മിനി കൂപ്പറാവാന്‍ ആഗ്രഹിച്ച് മാരുതി സ്വിഫ്റ്റ്

By Rajeev Nambiar

മിനി കൂപ്പറിനെ പകര്‍ത്താനാണ് സ്വിഫ്റ്റ് ശ്രമിക്കുന്നതെന്ന ആക്ഷേപം ആദ്യകാലം തൊട്ടെ മാരുതി ഹാച്ച്ബാക്ക് കേള്‍ക്കുന്നുണ്ട്. സ്വിഫ്റ്റ് രൂപകല്‍പ്പനയില്‍ വിശ്വവിഖ്യാതമായ ബ്രിട്ടീഷ് കാറിന്റെ നിഴലാട്ടങ്ങള്‍ അങ്ങിങ്ങായി കാണാം. ഇതേ കാരണം മുന്‍നിര്‍ത്തി സ്വിഫ്റ്റിനെ തനി മിനിയാക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍ വാഹന പ്രേമികള്‍ നിരവധി തവണ കണ്ടിരിക്കുന്നു. ഭാവപ്പകര്‍ച്ചയില്‍ ചിലത് മികച്ചു നിന്നു, ചിലത് പരാജയപ്പെട്ടു.

മിനി കൂപ്പറാവാന്‍ ആഗ്രഹിച്ച് മാരുതി സ്വിഫ്റ്റ്

ഒരിടവേളയ്ക്ക് ശേഷം വീണ്ടും മിനി കൂപ്പറിന്റെ കുപ്പായമിടാന്‍ ശ്രമിക്കുന്ന മറ്റൊരു സ്വിഫ്റ്റ് കാര്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. കഴിഞ്ഞവര്‍ഷം വിപണിയില്‍ അവതരിച്ച മൂന്നാംതലമുറ സ്വിഫ്റ്റ്, ഇവിടെ മോഡിഫിക്കേഷന് ആധാരമാവുന്നു.

മിനി കൂപ്പറാവാന്‍ ആഗ്രഹിച്ച് മാരുതി സ്വിഫ്റ്റ്

മിനിയാകാനാണ് ശ്രമമെങ്കിലും പണി കഴിഞ്ഞിറങ്ങിയപ്പോള്‍ വിദേശ വിപണികളില്‍ സുസുക്കി പുറത്തിറക്കുന്ന സ്വിഫ്റ്റ് സ്‌പോര്‍ടിനോട് കാറിന് സാമ്യം കൂടുതല്‍. ഓറഞ്ച് നിറമുള്ള ബോഡി റാപ്പ് സ്വിഫ്റ്റിന്റെ പുറംമോടിക്ക് തിരശ്ശീലയിടുന്നു.

മിനി കൂപ്പറാവാന്‍ ആഗ്രഹിച്ച് മാരുതി സ്വിഫ്റ്റ്

മേല്‍ക്കൂരയ്ക്കും പില്ലറുകള്‍ക്കും കറുപ്പാണ് നിറം. കാറിന്റെ നിറം മാറ്റാന്‍ ഉടമകള്‍ക്ക് അനുമതിയില്ലെങ്കിലും ബോഡി റാപ്പിങ്ങിന് നിലവില്‍ വിലക്കുകളില്ല. ഹാച്ച്ബാക്കിന് മുന്നിലുള്ള പുത്തന്‍ ബമ്പര്‍ സ്വിഫ്റ്റ് സ്‌പോര്‍ടിനെ ഓര്‍മ്മപ്പെടുത്തും. ഗ്രില്ലിന് വലുപ്പം കൂടി.

മിനി കൂപ്പറാവാന്‍ ആഗ്രഹിച്ച് മാരുതി സ്വിഫ്റ്റ്

ഗ്രില്ലിന് വിലങ്ങനെയുള്ള കട്ടിയേറിയ കറുത്ത പാനല്‍ നമ്പര്‍ പ്ലേറ്റിനായി പ്രത്യേക ഇടമൊരുക്കുന്നത് കാണാം. അക്രമണോത്സുക ഭാവം വരിക്കാന്‍ കറുത്ത നിറത്തിലുള്ള അണ്ടര്‍ബോഡി സ്പ്ലിറ്റര്‍ കാറിനെ സഹായിക്കും. ബമ്പറിന് തൊട്ടുതാഴെയാണിത്.

Most Read: മോഡിഫിക്കേഷന്‍ ലോകത്ത് പേരു കുറിച്ച് മഹീന്ദ്ര മറാസോ

മിനി കൂപ്പറാവാന്‍ ആഗ്രഹിച്ച് മാരുതി സ്വിഫ്റ്റ്

പിറകില്‍ ആഫ്റ്റര്‍ മാര്‍ക്കറ്റ് എല്‍ഇഡി ടെയില്‍ലാമ്പുകള്‍ മുഖ്യാകര്‍ഷണമായി മാറുന്നു. പിന്‍ ബമ്പറിലും മേല്‍ക്കൂരയില്‍ സ്ഥാപിച്ച സ്‌പോയിലറിലുമുണ്ട് പരിഷ്‌കാരങ്ങള്‍. ആഫ്റ്റര്‍മാര്‍ക്കറ്റ് അലോയ് വീലുകളും മോഡിഫിക്കേഷന്റെ ഭാഗമായി സ്വിഫ്റ്റില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

മിനി കൂപ്പറാവാന്‍ ആഗ്രഹിച്ച് മാരുതി സ്വിഫ്റ്റ്

കാറിന്റെ അകത്തളത്തിലും സമാനമായ മാറ്റങ്ങള്‍ കാണാം. പുറംമോടിയോട് ചേര്‍ന്നുനില്‍ക്കുന്ന ഓറഞ്ച് ഡിസൈന്‍ ശൈലി ഡാഷ്‌ബോര്‍ഡില്‍ നിറഞ്ഞുനില്‍ക്കുന്നു. സീറ്റുകള്‍ക്കെല്ലാം കസ്റ്റം നിര്‍മ്മിത കവറുകളുണ്ട്. ഓറഞ്ച് നിറപ്പകര്‍പ്പ് സീറ്റുകളിലും കാണാം.

മിനി കൂപ്പറാവാന്‍ ആഗ്രഹിച്ച് മാരുതി സ്വിഫ്റ്റ്

എഞ്ചിനിലേക്ക് മോഡിഫിക്കേഷന്‍ നടപടികള്‍ കടന്നുചെന്നിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയിലാണ് പുതുതലമുറ മാരുതി സ്വിഫ്റ്റ് ഇന്ത്യന്‍ തീരമണഞ്ഞത്. വന്നു അഞ്ചു മാസത്തിനകം ഒരുലക്ഷത്തിലേറെ സ്വിഫ്റ്റുകള്‍ ഇന്ത്യയില്‍ വിറ്റുപോയി.

മിനി കൂപ്പറാവാന്‍ ആഗ്രഹിച്ച് മാരുതി സ്വിഫ്റ്റ്

4.99 ലക്ഷം രൂപ പ്രരംഭ വിലയില്‍ എത്തുന്ന മാരുതി സ്വിഫ്റ്റില്‍ രണ്ടു എഞ്ചിന്‍ പതിപ്പുകളാണുള്ളത്. 1.2 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എഞ്ചിന് 82 bhp കരുത്തും 113 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 1.3 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ടര്‍ബ്ബോ ഡീസല്‍ എഞ്ചിനും സ്വിഫ്റ്റില്‍ ഒരുങ്ങുന്നുണ്ട്.

74 bhp കരുത്തും 190 Nm torque ഉം ഡീസല്‍ പതിപ്പ് ഉത്പാദിപ്പിക്കും. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ എഎംടി ഓപ്ഷന്‍ ലഭ്യമാണ്. ഇരട്ട എയര്‍ബാഗുകളും ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളുടെ പട്ടികയില്‍പ്പെടും.

More from DriveSpark

Article Published On: Saturday, February 23, 2019, 14:06 [IST]
English summary
Maruti Swift Modification. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X