കാര്‍ വാങ്ങാം രാജകീയമായി, നവ്യാനുഭവം പകര്‍ന്ന് മാരുതി സുസുക്കി അറീന

മാരുതി കാര്‍ വാങ്ങാന്‍ കാരണം ഒന്നുകൂടി, ഉപഭോക്താക്കള്‍ക്ക് നവീന അനുഭവം സമ്മാനിച്ച് മാരുതി സുസുക്കി അറീന ഷോറൂമുകള്‍. അത്യാധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യയെ ഉപഭോക്താക്കള്‍ക്കായി പുനരാവിഷ്‌കരിക്കുകയാണ് മാരുതി സുസുക്കി ഇവിടെ. ഷോറൂമുകള്‍ കൂടുതല്‍ 'ഓണ്‍ലൈനായി' മാറി; വിരല്‍ത്തുമ്പില്‍ മുഴുവന്‍ മോഡലുകളെയും ഉപഭോക്താക്കള്‍ക്ക് കാണാം. ഇതിനായി പ്രത്യേക ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ അറീന ഡീലര്‍ഷിപ്പുകളില്‍ മാരുതി സ്ഥാപിച്ചിട്ടുണ്ട്.

കാര്‍ വാങ്ങാം രാജകീയമായി, നവ്യാനുഭവം പകര്‍ന്ന് മാരുതി സുസുക്കി അറീന

തിരഞ്ഞെടുക്കുന്നതിന് മുമ്പ് ലഭ്യമായ ആക്‌സസറികള്‍ കാറില്‍ പരീക്ഷിച്ച് നോക്കാന്‍ ഇതേ ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ സഹായിക്കും. ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും പ്രധാന്യം കല്‍പ്പിച്ചാണ് മാരുതി സുസുക്കി അറീന ഷോറൂമുകള്‍ രാജ്യമെമ്പാടും ഒരുങ്ങുന്നത്.

ഷോറൂമിലേക്കുള്ള ആദ്യചുവടുവെയ്പ്പ് തന്നെ ഉപഭോക്താക്കളെ ആകര്‍ഷിക്കും. പുതിയ മാരുതി സുസുക്കി അറീന ഡീലര്‍ഷിപ്പുകളില്‍ നിങ്ങളെ കാത്തിരിക്കുന്നത്:

കാര്‍ വാങ്ങാം രാജകീയമായി, നവ്യാനുഭവം പകര്‍ന്ന് മാരുതി സുസുക്കി അറീന

നാവിഗേഷന്‍ പോര്‍ട്ടല്‍

ആദ്യം ഒരു ചെറിയ രജിസ്‌ട്രേഷന്‍ നടപടി; പിന്നെ വിരല്‍ത്തുമ്പില്‍ മാരുതിയുടെ ലോകം വെളിപ്പെടുത്തുകയാണ് അറീന ഡീലര്‍ഷിപ്പുകള്‍. ലോകം ഇന്റര്‍നെറ്റ് വേഗത്തില്‍ കുതിക്കുമ്പോള്‍ മാരുതിയും കൂടുന്നു ഒപ്പം.

കാര്‍ വാങ്ങാം രാജകീയമായി, നവ്യാനുഭവം പകര്‍ന്ന് മാരുതി സുസുക്കി അറീന

കഫെ

ആദ്യം സല്‍ക്കാരം. പിന്നെ കച്ചവടം. ചൂടുകാപ്പിയില്‍ തുടങ്ങും മാരുതിയും ഉപഭോക്താവും തമ്മിലുള്ള ബന്ധം. ധൃതിപ്പിടിച്ച് കാര്‍ വാങ്ങരുതെന്ന് മാരുതി തന്നെ പറയുന്നു. മനസ്സിന് ഒത്തിണങ്ങിയ കാര്‍ തിരഞ്ഞെടുക്കാന്‍ സമയമെടുക്കും. ഉപഭോക്താവിനെ ഉടനീളം സഹായിക്കാന്‍ വിദഗ്ധ പരിശീലനം നേടിയ റിലേഷന്‍ഷിപ്പ് മാനേജര്‍മാര്‍ അറീന ഷോറൂമകളിലുണ്ട്.

കാര്‍ വാങ്ങാം രാജകീയമായി, നവ്യാനുഭവം പകര്‍ന്ന് മാരുതി സുസുക്കി അറീന

കണ്‍മുന്നില്‍ മോഡലുകള്‍

കാറുകള്‍ക്കായി ഷോറൂം മുഴുവന്‍ കറങ്ങിത്തിരിയേണ്ട ആവശ്യം ഇനി ഉപഭോക്താക്കള്‍ക്കില്ല. ഒറ്റ ക്ലിക്കില്‍ മാരുതി കാറുകള്‍ മുഴുവന്‍ കണ്‍മുന്നിലെത്തും. മോഡലുകളിലൂടെ സാവധാനം ഉപഭോക്താവിന് കടന്നുപോകാം. പൂര്‍ണ വിവരങ്ങളറിയാം.

കാര്‍ വാങ്ങാം രാജകീയമായി, നവ്യാനുഭവം പകര്‍ന്ന് മാരുതി സുസുക്കി അറീന

ഐ ക്രിയേറ്റ്

സ്വന്തം കാര്‍ ഒരല്‍പ്പം വേറിട്ടുനില്‍ക്കണമെന്നുള്ളവര്‍ക്ക് മാരുതിയുടെ ഐ ക്രിയേറ്റ് പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്താം. ഇഷ്ടനിറങ്ങള്‍, ആക്‌സസറികള്‍, സാങ്കേതികവിദ്യ എന്നിവ ചേര്‍ത്തിണക്കി കാറുകള്‍ക്ക് തനത് വ്യക്തി കല്‍പ്പിക്കാന്‍ ഐ ക്രിയേറ്റിലൂടെ ഉപഭോക്താക്കള്‍ക്ക് കഴിയും.

കാര്‍ വാങ്ങാം രാജകീയമായി, നവ്യാനുഭവം പകര്‍ന്ന് മാരുതി സുസുക്കി അറീന

ഓണേഴ്‌സ് ലൗഞ്ച്

കാര്‍ തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പ്രത്യേക അറീന ലൗഞ്ചിലേക്കാണ് ഉപഭോക്താക്കള്‍ക്ക് ആനയിക്കപ്പെടുക. മാരുതി വാഗ്ദാനം ചെയ്യുന്ന സേവനങ്ങളും വില്‍പ്പനാനന്തര നടപടികളും ഓണേഴ്‌സ് ലൗഞ്ചില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് വിശദമായി അറിയാന്‍ കഴിയും.

ചുരുക്കത്തില്‍ കാര്‍ ഉപഭോക്താക്കള്‍ക്ക് നവ്യാനുഭവമായി മാറുകയാണ് പുതിയ മാരുതി സുസുക്കി അറീന ഷോറൂമുകള്‍. മാരുതി കാര്‍ വാങ്ങാന്‍ അറീന ഷോറൂമുകളും ഇനി ഒരു കാരണമാണെന്ന് ഇവിടെ പറയാം.

More from DriveSpark

Article Published On: Tuesday, January 15, 2019, 16:37 [IST]
English summary
Maruti Suzuki ARENA — Owning A Car Becomes A Special Occasion. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X