പ്രീമിയം എംപിവി XL6 -ന്റെ രേഖാചിത്രങ്ങള്‍ പുറത്ത് വിട്ട് മാരുതി

പ്രീമിയം എംപിവി XL6 -ന്റെ ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ട് മാരുതി സുസുക്കി. ജനപ്രീയ എംപിവിയായ എര്‍ട്ടിഗയെ അടിസ്ഥാനമാക്കിയാണ് മോഡലിനെ വിപണിയില്‍ അവതരിപ്പിക്കുന്നതെങ്കിലും അകത്തും പുറത്തുമായി നിരവധി മാറ്റങ്ങള്‍ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രീമിയം എംപിവി XL6 -ന്റെ രേഖാചിത്രങ്ങള്‍ പുറത്ത് വിട്ട് മാരുതി

2019 ഓഗസ്റ്റ് 21 -ന് വിപണിയില്‍ അവതരിപ്പിക്കാനിരിക്കെയാണ് മോഡലിന്റെ ആദ്യ രേഖാചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടിരിക്കുന്നത്. പരീക്ഷണ ഓട്ടത്തിന്റെ നിരവധി ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. രേഖാചിത്രത്തില്‍ കൂടുതലൊന്നും വ്യക്തമാക്കിയിട്ടില്ലെങ്കിലും കൂടിയ പതിപ്പില്‍ സണ്‍റൂഫ് അടക്കമുള്ള ഫീച്ചേഴ്‌സുകള്‍ കമ്പനി ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

പ്രീമിയം എംപിവി XL6 -ന്റെ രേഖാചിത്രങ്ങള്‍ പുറത്ത് വിട്ട് മാരുതി

എര്‍ട്ടിഗയെ അടിസ്ഥാനമാക്കിയാണ് മോഡലിനെ നിരത്തിലെത്തിക്കുന്നത്. ശ്രേണിയില്‍ മാരുതിക്ക് വളരെ മികച്ച വിജയം സമ്മാനിച്ച മോഡലാണ് എര്‍ട്ടിഗ. മാത്രമല്ല, ആ സെഗ്മെന്റില്‍ തന്നെ ഏറ്റവും കൂടുതല്‍ വില്‍പ്പന ഉള്ളൊരു മോഡലൂടെയാണ് എര്‍ട്ടിഗ. ഇതിന്റെ മറ്റൊരു പതിപ്പായിട്ടാണ് ഇപ്പോള്‍ കമ്പനി XL6 എന്ന പ്രീമിയം പതിപ്പിനെക്കൂടി നിരത്തിലെത്തിക്കുന്നത്.

പ്രീമിയം എംപിവി XL6 -ന്റെ രേഖാചിത്രങ്ങള്‍ പുറത്ത് വിട്ട് മാരുതി

കാഴ്ചയില്‍ ഒരുപോലെയാണെങ്കിലും ഇരുവരും തമ്മില്‍ നിരവധി വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. നിരവധി സവിശേഷതകളോടെ രണ്ടാം തലമുറ എര്‍ട്ടിഗ വിപണിയില്‍ എത്തിയതോടെയാണ് ഈ മോഡലിന് വിപണിയില്‍ ഡിമാന്റ് വര്‍ധിച്ചതും, വില്‍പ്പനയില്‍ വര്‍ധനവ് ഉണ്ടായതും. വിപണിയില്‍ എര്‍ട്ടിഗയെപ്പോലെ ജനപ്രിയമാകാന്‍ XL6 -ന് സാധിക്കുമെന്ന് കമ്പനി അറിയിച്ചു.

പ്രീമിയം എംപിവി XL6 -ന്റെ രേഖാചിത്രങ്ങള്‍ പുറത്ത് വിട്ട് മാരുതി

പ്രതിമാസം ആയിരം യൂണിറ്റുകള്‍ നിരത്തിലെത്തിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. പരുക്കന്‍ മുഖഭാവമാണ് എര്‍ട്ടിഗയില്‍ നിന്നും മാരുതി XL6 -നെ വ്യത്യസ്തനാക്കുന്നത്. പരുക്കന്‍ മുഖഭാവം നല്‍കിയിരിക്കുന്നതുകൊണ്ടുതന്നെ മുന്നില്‍ നിന്നുള്ള കാഴ്ചയില്‍ വാഹനത്തിന് അഗ്രസീവ് ലുക്ക് ലഭിക്കുന്നു.

പ്രീമിയം എംപിവി XL6 -ന്റെ രേഖാചിത്രങ്ങള്‍ പുറത്ത് വിട്ട് മാരുതി

സ്പോര്‍ട്ടിയറായ ഗ്രില്ല്, ഡേടൈം റണ്ണിങ് ലാമ്പോടു കൂടിയ ഹെഡ്ലൈറ്റുകള്‍, ബോഡി ക്ലാഡിങ്ങുകള്‍ തുടങ്ങി എസ്‌യുവി ചന്തം തോന്നിപ്പിക്കുന്ന ഫീച്ചറുകളെല്ലാം വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

പ്രീമിയം എംപിവി XL6 -ന്റെ രേഖാചിത്രങ്ങള്‍ പുറത്ത് വിട്ട് മാരുതി

വശങ്ങളിലേക്ക് നോക്കിയാല്‍, കറുത്ത അലോയ് വീലുകള്‍, നീളത്തിലുള്ള കറുത്ത ക്ലാഡിങ്, സില്‍വര്‍ നിറത്തിലുള്ള റൂഫ് റെയില്‍സ് എന്നിവയും നല്‍കിയിരിക്കുന്നു. സ്‌കിഡ് പ്ലേറ്റുകളുള്ള പുതിയ ബമ്പര്‍ മാത്രമാണ് പിന്നാലെ പ്രധാന മാറ്റം.

പ്രീമിയം എംപിവി XL6 -ന്റെ രേഖാചിത്രങ്ങള്‍ പുറത്ത് വിട്ട് മാരുതി

മാരുതി എര്‍ട്ടിഗയില്‍ നിന്ന് വ്യത്യസ്തമായി, മാരുതി XL6 -ല്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നീളത്തിലും, വലിപ്പത്തിലും, ഗ്രൗണ്ട് ക്ലിയറന്‍സിന്റെ കാര്യത്തിലും എര്‍ട്ടിഗയെ അപേക്ഷിച്ച് മാരുതി XL6 തന്നെയാണ് കേമന്‍.

പ്രീമിയം എംപിവി XL6 -ന്റെ രേഖാചിത്രങ്ങള്‍ പുറത്ത് വിട്ട് മാരുതി

എര്‍ട്ടിഗയുടേതിന് സമാനമായ അകത്തളം തന്നെയാണ് XL6 -ലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൂര്‍ണമായും കറുപ്പില്‍ കുളിച്ച പ്രീമിയം ഇന്റീരിയറാണ് ഉള്‍വശം. ഡാഷ്ബോര്‍ഡും, സ്റ്റിയറിങ് വീലും പുതിയ എര്‍ട്ടിഗയിലേതിന് സമം. ലെതര്‍ സീറ്റ്, സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, ഓട്ടോമാറ്റിക് വൈപ്പറുകള്‍ എന്നിവയെല്ലാം മോഡലിലെ സവിശേഷതകളാണ്.

പ്രീമിയം എംപിവി XL6 -ന്റെ രേഖാചിത്രങ്ങള്‍ പുറത്ത് വിട്ട് മാരുതി

നിലവില്‍ എര്‍ട്ടിഗ പെട്രോള്‍, ഡീസല്‍ എതിപ്പുകളില്‍ വിപണിയില്‍ ലഭ്യമാണ്. K15B 1.5L പെട്രോള്‍ എഞ്ചിനൊപ്പം D13L 1.3tL ഡീസല്‍ എഞ്ചിനിലും മാരുതി എര്‍ട്ടിഗ ലഭ്യമാണ്. എന്നാല്‍ മലിനീകരണ നിരോധന ചട്ടങ്ങള്‍ പ്രകാരം മാരുതി ഇനിമുതല്‍ ഡീസല്‍ പതിപ്പ് വാഹനങ്ങളൊന്നും ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന നടത്തില്ല.

പ്രീമിയം എംപിവി XL6 -ന്റെ രേഖാചിത്രങ്ങള്‍ പുറത്ത് വിട്ട് മാരുതി

അതിനാല്‍ XL6 -ന് ബിഎസ് VI നിലവാരത്തിലുള്ള പെട്രോള്‍ എഞ്ചിന്‍ പതിപ്പ് മാത്രമേ ഉണ്ടാവുകയുള്ളൂ. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും വാഹനത്തിന് കരുത്തേകുന്നത്. 105 bhp കരുത്തില്‍ 138 Nm torque ഉം വാഹനം ഉത്പാദിപ്പിക്കും.

പ്രീമിയം എംപിവി XL6 -ന്റെ രേഖാചിത്രങ്ങള്‍ പുറത്ത് വിട്ട് മാരുതി

പെട്രോള്‍ എഞ്ചിനില്‍ മില്‍ഡ്-ഹൈബ്രിഡ് സംവിധാനവും മാരുതി അവതരിപ്പിക്കും. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് ടോര്‍ക്ക് കണ്‍വേറ്റര്‍ ഓട്ടോമാറ്റിക്കായിരിക്കും ട്രാന്‍സ്മിഷന്‍. എര്‍ട്ടിഗയില്‍ നിന്നും വ്യത്യസ്തമായ കളറുകളില്‍ XL6 ലഭ്യമാകും.

പ്രീമിയം എംപിവി XL6 -ന്റെ രേഖാചിത്രങ്ങള്‍ പുറത്ത് വിട്ട് മാരുതി

മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്സ വഴിയാണ് മാരുതി XL6 നിരത്തുകളിലെത്തുന്നത്. മാരുതി XL6 -ന്റെ രണ്ട് വേരിയന്റുകള്‍ മാത്രമേ വിപണിയില്‍ എത്തുകയുള്ളു. കൂടിയ വേരിയന്റുകളായ Zeta, Alpha പതിപ്പുകളാണ് നെക്സ ഡീലര്‍ഷിപ്പിലൂടെ വിപണിയില്‍ എത്തുക. എന്നാല്‍ വാഹനത്തിന്റെ വില സംബന്ധിച്ച് കാര്യങ്ങളൊന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

Most Read Articles

Malayalam
English summary
Maruti Suzuki XL6 teased ahead of August 21 launch. Read more in Malayalam.
Story first published: Friday, August 2, 2019, 13:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X