ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള കാറായി മാരുതി സ്വിഫ്റ്റ്

ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള കാറായി മാരുതി സ്വിഫ്റ്റ്. മെയ് മാസത്തെ വില്‍പ്പനയില്‍ ഡിസൈറിനെയും ആള്‍ട്ടോയെയും പിന്നിലാക്കി സ്വിഫ്റ്റ് ഒന്നാമതെത്തി. കഴിഞ്ഞമാസം 17,039 സ്വിഫ്റ്റ് യൂണിറ്റുകളാണ് ഡീലര്‍ഷിപ്പുകളിലേക്ക് മാരുതി കയറ്റി അയച്ചത്.

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള കാറായി മാരുതി സ്വിഫ്റ്റ്

ആള്‍ട്ടോ ഹാച്ച്ബാക്ക് വാങ്ങിയവരുടെ എണ്ണം 16,394 -ല്‍ അവസാനിച്ചപ്പോള്‍, കോമ്പാക്ട് സെഡാന്‍ ഡിസൈറില്‍ 16,196 യൂണിറ്റുകളുടെ വില്‍പ്പന മാരുതി കുറിക്കുകയുണ്ടായി. കാലങ്ങളായി ബി സെഗ്മന്റ് ഹാച്ച്ബാക്കുകള്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള കാറാണ് സ്വിഫ്റ്റ്. ശ്രേണിയില്‍ ഹ്യുണ്ടായി ഗ്രാന്‍ഡ് i10, ഫോര്‍ഡ് ഫിഗൊ മോഡലുകളുമായാണ് സ്വിഫ്റ്റിന്റെ പ്രധാന അങ്കം.

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള കാറായി മാരുതി സ്വിഫ്റ്റ്

2018 ഓട്ടോ എക്‌സ്‌പോയില്‍ മൂന്നാം തലമുറ കടന്നുവന്നതോടെ സ്വിഫ്റ്റിന്റെ പ്രചാരം പതിന്മടങ്ങ് വര്‍ധിച്ചെന്നു സംശയമന്യേ പറയാം. സുസുക്കിയുടെ HEARTECT അടിത്തറ പങ്കിടുന്നതിനാല്‍ ശ്രേണിയിലെ ഏറ്റവും ഭാരം കുറഞ്ഞ കാറെന്ന വിശേഷണം സ്വിഫ്റ്റിനുണ്ട്. മാരുതി നിരയില്‍ ഡിസൈര്‍, ഇഗ്നിസ്, വാഗണ്‍ആര്‍, ബലെനോ കാറുകളും ഇതേ അടിത്തറതന്നെയാണ് ഉപയോഗിക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള കാറായി മാരുതി സ്വിഫ്റ്റ്

പെട്രോള്‍, ടര്‍ബോ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ മാരുതി സ്വിഫ്റ്റില്‍ ലഭ്യമാണ്. ഇരു എഞ്ചിന്‍ പതിപ്പുകളിലും മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ കമ്പനി ഉറപ്പുവരുത്തുന്നുണ്ട്. സ്വിഫ്റ്റിലെ 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ K സീരീസ് പെട്രോള്‍ എഞ്ചിന്‍ 82 bhp കരുത്തും 113 Nm torque ഉം പരമാവധി സൃഷ്ടിക്കും.

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള കാറായി മാരുതി സ്വിഫ്റ്റ്

74 bhp കരുത്തും 190 Nm torque -മാണ് 1.3 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ കുറിക്കുക. ഇരു എഞ്ചിന്‍ പതിപ്പുകള്‍ക്കും അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഓട്ടോമാറ്റിക് ഓപ്ഷന്‍ താത്പര്യമുള്ളവര്‍ക്കായി അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സും മാരുതി അണിനിരത്തുന്നു.

Most Read: നിലംപതിച്ച് ടാറ്റ ടിഗോര്‍ വില്‍പ്പന

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള കാറായി മാരുതി സ്വിഫ്റ്റ്

നിലവില്‍ സ്വിഫ്റ്റ് മാത്രമാണ് ശ്രേണിയില്‍ പെട്രോള്‍, ഡീസല്‍ ഓട്ടോമാറ്റിക് പതിപ്പുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഇതേസമയം, ഭാരത് സ്റ്റേജ് VI ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് പിന്നാലെ ഡീസല്‍ കാറുകള്‍ മാരുതി നിര്‍ത്തും. ഭാരത് സ്‌റ്റേജ് VI നിലവാരത്തിലേക്ക് ഡീസല്‍ യൂണിറ്റുകള്‍ പരിഷ്‌കരിക്കുക ചിലവേറിയ കാര്യമാണെന്നും ഈ നടപടി മോഡലുകളുടെ വില ഗണ്യമായി ഉയര്‍ത്തുമെന്നും കമ്പനി പറയുന്നു.

Most Read: മാരുതിക്ക് ആശ്വാസം — ടൊയോട്ട ഇന്നോവയുടെ കിരീടം പിടിച്ചെടുത്ത് എര്‍ട്ടിഗ

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള കാറായി മാരുതി സ്വിഫ്റ്റ്

ഡീസല്‍ മോഡലുകള്‍ക്ക് പകരം പെട്രോള്‍ ഹൈബ്രിഡ് പതിപ്പുകള്‍ക്കുള്ള സാധ്യതയായിരിക്കും മാരുതി അന്വേഷിക്കുക. 4.99 ലക്ഷം രൂപ മുതലാണ് സ്വിഫ്റ്റ് പെട്രോളിന് വിപണിയില്‍ വില. സ്വിഫ്റ്റ് ഡീസല്‍ 5.99 ലക്ഷം രൂപ പ്രാരംഭ വില കുറിക്കും. ഇരട്ട എയര്‍ബാഗുകളും ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനവും സ്വിഫ്റ്റിലെ അടിസ്ഥാന സുരക്ഷാ ക്രമീകരണങ്ങളില്‍പ്പെടും.

More from DriveSpark

Article Published On: Monday, June 10, 2019, 10:57 [IST]
English summary
Maruti Swift Becomes The Best Selling Car In India. Read In Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X