തുടര്‍ച്ചയായി മൂന്നാം മാസവും മാരുതിക്ക് വിപണിയിടിവ്
രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ വിപണി വീണ്ടും ഇടിഞ്ഞു. ജൂണ്‍ മാസത്തില്‍ ആഭ്യന്തര വിപണിയില്‍ 16.7 ശതമാനം വില്‍പ്പ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ തുടര്‍ച്ചയായി മൂന്നാം മാസമാണ് മാരുതിക്ക് തിരിച്ചടി ലഭിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ആതായത് ജൂണ്‍ 2018-ല്‍ 1,35,662 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്ത് ഈ വര്‍ഷം 1,13,031 യൂണിറ്റുകള്‍ മാത്രം വില്‍ക്കാനെ കമ്പനിക്ക് സാധിച്ചുള്ളൂ. തുടര്‍ച്ചയായി വിപണിയിലെ ഈ തിരിച്ചടികള്‍ കമ്പനിയെ സാരമായി തന്നെ ബാധിച്ചിരിക്കുകയാണ്.

ആള്‍ട്ടൊ അടങ്ങുന്ന ചെറു കാര്‍ വിഭാഗത്തില്‍ 36.2 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. 18,733 യൂണിറ്റുകളാണ് ആകെ വിറ്റ് പോയത്. വാഗണ്‍ആര്‍, സെലറിയോ, ഇഗ്നിസ്, സ്വിഫ്റ്റ്, ബലേനോ, ഡിസൈര്‍ എന്നീ മോഡലുകള്‍ അടങ്ങുന്ന വിഭാഗത്തില്‍ 12.1 ശതമാനത്തിന്റെ വീഴ്ച്ചയാണ് കമ്പനി നേരിട്ടത്. 62,897 യൂണിറ്റുകളാണ് ഈ വിഭാഗത്തില്‍ ആകെ വിറ്റഴിക്കാന്‍ കഴിഞ്ഞത്. യൂട്ടിലിറ്റി വാഹനങ്ങളുടെ വിഭാഗത്തില്‍ 17,797 യൂണിറ്റുകള്‍ വിറ്റഴിച്ച് 7.9 ശതമാനം ഇടിവോടെയാണ് ഈ മാസത്തെ വില്‍പ്പന അവസാനിപ്പിച്ചത്.

2019 ജൂണില്‍ വ്യക്തിപരവും ഗ്രാഹിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന വാഹനങ്ങളുടെ വില്‍പ്പനയില്‍ വലിയ ഇടിവ് സംഭവിച്ചപ്പോള്‍ കമ്പനിയുടെ വാണിജ്യ ആവശ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ വളരെയധികം പുരോഗതിയാണ് കണ്ടത്. 2,017 യൂണിറ്റ് സൂപ്പര്‍ ക്യാരി മിനി ട്രക്കുകളാണ് മാരുതി കഴിഞ്ഞ മാസം വിറ്റത്. കഴിഞ്ഞ വര്‍ഷം ജൂണിനെ അപേക്ഷിച്ച് 24 ശതമാനം വളര്‍ച്ചയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

2019-20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ 20.8 ശതമാനം ഇടിവാണ് മാരുതി നേരിട്ടത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 4,58,967 യൂണിറ്റുകള്‍ വിറ്റച്ച മാരുതിക്ക് ഇത്തവണ 3,63,417 യൂണിറ്റുകള്‍ മാത്രമേ വില്‍ക്കാന്‍ കഴിഞ്ഞുള്ളൂ.

പാസഞ്ചര്‍ വാഹനങ്ങളും വാണിജ്യ വാഹനങ്ങളുമുള്‍പ്പടെ മാരുതിക്ക് ആഭ്യന്തര വിപണിയില്‍ 20.2 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ 17.9 ശതമാനം വീഴ്ച്ചയും രേഖപ്പെടുത്തി. ആഭ്യന്തര വിപണിയില്‍ 3,69,985 യൂണിറ്റുകളും അന്താരാഷ്ട്ര വിപണിയില്‍ 4,02,594 യൂണിറ്റുകളുമാണ് കമ്പനി വിറ്റഴിച്ചത്.

മാരുതിയുടെ പാസഞ്ചര്‍ വാഹനങ്ങളുടെ വിപണി 17.2 ശതമാനം ഇടിഞ്ഞു. 2018 ജൂണില്‍ 1,34,036 യൂണിറ്റുകള്‍ വില്‍ക്കാന്‍ കഴിഞ്ഞ സ്ഥാനത്ത് 2019 ജൂണില്‍ 1,11,014 യൂണിറ്റുകള്‍ മാത്രമാണ് വില്‍ക്കാനായത്. ആഗോള തലത്തില്‍ 14 ശതമാനമാണ് കമ്പനിയുടെ വിപണി നഷ്ടം. 2018 ജൂണിലെ കണക്ക് പ്രകാരം 1,44,981 യൂണിറ്റുകള്‍ വിറ്റഴിച്ചിരുന്നു എന്നാല്‍ 2019 ജൂണില്‍ ഇത് 1,24,708 യൂണിറ്റുകളായി കുറഞ്ഞു.
Source: Economic Times


Click it and Unblock the Notifications