മാരുതി വാഗണ്‍ആര്‍ ഇലക്ട്രിക്ക് നെക്‌സ വഴി വില്‍ക്കപ്പെടും

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി തങ്ങളുടെ ചില പ്രീമിയം കാറുകള്‍ നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴിയാണ് വില്‍ക്കുന്നത്. ഇത്തരം ഉയര്‍ന്ന വാഹനങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാനാണിത്.

മാരുതി വാഗണ്‍ആര്‍ ഇലക്ട്രിക്ക് നെക്‌സ വഴി വില്‍ക്കപ്പെടും

നിലവില്‍ സിയാസ്, എസ്-ക്രോസ്, ഇഗ്നിസ്, ബലേനോ എന്നീ മോഡലുകളാണ് നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴി നിര്‍മ്മാതാക്കള്‍ വിറ്റഴിക്കുന്നത്. അടുത്തതായി പുറത്തിറക്കാന്‍ പോകുന്ന എര്‍ട്ടിഗ എംപിവിയുടെ പ്രീമിയം പതിപ്പായ എര്‍ട്ടിഗ ക്രോസും നെക്‌സ ശ്രേണിയില്‍ ഉള്‍പ്പെടും.

മാരുതി വാഗണ്‍ആര്‍ ഇലക്ട്രിക്ക് നെക്‌സ വഴി വില്‍ക്കപ്പെടും

എര്‍ട്ടിഗ ക്രോസ് കൂടാതെ മാരുതി പുറത്തിറക്കാനുദ്ദേശിക്കുന്ന ഇലക്ട്രിക്ക് വാഹനങ്ങളും നെക്‌സയുടെ കീഴില്‍ അവതരിപ്പിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. അടുത്ത വര്‍ഷം തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് കാര്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് മാരുതി.

മാരുതി വാഗണ്‍ആര്‍ ഇലക്ട്രിക്ക് നെക്‌സ വഴി വില്‍ക്കപ്പെടും

മാരുതിയുടെ തന്നെ വാഗണ്‍ആറിന്റെ ഇലക്ട്രിക്ക് പതിപ്പ് നിലവില്‍ രാജ്യത്ത് പരീക്ഷണം നടത്തി വരികയാണ്. ജപ്പാന്‍ സ്‌പെക്ക് വാഗണ്‍ആര്‍ ഇലക്ട്രിക്കിന്റെ ഇന്ത്യന്‍ പതിപ്പിന് 10 - 12 രൂപ വരെയായിരിക്കും വില.

മാരുതി വാഗണ്‍ആര്‍ ഇലക്ട്രിക്ക് നെക്‌സ വഴി വില്‍ക്കപ്പെടും

നിര്‍മ്മാതാക്കള്‍ക്ക് കൂടൂതല്‍ വളര്‍ച്ച നല്‍കുന്ന നിര്‍ണ്ണായക വിഭാഗത്തില്‍പ്പെട്ടൊരു വാഹനമായിരിക്കും വാഗണ്‍ആര്‍ ഇലക്ട്രിക്ക്. അതുകൊണ്ട് തന്നെയാവും വാഹനത്തെ കമ്പനിയുടെ പ്രീമിയം വിഭാഗത്തിലുള്ള ഡീലര്‍ഷിപ്പ് വഴി വില്‍ക്കാന്‍ മാരുതി തീരുമാനിച്ചത്.

മാരുതി വാഗണ്‍ആര്‍ ഇലക്ട്രിക്ക് നെക്‌സ വഴി വില്‍ക്കപ്പെടും

മാരുതി നിലവില്‍ പല നിലയിലുള്ള ഡീലര്‍ഷിപ്പുകളാണ് പ്രധാനം ചെയ്യുന്നത്. സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്ക് ട്രൂ വാല്യു, ആള്‍ട്ടോ, വാഗണ്‍ആര്‍, ഡിസൈര്‍, സ്വിഫ്റ്റ്, സെലറിയോ എന്നിവയ്ക്കായി അറീന, വാണിജ്യ വാഹനമായ സൂപ്പര്‍ ക്യീരി വില്‍ക്കാനായി CV ഡീലറുമാര്‍, പിന്നെ ഏറ്റവും തലപ്പത്ത് നെക്‌സ. ചില നഗരങ്ങളില്‍ പല പ്രീമിയം ബ്രാന്‍ഡുകളുടെ ഷോറൂമിനേക്കാല്‍ വലിയ ഷോറൂമുകളാണ് നെക്‌സയ്ക്കുള്ളത്.

മാരുതി വാഗണ്‍ആര്‍ ഇലക്ട്രിക്ക് നെക്‌സ വഴി വില്‍ക്കപ്പെടും

കൃത്ത്യ സമയത്താണ് മാരുതി വൈദ്യുത വാഗന രംഗത്തേക്ക് കടന്നുവരുന്നത്. രാജ്യത്ത് മലീനീകരണം നിയന്ത്രിക്കുവാനും വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ തയ്യാറാക്കുകയാണ്.

മാരുതി വാഗണ്‍ആര്‍ ഇലക്ട്രിക്ക് നെക്‌സ വഴി വില്‍ക്കപ്പെടും

വൈദ്യുത വാഹന നിര്‍മ്മാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും അനേകം ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവില്‍ വൈദ്യുത വാഹനങ്ങള്‍ക്കുള്ള GST 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി കുറയ്ക്കാന്‍ കേന്ദ്ര ബജറ്റില്‍ എടുത്ത തീരുമാനം GST കൗണ്‍സിലും അംഗീകരിച്ചു.

മാരുതി വാഗണ്‍ആര്‍ ഇലക്ട്രിക്ക് നെക്‌സ വഴി വില്‍ക്കപ്പെടും

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കുള്ള ബാറ്ററിക്ക് മറ്റ് സപ്ലൈയര്‍മാരെ ആശ്രയിക്കാതെ സ്വന്തമായി ലിത്തിയം-അയണ്‍ ബാറ്ററികല്‍ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍. 2020 -ഓടെ ബാറ്ററി നിര്‍മ്മിക്കാനുള്ള പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. തങ്ങള്‍ നിര്‍മ്മിക്കുന്ന ബാറ്ററി മറ്റ് നിര്‍മ്മാതാക്കള്‍ക്കും മാരുതി സപ്ലൈ ചെയ്‌തേക്കാം.

മാരുതി വാഗണ്‍ആര്‍ ഇലക്ട്രിക്ക് നെക്‌സ വഴി വില്‍ക്കപ്പെടും

നിലവില്‍ മാരുതിയുടെ വാഹന നിരയില്‍ വളരെ ജനപ്രിയമായ ഒരു മോഡലായതിനാലാണ് ആദ്യ ഇലക്ട്രിക്ക് വാഹനമായി വാഗണ്‍ആറിനെ തന്നെ തിരഞ്ഞെടുത്തത്. രാജ്യമൊട്ടാകെ അറിയപ്പെടുന്ന മോഡലിന്റെ ഇലക്ട്രിക്ക വകഭേതം ഉണ്ടാക്കുന്നത് നിര്‍മ്മാതാക്കള്‍ക്ക് എളുപ്പമുള്ള കാര്യമാണ്.

മാരുതി വാഗണ്‍ആര്‍ ഇലക്ട്രിക്ക് നെക്‌സ വഴി വില്‍ക്കപ്പെടും

മാരുതിയുടെ ഇലക്ട്രിക്ക് കാര്‍ പദ്ധതിയുടെ വിജയത്തിനായി എല്ലാ സഹായങ്ങളും നല്‍കി ടൊയോട്ട മോട്ടോര്‍ കോര്‍പ്പൊറേഷനും പിന്നിലുണ്ട്. ആഗോള തലത്തില്‍ വാഹനങ്ങളും, സാങ്കേതിക വിദ്യയും പങ്കുവയ്ക്കാന്‍ ടൊയോട്ടയു സുസുക്കിയും തമ്മിലുള്ള ഉടമ്പടിയുടെ ഭാഗമാണിത്.

മാരുതി വാഗണ്‍ആര്‍ ഇലക്ട്രിക്ക് നെക്‌സ വഴി വില്‍ക്കപ്പെടും

തങ്ങളുടെ ഇലക്ട്രിക്ക് വാഹനങ്ങള്‍ രാജ്യമെങ്ങും ലഭിക്കുന്നതാനായി നെക്‌സ ഡീലര്‍ഷിപ്പുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് മാരുതി. നിലവില്‍ 250 നെക്‌സ ഡീലര്‍ഷിപ്പുകളുള്ള സ്ഥാനത്ത് 2020 -ഓടെ 400 എണ്ണമാക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.

മാരുതി വാഗണ്‍ആര്‍ ഇലക്ട്രിക്ക് നെക്‌സ വഴി വില്‍ക്കപ്പെടും

വാഗണ്‍ആറിന് ഇലക്ട്രിക്കിന് ശേഷം മാരുതിയുടെ ജനപ്രിയ എംപിയായ എര്‍ട്ടിഗയുടെ ഇലക്ട്രിക്ക് പതിപ്പിറക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. രാജ്യത്ത് ഉയര്‍ന്നു വരുന്ന വൈദ്യുത വാഹനമേഖലിയില്‍ പൂര്‍ണ്ണ ആധിപത്യം സ്ഥാപിക്കാനുള്ള നീക്കത്തിലാണ് മാരുതി.

Most Read Articles

Malayalam
English summary
Maruti to sell WagonR electric through nexa dealerships. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X