രെസ്സോ ബുക്കിങ് ആരംഭിച്ചു

2018 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച 'ഫ്യൂച്ചർ-S' കൺസെപ്പ്റ്റ് അടിസ്ഥാനമാക്കിയ രൂപകൽപ്പന വാഹനത്തിന് ഉയർന്ന എസ്‌യുവി ഘടനയാണ് നൽകിയിരിക്കുന്നത്. ചതുരാകൃതിയിൽ വരുന്ന എഡ്ജുകളും ഡിസൈനും ഹാച്ച്ബാക്കിന് കൂടുതൽ പരുക്കൻ ഭാവം നൽകുന്നു.

മാരുതി എസ്സ്-പ്രെസ്സോ ബുക്കിങ് ആരംഭിച്ചു

കറുത്ത നിറത്തിലാണ് വാഹനത്തിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്. ഉയർന്ന പതിപ്പുകളിൽ ഉൾവശത്തെ പല ഘടകങ്ങൾക്കും ഓറഞ്ച് നിറം നൽകിയിരിക്കുന്നു.

മാരുതി എസ്സ്-പ്രെസ്സോ ബുക്കിങ് ആരംഭിച്ചു

സ്പീഡോമീറ്ററും ടാക്കോമീറ്ററും ഉൾപ്പടെ വരുന്ന ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഡാഷ്‌ബോർഡിന്റെ നടുവിലായിട്ടാണ് നൽകിയിരിക്കുന്നത്.

മാരുതി എസ്സ്-പ്രെസ്സോ ബുക്കിങ് ആരംഭിച്ചു

കമ്പനിയുടെ ഏറ്റവും പുതിയ സ്മാർട്ട്പ്ലേ സ്റ്റുഡിയോ സംവിധാനത്തോടുകൂടിയ വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ്. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന് തൊട്ടുതാഴെയായിട്ടാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.

മാരുതി എസ്സ്-പ്രെസ്സോ ബുക്കിങ് ആരംഭിച്ചു

ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററു ചേർത്ത് വളരെ മനോഹരമായി ഒരു വലിയ വൃത്താകൃതിക്കുള്ളിലാണ് ഒരുക്കിയിരിക്കുന്നത്. മിനി കൂപ്പർ മോഡലുകളിലെ യൂണിറ്റിനോട് വളരെ സാമ്യമുള്ള രൂപഘടനയാണിത്. വൃത്താകൃതിയിലുള്ള ഏസി വെന്റുകളാണ് എസ്-പ്രസ്സോയിൽ നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്.

മാരുതി എസ്സ്-പ്രെസ്സോ ബുക്കിങ് ആരംഭിച്ചു

സ്റ്റിയറിങ് മൗണ്ടഡ് ചെയ്ത നിയന്ത്രണങ്ങൾ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ORVM, മുൻ പവർ വിൻഡോകൾ, മാനുവൽ HVAC, 12V ചാർജിംഗ് സോക്കറ്റ്, USB, AUX ഇൻപുട്ടുകൾ എന്നിവയാണ് മാരുതി എസ്-പ്രസ്സോയിലെ മറ്റ് സവിശേഷതകൾ.

മാരുതി എസ്സ്-പ്രെസ്സോ ബുക്കിങ് ആരംഭിച്ചു

മാരുതി സുസുക്കിയുടെ ഹാർടെക്ക് പ്ലാറ്റ്‌ഫോമിലാണ് വാഹനം ഒരുങ്ങുന്നത്. ഇത് ഏറ്റവും പുതിയ ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങൾ പാലിക്കുന്നതാണ് ഈ പ്ലാറ്റ്ഫോം.

മാരുതി എസ്സ്-പ്രെസ്സോ ബുക്കിങ് ആരംഭിച്ചു

സുരക്ഷാ സവിശേഷതകളുടെ കാര്യത്തിൽ, മുൻ യാത്രക്കാർക്ക് ഇരട്ട എയർബാഗുകൾ, ABS & EBD, സ്പീഡ് മുന്നറിയിപ്പ് സംവിധാനം, പിൻ പാർക്കിംഗ് സെൻസറുകൾ, മറ്റ് നിരവധി അടിസ്ഥാന ഉപകരണങ്ങളും എസ്സ്-പ്രെസ്സോ ഹാച്ച്ബാക്കിൽ ലഭ്യമാണ്.

മാരുതി എസ്സ്-പ്രെസ്സോ ബുക്കിങ് ആരംഭിച്ചു

ബി‌എസ്‌-VI കംപ്ലയിന്റ് 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ ലഭിക്കുന്ന കമ്പനിയുടെ ആദ്യ മോഡലാണ് എസ്സ്-പ്രെസ്സോ ഹാച്ച്ബാക്ക്. ആൾട്ടോ K10 -ലെ അതേ എഞ്ചിനാണ് ഇത്, എന്നിരുന്നാലും, വരാനിരിക്കുന്ന മലിനീകരണ നിരോധന മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി പരിഷ്കരിച്ച എഞ്ചിനാമിത്.

മാരുതി എസ്സ്-പ്രെസ്സോ ബുക്കിങ് ആരംഭിച്ചു

68 bhp കരുത്തും 90Nm torque എന്നിവ പുറപ്പെടുവിക്കുന്ന എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓപ്ഷണലായി AGS ഓട്ടോമാറ്റിക് ഗിയർബോക്സുമായിട്ടാണ് യോജിപ്പിക്കുന്നത്. എന്നിരുന്നാലും, ഉയർന്ന പതിപ്പുകളിൽ മാത്രമേ ഓട്ടോമാറ്റിക് ഗിയർബോക്സ് ലഭ്യമാകൂ.

മാരുതി എസ്സ്-പ്രെസ്സോ ബുക്കിങ് ആരംഭിച്ചു

ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന റിനോ ക്വിഡ് ഫെയ്‌സ്ലിഫ്റ്റാണ് മാരുതി എസ്സ്-പ്രെസ്സോയുടെ പ്രധാന എതിരാളി. മാരുതിക്ക് മറുപടിയായി, വരാനിരിക്കുന്ന ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ആദ്യ ടീസർ റെനോ പുറത്തിറക്കിയിരുന്നു.

Most Read Articles

Malayalam
English summary
Maruti S-Presso Bookings Started: India-Launch Scheduled For 30th September. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X