എംജി ഹെക്ടര്‍ ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തി വച്ചു

കഴിഞ്ഞ മാസം പുറത്തിറങ്ങിയ എംജി ഹെക്ടര്‍ നിര്‍മ്മാതാക്കള്‍ക്ക് വലിയൊരു തുടക്കമാണ് വിപണിയില്‍ നേടിക്കൊടുത്തത്. കുറഞ്ഞ സമയത്തിനുള്ളില്‍ വളരെയധികം ബുക്കിങ്ങാണ് വാഹനത്തിന് ലഭിച്ചത്. അതിനാല്‍ തന്നെ അടുത്ത ഒരറിയിപ്പ് ഉണ്ടാവുന്നതു വരെ വാഹനത്തിന്റെ ബുക്കിങ് താല്‍ക്കാലികമായി കമ്പനി നിര്‍ത്തി വച്ചിരിക്കുകയാണ്.

എംജി ഹെക്ടര്‍ ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തി വച്ചു

വാഹനം പുറത്തിറങ്ങിയതിന് ശേഷം നിലവില്‍ 21,000 ബുക്കിങ്ങുകളാണ് വാഹനത്തിന് ലഭിച്ചിരിക്കുന്നത്. നിര്‍മ്മാതാക്കളുടെ നിലവിലെ സാഹചര്യത്തില്‍ ഇത്രയും വലിയൊരു സംഖ്യ പുറത്തിറക്കുന്നത് അല്പ്പം പ്രയാസമുള്ള കാര്യമാണ്. നിലവില്‍ ഒരു മാസം 2000 യൂണിറ്റ് വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷിയേ എംജിയുടെ നിര്‍മ്മാണശാലയ്ക്കുള്ളൂ. വാഹനത്തിന് വര്‍ദ്ധിച്ചു വരുന്ന ആവശ്യകത മുന്‍ നിര്‍ത്തി നിര്‍മ്മാണം കൂട്ടാനുള്ള ഒരുക്കത്തിലാണ് കമ്പനി.

എംജി ഹെക്ടര്‍ ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തി വച്ചു

ഹെക്ടറിന് ലഭിച്ച വമ്പിച്ച സ്വീകരണത്തിനും പ്രതികരണത്തിനും നന്ദി പറഞ്ഞുകൊണ്ടായിരുന്നു ബുക്കിങ് നിര്‍ത്തിവച്ചു എന്നറിയിക്കുന്ന വാര്‍ത്താക്കുറിപ്പ് എംജി പുറത്തു വിട്ടത്. ഹെക്ടറിന് വര്‍ദ്ധിച്ചു വരുന്ന ആവശ്യകതയ്ക്കനുസരിച്ച് വരും മാസങ്ങളില്‍ ക്രമേണ ഉത്പാദനം കൂട്ടുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

എംജി ഹെക്ടര്‍ ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തി വച്ചു

എംജി ഹെക്ടറിന്റെ പ്രാരംഭ പതിപ്പിന് 12.18 ലക്ഷം രൂപ മുതല്‍ ഏറ്റവും ഉയര്‍ന്ന പതിപ്പിന് 16.88 ലക്ഷം രൂപ വരെയാണ് വില. ഇന്ത്യന്‍ വിപണി എംജിയ്ക്ക് പ്രവചിക്കാന്‍ പറ്റാത്തതായിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഹെക്ടര്‍ ലഭിക്കാന്‍ ഏഴ് മാസം വരെയാണ് കാത്തിരിക്കേണ്ടത്. ഗുജറാത്തിലെ ഹലോല്‍ നിര്‍മ്മാണ ശാലയില്‍ ആവശ്യാനുസരണം വാഹനം ഉത്പാദിപ്പിക്കുന്നതിലെ പരിമിതികള്‍ മൂലമാണിത്.

എംജി ഹെക്ടര്‍ ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തി വച്ചു

ഇപ്പോഴത്തെ സാഹചര്യത്തില്‍ ബുക്കിങ് എന്ന് പുനസ്ഥാപിക്കും എന്നതിനെക്കുറിച്ച് ഒന്നും പറയാനാവില്ല. നിലവിലെ ബുക്കിങ്ങുകളും കാലതാമസവും കണക്കിലെടുത്താല്‍ കുറച്ച് കാലത്തേക്ക് നിര്‍മ്മാതാക്കള്‍ ഇനി ഉത്പാദനത്തിന്റെയും ഡെലിവറിയുടേയും പിന്നിലാവും.

എംജി ഹെക്ടര്‍ ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തി വച്ചു

ഇനിയും വാഹനം വാങ്ങാനായി കാത്തിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, നിലവില്‍ 50 ശതമാനം ആളുകളും ബുക്ക് ചെയ്തിരിക്കുന്നത് ഹെക്ടറിന്റെ പെട്രോള്‍ പതിപ്പുകളാണ്, അതില്‍ 70 ശതമാനം പേരും ഏക ഓട്ടോമാറ്റിക്ക് പതിപ്പായ ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സുള്ളവയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ആയതിനാല്‍ നിങ്ങള്‍ക്ക് ഇതേ വാഹനം അത്യാവശ്യമാണെങ്കില്‍ മറ്റ് പതിപ്പുകള്‍ നിങ്ങള്‍ക്കു താല്‍പര്യമെങ്കില്‍ ഇത്രയും കാലതാമസം കൂടാതെ ലഭിക്കാന്‍ വഴിയുണ്ടാവാം.

എംജി ഹെക്ടര്‍ ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തി വച്ചു

ശ്രേണിയിലെ ഏറ്റവും വലുപ്പമേറിയ എസ്‌യുവിയാണ് ഹെക്ടര്‍. 4.65 മീറ്റര്‍ നീളവും 2.75 മീറ്റർ വീല്‍ബേസും എസ്‌യുവിക്കുണ്ട് . ഹെക്ടറിന്റെ ഏഴു സീറ്റര്‍ പതിപ്പിനെ 2020 -ൽ പ്രാരംഭത്തിൽ തന്നെ വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കങ്ങള്‍ എംജി തുടങ്ങി കഴിഞ്ഞു.

എംജി ഹെക്ടര്‍ ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തി വച്ചു

1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ്, 2.0 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ടര്‍ബ്ബോ ഡീസല്‍ എഞ്ചിനുകള്‍ എസ്‌യുവിയില്‍ തിരഞ്ഞെടുക്കാം. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പെട്രോള്‍ പതിപ്പില്‍ നിർമ്മാതാക്കൾ നൽകുന്നുണ്ട്. എന്നാൽ പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ്, ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ വകഭേദങ്ങള്‍ക്ക് ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിൽ മാത്രമേ ലഭിക്കുകയുള്ളൂ.

എംജി ഹെക്ടര്‍ ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തി വച്ചു

ഹെക്ടറിലെ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ 140 bhp കരുത്തും 250 Nm torque ഉം പുറപ്പെടുവിക്കുന്നു. ഡീസല്‍ എഞ്ചിന് 170 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കാൻ കഴിയും. ഇന്ത്യൻ വിപണിയിൽ മുന്‍ വീല്‍ ഡ്രൈവ് പതിപ്പായാണ് ഹെക്ടറിനെ എംജി വില്‍ക്കുന്നത്.

എംജി ഹെക്ടര്‍ ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തി വച്ചു

അഞ്ച് വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്‍ഡി, റോഡ് സൈഡ് അസിസ്റ്റന്‍സ്, ലേബര്‍ ഫ്രീ സര്‍വ്വീസ് എന്നിങ്ങനെ വിഭാഗത്തിലെ ഏറ്റവും മികച്ച വില്‍പ്പനാനന്ത സേവനങ്ങളാണ് എംജി നല്‍കുന്നത്.

More from DriveSpark

Article Published On: Thursday, July 18, 2019, 17:14 [IST]
English summary
MG Hector Bookings Closed For 2019 — Receives 21,000 Bookings Since Start. Read More Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X