ഇതാണ് പുതിയ മാരുതി വാഗണ്‍ആര്‍ സിഎന്‍ജി — വീഡിയോ
വാഗണ്‍ആറിന് സിഎന്‍ജി പതിപ്പ് നല്‍കാനുള്ള ഒരുക്കങ്ങള്‍ മാരുതി പൂര്‍ത്തിയാക്കി. ഡീലര്‍ഷിപ്പുകളില്‍ പുതിയ സിഎന്‍ജി മോഡലുകള്‍ വന്നുതുടങ്ങിയിരിക്കുന്നു. 4.84 ലക്ഷം രൂപയ്ക്ക് വാഗണ്‍ആര്‍ LXi സിഎന്‍ജി വിപണിയില്‍ അവതരിക്കുമെന്നാണ് വിവരം. LXi (O) മോഡല്‍ 4.89 ലക്ഷം രൂപ വില കുറിക്കും. വാഗണ്‍ആറിന്റെ പ്രാരംഭ വകഭേദങ്ങളില്‍ മാത്രമെ സിഎന്‍ജി പതിപ്പ് ഒരുങ്ങുകയുള്ളൂ.

ഹ്യുണ്ടായി സാന്‍ട്രോ സിഎന്‍ജി പതിപ്പിനെ അപേക്ഷിച്ച് 40,000 രൂപയോളം പുതിയ വാഗണ്‍ആര്‍ സിഎന്‍ജിക്ക് വില കുറവാണ്. അതേസമയം ഫീച്ചറുകളുടെ കാര്യത്തില്‍ സാന്‍ട്രോ സിഎന്‍ജി മോഡല്‍ മാരുതി ഹാച്ച്ബാക്കിനെക്കാള്‍ ധാരാളിത്തം പുലര്‍ത്തുന്നുണ്ടുതാനും.

വൈറ്റ്, സില്‍വര്‍, ഗ്രെയ് എന്നീ മൂന്ന് നിറപ്പതിപ്പുകള്‍ മാത്രമാണ് വാഗണ്‍ആര്‍ സിഎന്‍ജിയില്‍ അണിനിരക്കുന്നത്. ടാക്‌സി വിപണിയെയാകും വാഗണ്‍ആര്‍ സിഎന്‍ജി പ്രധാനമായും ലക്ഷ്യമിടുക. പ്രാരംഭ വകഭേദങ്ങള്‍ ആധാരമാവുന്നതിനാല്‍ 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ സിഎന്‍ജി എഡിഷനില്‍ തുടിക്കും.

സിഎന്‍ജി സിലിണ്ടറിന്റെ പിന്തുണയോടെ 59 bhp കരുത്തും 70 Nm torque -മാണ് എഞ്ചിന്‍ പരമാവധി കുറിക്കുക. 67 bhp കരുത്തും 90 Nm torque ഉം ഉത്പാദിപ്പിക്കാന്‍ വാഗണ്‍ആര്‍ 1.0 ലിറ്റര്‍ പെട്രോള്‍ പതിപ്പിന് ശേഷിയുണ്ട്. അഞ്ചു സ്പീഡാണ് വാഗണ്‍ആര്‍ സിഎന്‍ജിയിലെ മാനുവല്‍ ഗിയര്‍ബോക്‌സ്. സിഎന്‍ജി സിലിണ്ടറിനും സ്‌പെയര്‍ വീലിനും ബൂട്ടില്‍ പ്രത്യേക ഇടമുണ്ട്.

സുസുക്കിയുടെ HEARTECT അടിത്തറയാണ് പുതുതലമുറ വാഗണ്‍ആര്‍ ഉപയോഗിക്കുന്നത്. സ്വിഫ്റ്റ്, ബലെനോ, ഇഗ്നിസ്, എര്‍ട്ടിഗ മോഡലുകളും ഇതേ അടിത്തറയില്‍ നിന്നാണ് പുറത്തുവരുന്നത്. ഇക്കാരണത്താല്‍ 65 കിലോയോളം മോഡലിന് ഭാരം കുറഞ്ഞു.
Most Read: പുതിയ ടാറ്റ ഹാച്ച്ബാക്കിന്റെ ആദ്യ ചിത്രം പുറത്ത്

ചതുരത്തിലുള്ള റാപ്പ് എറൗണ്ട് ഹെഡ്‌ലാമ്പുകളും L ആകൃതിയുള്ള ടെയില്‍ലാമ്പുകളും ഹാച്ച്ബാക്കിന്റെ ഡിസൈന്‍ സവിശേഷതയാണ്. ഇക്കുറി ആകാരയളവിലും കാര്‍ കാര്യമായി വളര്‍ന്നിട്ടുണ്ട്. 3,655 mm നീളവും 1,620 mm വീതിയും 1,675 mm ഉയരവും ഹാച്ച്ബാക്ക് കുറിക്കും. വീല്‍ബേസ് 2,435 mm (മുന്‍തലമുറയെക്കാള്‍ 35 mm കൂടുതല്‍).

വാഗണ്‍ആറിന്റെ ഉയര്‍ന്ന വകഭേദങ്ങള്‍ക്ക് 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്. എഞ്ചിന്‍ 82 bhp കരുത്തും 113 Nm torque ഉം പരമാവധി സൃഷ്ടിക്കും. സ്വിഫ്റ്റില്‍ നിന്നും കടമെടുത്ത എഞ്ചിനാണിത്. എഎംടി ഗിയര്‍ബോക്‌സും കാറില്‍ ഒരുങ്ങുന്നുണ്ട്.
വാഗണ്‍ആറിന് ശേഷം എര്‍ട്ടിഗയുടെ സിഎന്‍ജി പതിപ്പിനെയും വിപണിയില്‍ മാരുതി അവതരിപ്പിക്കും. ഈ വര്‍ഷാവസാനം എര്‍ട്ടിഗ സിഎന്‍ജി പതിപ്പിനെ വിപണിയില്‍ പ്രതീക്ഷിക്കാം. വൈദ്യുത കാറുകളിലേക്ക് ഇന്ത്യ ചുവടുമാറുന്നത് മുന്‍നിര്‍ത്തി വാഗണ്‍ആര്‍ ഇലക്ട്രിക്കുമായി കളം നിറയാനുള്ള വമ്പന്‍ പദ്ധതിയും മാരുതി പ്രഖ്യാപിച്ചിട്ടുണ്ട്.
Source: Ujjwal Saxena


Click it and Unblock the Notifications








