eZS ഇലക്ട്രിക്ക് എസ്‌യുവി അവതരിപ്പിക്കാന്‍ എംജി

അടുത്തിടെയാണ് എംജി മോട്ടോര്‍സ് ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ആദ്യ വാഹനമായ കോമ്പാക്ട് എസ്‌യുവി ഹെക്ടര്‍ അവതരിപ്പിച്ചത്. ഹെക്ടറിന് ശേഷം അടുത്ത ഉല്‍പ്പന്നത്തെ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. eZS എന്ന ഇലക്ട്രിക്ക് എസ്‌യുവിയാണ് നിര്‍മ്മാതാക്കള്‍ അടുത്തതായി പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

രണ്ടാം ഇലക്ട്രിക്ക് എസ്‌യുവി അവതരിപ്പിക്കാന്‍ എംജി

ഈ വര്‍ഷം തന്നെ എംജി eZS വിപണിയിലെത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇലക്ട്രിക്ക് എസ്‌യുവി ഘട്ടം ഘട്ടമായി തിരിച്ച് വിപണിയിലെത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ആദ്യ ഘട്ടത്തില്‍ ഡെല്‍ഹി, മുംബൈ, ഹൈദരാബാദ്, ബാംഗളൂര്‍, അഹ്മദാബാദ് എന്നീ അഞ്ച് നഗരങ്ങളില്‍ വാഹനം പുറത്തിറക്കും. eZS പുറത്തിരക്കുന്നതിന് മുന്നോടിയായി തന്നെ തിരഞ്ഞെടുക്കപ്പെട്ട ഈ നഗരങ്ങളില്‍ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനങ്ങള്‍ പൂര്‍ത്തീകരിക്കും.

രണ്ടാം ഇലക്ട്രിക്ക് എസ്‌യുവി അവതരിപ്പിക്കാന്‍ എംജി

ഈ അഞ്ച് നഗരങ്ങളിലുള്ള തങ്ങളുടെ ഡീലര്‍ഷിപ്പുകളിലെല്ലാം 50kW DC ഫാസ്റ്റ് ചാര്‍ജറുകള്‍ സ്ഥാപിക്കാന്‍ ഫോര്‍ട്ടം എന്നൊരു ഫിന്നിഷ് കമ്പനിയുമായി എംജി കൈകോര്‍ത്തിരിക്കുകയാണ്. വാഹനം പുറത്തിറങ്ങുന്നതിന്റെ മുമ്പായി തന്നെ ഈ ഫാസ്റ്റ് ചാര്‍ജറുകള്‍ സജ്ജീകരിക്കാനാണ് നീക്കം. മിക്കവാറും സെപ്തംബറോടെ ഇവയുടെ പണികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

രണ്ടാം ഇലക്ട്രിക്ക് എസ്‌യുവി അവതരിപ്പിക്കാന്‍ എംജി

കമ്പനി ഡീലര്‍ഷിപ്പുകളിലുള്ള ഫാസ്റ്റ് ചാര്‍ജിങ് സംവിധാനത്തിന് പുറമേ ഉപഭോക്തളുടെ വീടുകളിലും ചാര്‍ജിംഗ് ഒരുക്കാന്‍ ഒരു തദ്ദേശ സ്ഥാപനവുമായി എംജി കരാര്‍ ഒപ്പിട്ടു. എന്നാല്‍ വീടുകളില്‍ എംജി തന്നെ നിര്‍മ്മിച്ച കൊടുക്കുന്ന ഫാസ്റ്റര്‍ ചാര്‍ജറിന് അധിക വില ഉപഭോക്താക്കള്‍ നല്‍കണം.

രണ്ടാം ഇലക്ട്രിക്ക് എസ്‌യുവി അവതരിപ്പിക്കാന്‍ എംജി

ഇലക്ട്രിക്ക് വാഹനങ്ങളാണ് ഭാവിയെന്നും, ഇലക്ട്രിക്ക് വാനങ്ങള്‍ക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ച് വന്നതിന് ശേഷം വാഹനം പുറത്തിറക്കാന്‍ നോക്കി നില്‍ക്കാതെ അതിനായി മുന്നിട്ടിറങ്ങണമെന്ന് എംജി ഇന്ത്യ എംഡി രാജീവ് ഛാബ പറഞ്ഞു. ആവശ്യമായ സാങ്കേതിക വിദ്യയും വാഹനവും തങ്ങളുടെ പക്കല്‍ ഉള്ളതിനാല്‍ എംജി മോട്ടോര്‍സ് ആദ്യ ചുവട് വയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

രണ്ടാം ഇലക്ട്രിക്ക് എസ്‌യുവി അവതരിപ്പിക്കാന്‍ എംജി

eZS ഇലക്ട്രിക്ക് എസ്‌യുവിയുടെ കരുത്തും, ബാറ്ററികളുടെ ഷേഷിയും മറ്റ സാങ്കേതിക ഘടനകളും ഒന്നും തന്നെ എംജി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 300 km സഞ്ചരിക്കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG eZS Electric SUV India-Launch Details Explained — To Be Available In Five Cities By December 2019. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X