ഹ്യുണ്ടായി കോന ഇലക്ട്രിക്കിന് വെല്ലുവിളിയായി എംജി eZS ഉടന്‍ വരുന്നു

ഇന്ത്യന്‍ വിപണിയില്‍ എംജിയുടെ ആദ്യ വാഹനമായ ഹെക്ടര്‍ തുടക്കത്തില്‍ തന്നെ വന്‍ വിജയമാണ് കൈവരിച്ചത്. ഹെക്ടറിന് ശേഷം വൈദ്യുത വാഹന രംഗത്തേക്ക് തങ്ങളുടെ കാല്‍വെയ്പ്പിനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. രാജ്യത്തെ എംജിയുടെ രണ്ടാം വാഹനമായ eZS -നെ കഴിഞ്ഞ മാസം കമ്പനി അവതരിപ്പിച്ചിരുന്നു.

ഹ്യുണ്ടായി കോന ഇലക്ട്രിക്കിന് വെല്ലുവിളിയായി എംജി eZS ഉടന്‍ വരുന്നു

ഹ്യുണ്ടായി കോന ഇലക്ട്രിക്കുമായി eZS കൊമ്പുകോര്‍ക്കും. ആദ്യമായി വാഹനത്തെ ചൈനയിലാണ് നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചത്. അതിനു ശേഷം അടുത്തിടെ യു.കെ-യിലും അവതരിപ്പിച്ചു. ഈ വര്‍ഷം ഡിസംബറോടെ വാഹനത്തെ ഇന്ത്യയില്‍ പുറത്തിറക്കാനുള്ള ഒരുക്കങ്ങളിലാണ് എംജി.

ഹ്യുണ്ടായി കോന ഇലക്ട്രിക്കിന് വെല്ലുവിളിയായി എംജി eZS ഉടന്‍ വരുന്നു

eZS -ല്‍ 44.5 kWh ലിത്തിയം-അയണ്‍ ബാറ്ററിയാണ് എംജി നല്‍കിയിരിക്കുന്നത്. 141 bhp കരുത്തും 353 Nm torque ഉം പ്രധാനം ചെയ്യുന്ന ഇലക്ട്രിക്ക് മോട്ടറാണ് വാഹനത്തിലുള്ളത്.

ഹ്യുണ്ടായി കോന ഇലക്ട്രിക്കിന് വെല്ലുവിളിയായി എംജി eZS ഉടന്‍ വരുന്നു

ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ഹ്യുണ്ടായി കോനയേക്കാള്‍ ശേഷി കൂടിയ ബാറ്ററിയാണ് എംജി വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. നിലവില്‍ യൂറോപ്പ്യന്‍ പരീക്ഷണ രീതിയില്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 372 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ വാഹനത്തിന് കഴിയും. ഇന്ത്യന്‍ ARAI പരീക്ഷണ ക്രമത്തില്‍ ഇത് വീണ്ടും ഉയരാം.

ഹ്യുണ്ടായി കോന ഇലക്ട്രിക്കിന് വെല്ലുവിളിയായി എംജി eZS ഉടന്‍ വരുന്നു

50 kW ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് പൂജ്യത്തില്‍ നിന്നും 40 മിനിട്ട് കൊണ്ട് 80 ശതമാനം വരെ എംജ് ചാര്‍ജാവും. സാധാരണ ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മണിക്കൂര്‍ എടുക്കും വാഹനം ഫുള്‍ ചാര്‍ജ് ആവാന്‍.

ഹ്യുണ്ടായി കോന ഇലക്ട്രിക്കിന് വെല്ലുവിളിയായി എംജി eZS ഉടന്‍ വരുന്നു

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാം

ഹ്യുണ്ടായി കോനയും ചാര്‍ജ് ആവാന്‍ ഏകദേശം ഇതേ സമയം തന്നെയാണ് എടുക്കുന്നത്. അത്യാവശ ഘട്ടങ്ങളില്‍ ചാര്‍ജ് ചെയ്യാനായി ഒരു സ്റ്റാന്‍ഡേര്‍ഡ് 3-പിന്നും വാഹനത്തില്‍ വരുന്നുണ്ട്. eZS -ന്റെ മുന്‍ ഗ്രില്ലിനു പുറകിലാണ് ചാര്‍ജിങ് സോക്കറ്റ് ഒളിപ്പിച്ചിരിക്കുന്നത്.

ഹ്യുണ്ടായി കോന ഇലക്ട്രിക്കിന് വെല്ലുവിളിയായി എംജി eZS ഉടന്‍ വരുന്നു

8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിറ്റം, പനോരമിക്ക് സണ്‍റൂഫ്, 448 ലിറ്റര്‍ ശേഷി നല്‍കുന്ന ഡിക്കി എന്നിവയാണ് വാഹനത്തിനുള്ളത്. അതോടൊപ്പം ഹെക്ടറില്‍ വരുന്നതു പോലെ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും, ഇ-സിം കര്‍ കണക്ടഡ് സാങ്കേതിക വിദ്യയും വാഹനത്തിലുണ്ട്.

ഹ്യുണ്ടായി കോന ഇലക്ട്രിക്കിന് വെല്ലുവിളിയായി എംജി eZS ഉടന്‍ വരുന്നു

ഇലക്ട്രിക്ക് എസ്‌യുവി ഘട്ടം ഘട്ടമായി തിരിച്ച് വിപണിയിലെത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ആദ്യ ഘട്ടത്തില്‍ ഡെല്‍ഹി, മുംബൈ, ഹൈദരാബാദ്, ബാംഗളൂര്‍, അഹ്മദാബാദ് എന്നീ അഞ്ച് നഗരങ്ങളില്‍ വാഹനം പുറത്തിറക്കും. eZS പുറത്തിരക്കുന്നതിന് മുന്നോടിയായി തന്നെ തിരഞ്ഞെടുക്കപ്പെട്ട ഈ നഗരങ്ങളില്‍ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് നിര്‍മ്മാതാക്കള്‍.

ഹ്യുണ്ടായി കോന ഇലക്ട്രിക്കിന് വെല്ലുവിളിയായി എംജി eZS ഉടന്‍ വരുന്നു

ഈ അഞ്ച് നഗരങ്ങളിലുള്ള തങ്ങളുടെ ഡീലര്‍ഷിപ്പുകളിലെല്ലാം 50 kW DC ഫാസ്റ്റ് ചാര്‍ജറുകള്‍ സ്ഥാപിക്കാന്‍ ഫോര്‍ട്ടം എന്നൊരു ഫിന്നിഷ് കമ്പനിയുമായി എംജി കൈകോര്‍ത്തിരിക്കുകയാണ്. വാഹനം പുറത്തിറങ്ങുന്നതിന്റെ മുമ്പായി തന്നെ ഈ ഫാസ്റ്റ് ചാര്‍ജറുകള്‍ സജ്ജീകരിക്കാനാണ് നീക്കം. മിക്കവാറും സെപ്തംബറോടെ ഇവയുടെ പണികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എംജി.

ഹ്യുണ്ടായി കോന ഇലക്ട്രിക്കിന് വെല്ലുവിളിയായി എംജി eZS ഉടന്‍ വരുന്നു

ബാറ്ററിക്കുള്‍പ്പടെ ഏഴ് വര്‍ഷ വാറന്റിയാണ് എംജി നല്‍കുന്നത്. എന്നാല്‍ കോനയ്ക്ക് എട്ട് വര്‍ഷ ബാറ്ററി വാര്‍ന്റിയും മൂന്നു വര്‍ഷ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റിയുമാണ് ഹ്യുണ്ടായി നല്‍കുന്നത്.

ഹ്യുണ്ടായി കോന ഇലക്ട്രിക്കിന് വെല്ലുവിളിയായി എംജി eZS ഉടന്‍ വരുന്നു

20-25 ലക്ഷം രൂപയ്ക്ക് ഇടയ്ക്കായിരിക്കും ലദട ന്റെ വില. വാഹനത്തിന്റെ പരീക്ഷണ ഉത്പാദനം എംജി തങ്ങളുടെ ഹലോലിലെ നിര്‍മ്മാണശാലയില്‍ നടത്തുന്നുണ്ടെങ്കിലും കൂടുതലും ഇഗഉ യൂണിറ്റുകളായി വില്‍ക്കാനാണ് സാധ്യത.

More from DriveSpark

Article Published On: Friday, July 19, 2019, 16:50 [IST]
English summary
MG eZS to Fight head on with Hyundai Kona Electric. Read More Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X