തരംഗമായി മാരുതി ബ്രെസ്സ, വില്‍പ്പന നാലുലക്ഷം പിന്നിട്ടു

കാര്‍ വില്‍പ്പനയില്‍ മാരുതി രാജാവായി തുടരവെ, പുതിയൊരു പൊന്‍തൂവല്‍ കൂടി കമ്പനിയെ തേടിയെത്തിയിരിക്കുകയാണ്. വിപണിയില്‍ നാലുലക്ഷം യൂണിറ്റുകളുടെ വില്‍പ്പന മാരുതി വിറ്റാര ബ്രെസ്സ പിന്നിട്ടു. വില്‍പ്പനയ്‌ക്കെത്തി മൂന്നുവര്‍ഷം തികയുംമുമ്പെയാണ് ബ്രെസ്സയുടെ പുതിയ നേട്ടം. നിലവില്‍ കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ 44 ശതമാനം വിഹിതം മാരുതി വിറ്റാര ബ്രെസ്സയുടെ പക്കല്‍ ഭദ്രമാണ്.

തരംഗമായി മാരുതി ബ്രെസ്സ, വില്‍പ്പന നാലുലക്ഷം പിന്നിട്ടു

പ്രതിമാസം 14,675 യൂണിറ്റുകളുടെ ശരാശരി വില്‍പ്പന മാരുതി എസ്‌യുവി കുറിക്കുന്നുണ്ട്. നിരയില്‍ ഏറ്റവുമൊടുവില്‍ എത്തിയ ബ്രെസ്സ എഎംടിയ്ക്ക് രാജ്യത്ത് ആവശ്യക്കാരേറി വരികയാണെന്നതും ശ്രദ്ധേയം. ഓരോ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോഴും കുറഞ്ഞപക്ഷം ഏഴു ശതമാനം വില്‍പ്പന വളര്‍ച്ച വിറ്റാര ബ്രെസ്സ നേടുന്നു.

തരംഗമായി മാരുതി ബ്രെസ്സ, വില്‍പ്പന നാലുലക്ഷം പിന്നിട്ടു

ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് തുടങ്ങിയ എതിരാളികള്‍ വില്‍പ്പനയില്‍ ബ്രെസ്സയുടെ ഏഴയലത്തുപോലുമില്ല. ജനുവരിയില്‍ മാരുതി 13,172 ബ്രെസ്സ യൂണിറ്റുകള്‍ വിറ്റപ്പോള്‍ രണ്ടാമതുള്ള ടാറ്റ നെക്‌സോണ്‍ കുറിച്ചത് 5,095 യൂണിറ്റുകളുടെ വില്‍പ്പനയാണ്.

തരംഗമായി മാരുതി ബ്രെസ്സ, വില്‍പ്പന നാലുലക്ഷം പിന്നിട്ടു

കേവലം ഡീസല്‍ പതിപ്പ് മാത്രമായിട്ടു കൂടിയാണ് ബ്രെസ്സയ്ക്ക് ഇത്രയേറെ പ്രചാരം. ഫിയറ്റില്‍ നിന്നുള്ള 1.3 ലിറ്റര്‍ DDiS ഡീസല്‍ എഞ്ചിനാണ് മാരുതി വിറ്റാര ബ്രെസ്സയില്‍ തുടിക്കുന്നത്. 89 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കാന്‍ എഞ്ചിന് ശേഷിയുണ്ട്. അഞ്ചു സ്പീഡ് മാനുവല്‍, അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എസ്‌യുവിയില്‍ തിരഞ്ഞെടുക്കാം.

തരംഗമായി മാരുതി ബ്രെസ്സ, വില്‍പ്പന നാലുലക്ഷം പിന്നിട്ടു

ബ്രെസ്സയുടെ മുന്‍ ചക്രങ്ങളിലേക്കാണ് എഞ്ചിന്‍ കരുത്തെത്തുക. നാലു മീറ്ററില്‍ താഴെയുള്ള എസ്‌യുവികളില്‍ മികച്ച ഇന്ധനക്ഷമതയും മോഡല്‍ അവകാശപ്പെടുന്നു. 24.29 കിലോമീറ്റര്‍ മൈലേജാണ് ARAI ടെസ്റ്റില്‍ വിറ്റാര ബ്രെസ്സ കുറിച്ചത്. 48 ലിറ്റര്‍ ഇന്ധനശേഷിയുടെ പിന്തുണയില്‍ ആയിരത്തിന് മേലെ കിലോമീറ്ററുകള്‍ പൂര്‍ണ ടാങ്കില്‍ ഓടാന്‍ ബ്രെസ്സയ്ക്ക് സാധിക്കും.

തരംഗമായി മാരുതി ബ്രെസ്സ, വില്‍പ്പന നാലുലക്ഷം പിന്നിട്ടു

നേരത്തെ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ നാലു സ്റ്റാര്‍ സുരക്ഷ കാഴ്ച്ചവെച്ചതും എസ്‌യുവിയുടെ മാറ്റുകൂട്ടുന്നു. ദൃഢവും സുസ്ഥിരവുമാണ് ബ്രെസ്സയുടെ ബോഡി ഘടനയെന്ന് ഗ്ലോബല്‍ NCAP അധികൃതര്‍ അഭിപ്രായപ്പെടുകയുണ്ടായി. ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇരട്ട എയര്‍ബാഗുകള്‍, ISOFIX ചൈല്‍ഡ് മൗണ്ട് സീറ്റുകള്‍ എന്നിവ മാരുതി വിറ്റാര ബ്രെസ്സയിലെ അടിസ്ഥാന സുരക്ഷാ സജ്ജീകരണങ്ങളാണ്.

തരംഗമായി മാരുതി ബ്രെസ്സ, വില്‍പ്പന നാലുലക്ഷം പിന്നിട്ടു

ക്രാഷ് ടെസ്റ്റില്‍ ഉയര്‍ന്ന നേട്ടം കുറിക്കാന്‍ ഈ ഘടകങ്ങള്‍ എസ്‌യുവിയെ സഹായിച്ചു. ഓഫ്സെറ്റ്, ഇംപാക്ട് ക്രാഷ് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയ ആദ്യത്തെ ഇന്ത്യന്‍ വാഹനം കൂടിയാണ് മാരുതി വിറ്റാര ബ്രെസ്സ.

Most Read: ഒറ്റ ചാര്‍ജ്ജില്‍ 400 കിലോമീറ്റര്‍, വിപ്ലവം സൃഷ്ടിക്കാന്‍ മഹീന്ദ്ര XUV300 ഇലക്ട്രിക്ക്

തരംഗമായി മാരുതി ബ്രെസ്സ, വില്‍പ്പന നാലുലക്ഷം പിന്നിട്ടു

ഒരുപിടി ആധുനിക ഫീച്ചറുകളുടെ അകമ്പടിയും ബ്രെസ്സയിലുണ്ട്. ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ എസി, സ്റ്റോറേജ് ശേഷിയുള്ള ഡ്രൈവര്‍ ആംറെസ്റ്റ്, ഓട്ടോ ഹെഡ്‌ലാമ്പ്, റെയിന്‍ സെന്‍സിംഗ് ഓട്ടോ വൈപ്പറുകള്‍, ഇലക്ട്രിക് ബാക്ക് ഡോര്‍ ഓപ്പണിംഗ് എന്നിവ ബ്രെസ്സയുടെ വിശേഷങ്ങളില്‍പ്പെടും.

തരംഗമായി മാരുതി ബ്രെസ്സ, വില്‍പ്പന നാലുലക്ഷം പിന്നിട്ടു

ആപ്പിള്‍ കാര്‍പ്ലേ, മിറര്‍ലിങ്ക് പിന്തുണയുള്ള സ്മാര്‍ട്ട്പ്ലേ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം മാരുതി എസ്‌യുവിയില്‍ എടുത്തുപറയണം. 7.52 ലക്ഷം മുതല്‍ 10.49 ലക്ഷം വരെയാണ് ബ്രെസ്സയ്ക്ക് വിപണിയില്‍ വില. മത്സരവിലയില്‍ ടാറ്റ നെക്സോണ്‍ ലഭ്യമാണെങ്കിലും വില്‍പനാനന്തര സേവനങ്ങളില്‍ ബ്രെസ്സയ്ക്കാണ് മുന്‍തൂക്കം.

Most Read Articles

Malayalam
English summary
Maruti Suzuki Vitara Sales Cross Four Lakh In Three Years. Read in Malayalam.
Story first published: Wednesday, February 20, 2019, 11:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X