മാരുതി എര്‍ട്ടിഗ ക്രോസ് ഓഗസ്റ്റില്‍

ഭാരത് സ്‌റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പ്രകാരം കാറുകള്‍ പുതുക്കാനുള്ള തിടുക്കം മാരുതിക്കുണ്ട്. ഡീസല്‍ കാറുകള്‍ പരിഷ്‌കരിക്കാന്‍ പോയാല്‍ ചിലവ് കൂടും. അതുകൊണ്ട് അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ ഡീസല്‍ കാറുകള്‍ നിര്‍മ്മിക്കില്ലെന്ന് മാരുതി പ്രഖ്യാപിച്ചുകഴിഞ്ഞു.

മാരുതി എര്‍ട്ടിഗ ക്രോസ് ഓഗസ്റ്റില്‍

ഡീസല്‍ കാറുകളില്‍ നിന്ന് ചുവടുമാറാന്‍ തീരുമാനിച്ച സ്ഥിതിക്ക് ഇനി പെട്രോള്‍ കാറുകളുടെ ലോകത്ത് കൂടുതല്‍ സജീവമാകാനുള്ള കരുനീക്കങ്ങള്‍ കമ്പനി തുടങ്ങി. എര്‍ട്ടിഗ ക്രോസ്, എസ്-പ്രെസ്സോ കാറുകളിലൂടെ വിപണിയില്‍ പിടിമുറുക്കാനുള്ള പുറപ്പാടിലാണ് മാരുതി. വില്‍പ്പനയില്‍ ഇപ്പോള്‍ നേരിടുന്ന മാന്ദ്യം ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും വെറുതെ കൈയ്യുംകെട്ടി നില്‍ക്കാന്‍ മാരുതി ഒരുക്കമല്ല.

മാരുതി എര്‍ട്ടിഗ ക്രോസ് ഓഗസ്റ്റില്‍

ഓഗസ്റ്റില്‍ എര്‍ട്ടിഗ ക്രോസിനെ കമ്പനി ആദ്യം അവതരിപ്പിക്കും. കഴിഞ്ഞവര്‍ഷം നവംബറില്‍ മാരുതി കൊണ്ടുവന്ന രണ്ടാം തലമുറ എര്‍ട്ടിഗയാണ് വരാന്‍പോകുന്ന എര്‍ട്ടിഗ ക്രോസിന് ആധാരം. പുതിയ ക്രോസ് പതിപ്പിന്റെ പരീക്ഷണയോട്ടം ഇന്ത്യന്‍ നിരത്തില്‍ കമ്പനി തുടരുകയാണ്.

മാരുതി എര്‍ട്ടിഗ ക്രോസ് ഓഗസ്റ്റില്‍

എര്‍ട്ടിഗ ക്രോസിന് കൂടുതല്‍ ഗൗരവമാര്‍ന്ന മുഖരൂപം പ്രതീക്ഷിക്കാം. ഉയര്‍ത്തിയ ബോണറ്റും വലിയ സ്‌പോര്‍ടി ഗ്രില്ലും മോഡലിന്റെ ഡിസൈന്‍ വിശേഷങ്ങളാവും. ക്രോസ് പതിപ്പായതിനാല്‍ വലിയ എയര്‍ ഇന്‍ടെയ്ക്കുകളാണ് എംപിവിയില്‍ ഒരുങ്ങുക. ക്യാമറ പകര്‍ത്തിയ ചിത്രങ്ങളില്‍ ഇക്കാര്യം കാണാം.

മാരുതി എര്‍ട്ടിഗ ക്രോസ് ഓഗസ്റ്റില്‍

വലിയ എയര്‍ ഇന്‍ടെയ്ക്കുകള്‍ മുന്‍നിര്‍ത്തി മുന്‍ ബമ്പറിലും ചെറിയ പരിഷ്‌കാരങ്ങള്‍ മാരുതി നടത്തിയിട്ടുണ്ട്. എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍ക്കൊപ്പമുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും എര്‍ട്ടിഗ ക്രോസില്‍ ശ്രദ്ധയാകര്‍ഷിക്കും. പരുക്കനെന്നു കാണിക്കാന്‍ ബോഡി ക്ലാഡിങ്ങിന്റെയും റൂഫ് റെയിലുകളുടെയും സഹായമാണ് എര്‍ട്ടിഗ ക്രോസ് തേടുക.

മാരുതി എര്‍ട്ടിഗ ക്രോസ് ഓഗസ്റ്റില്‍

യാരിസ്, ഹോണ്ട സിറ്റിക്കും മാരുതി സിയാസിനും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതൽ അറിയാം

ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും മോഡല്‍ അവകാശപ്പെടും. ടെയില്‍ലാമ്പുകളിലും പിന്‍ ബമ്പറിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പുതിയ നിറഭേദങ്ങള്‍ക്കുള്ള സാധ്യതയും എര്‍ട്ടിഗ ക്രോസില്‍ തള്ളിക്കളയാനാവില്ല. എംപിവിയുടെ സ്‌പോര്‍ടി ഭാവം മുറുക്കെപ്പിടിച്ച് കറുപ്പഴകുള്ള അകത്തളമായിരിക്കും കമ്പനി നിശ്ചയിക്കുക.

മാരുതി എര്‍ട്ടിഗ ക്രോസ് ഓഗസ്റ്റില്‍

രണ്ടാംനിരയില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ ഒരുങ്ങുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ വിശാലത ഉള്ളില്‍ അനുഭവപ്പെടും. ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ സൗകര്യങ്ങളെല്ലാം എര്‍ട്ടിഗ ക്രോസിലുണ്ടാവും. 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് എര്‍ട്ടിഗ ക്രോസില്‍ സാധ്യത കൂടുതല്‍.

മാരുതി എര്‍ട്ടിഗ ക്രോസ് ഓഗസ്റ്റില്‍

എഞ്ചിന് 105 bhp കരുത്തും 138 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. സാധാരണ പതിപ്പിലേതുപോലെ അഞ്ചു സ്പീഡാകും എര്‍ട്ടിഗ ക്രോസിലെ മാനുവല്‍ ഗിയര്‍ബോക്‌സ്. ഓട്ടോമാറ്റിക് വേണമെന്നുള്ളവര്‍ക്ക് നാലു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്‌സും കമ്പനി സമര്‍പ്പിക്കും.

മാരുതി എര്‍ട്ടിഗ ക്രോസ് ഓഗസ്റ്റില്‍

എര്‍ട്ടിഗ ക്രോസില്‍ ബിഎസ് VI നിലവാരമുള്ള എഞ്ചിന്‍ നല്‍കാനായിരിക്കും മാരുതി ശ്രമിക്കുക. മാരുതിയുടെ നെക്‌സ ഡീലര്‍ഷിപ്പുകള്‍ക്കായിരിക്കും എര്‍ട്ടിഗ ക്രോസിനെ വില്‍ക്കാനുള്ള ചുമതല. സാധാരണ എര്‍ട്ടിഗയെ അപേക്ഷിച്ച് 40,000 രൂപയോളം കൂടുതല്‍ എര്‍ട്ടിഗ ക്രോസിന് വില പ്രതീക്ഷിക്കാം.

Source: Gaadiwaadi

Most Read Articles

Malayalam
English summary
Maruti Suzuki Ertiga Cross To Be Launched In August. Read in Malayalam.
Story first published: Tuesday, July 9, 2019, 18:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X