ആദ്യ മാസത്തിനുള്ളില്‍ എംജി ഹെക്ടറിന് 1508 യൂണിറ്റ് വില്‍പ്പന
തങ്ങളുടെ ആദ്യ വാഹനത്തിന്റെ ജൂലായി മാസത്തിലെ വില്‍പ്പനയുടെ കണക്കുകള്‍ എംജി പുറത്തു വിട്ടു. 1,508 യൂണിട്ട് വാഹനങ്ങളാണ് ആദ്യമാസം വിറ്റു പോയത്. വാഹന വിപണിയില്‍ വളരെ മികച്ച വരവേല്‍പ്പാണ് എസ്‌യുവിക്ക് ലഭിച്ചത്.

പുറത്തിറങ്ങിയതിന് ശേഷം ഏകദേശം 28,000 ബുക്കിങ്ങുകളാണ് വാഹനത്തിന് ലഭിച്ചത്. താൽകാലികമായി വാഹനത്തിന്റെ ബുക്കിങ് നിർമ്മാതാക്കൾ നിർത്തി വയ്ച്ചിരിക്കുകയാണ്. എംജിയുടെ സാഹചര്യത്തില്‍ ഇത്രയും വലിയൊരു സംഖ്യ പുറത്തിറക്കുന്നത് അല്പ്പം പ്രയാസമുള്ള കാര്യമാണ്.

പ്രതിമാസം മാസം 2000 യൂണിറ്റ് വാഹനങ്ങള്‍ ഉത്പാദിക്കാനുള്ള ശേഷിയേ നിലവിൽ എംജിയുടെ നിര്‍മ്മാണശാലയ്ക്കുള്ളൂ. അനുദിനം വാഹനത്തിന് വര്‍ദ്ധിച്ചു വരുന്ന ആവശ്യകത മുന്‍ നിര്‍ത്തി നിര്‍മ്മാണം കൂട്ടാനുള്ള ഒരുക്കത്തിലാണ് കമ്പനി.

വാഹനത്തിന്റെ പ്രാരംഭ പതിപ്പിന് 12.18 ലക്ഷം രൂപയാണ്. ഏറ്റവും ഉയര്‍ന്ന പതിപ്പിന് 16.88 ലക്ഷം രൂപയും. എംജിയ്ക്ക് പ്രവചിക്കാന്‍ പറ്റാത്തതായിരുന്നു ഇന്ത്യന്‍ വിപണി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഹെക്ടര്‍ ലഭിക്കാന്‍ എട്ട് മാസം വരെയാണ് കാത്തിരിക്കേണ്ടത്. ഗുജറാത്തിലെ ഹലോല്‍ നിര്‍മ്മാണശാലയില്‍ ആവശ്യാനുസരണം വാഹനം ഉത്പാദിപ്പിക്കുന്നതിലെ പരിമിതികള്‍ മൂലമാണിത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ബുക്കിങ് എന്ന് പുനസ്ഥാപിക്കും എന്നതിനെക്കുറിച്ച് ഒന്നും പറയാനാവില്ല. നിലവിലെ ബുക്കിങ്ങുകളും കാലതാമസവും കണക്കിലെടുത്താല്‍ കുറച്ച് കാലത്തേക്ക് നിര്‍മ്മാതാക്കള്‍ ഇനി ഉത്പാദനത്തിന്റെയും ഡെലിവറിയുടേയും പിന്നിലാവുമോന്ന കാര്യം ഉറപ്പ്.

നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ഓരൊരുത്തരുടേയും വാഹനത്തിന്റെ ഡെലിവറി മാസം ഉറപ്പു നല്‍കുന്ന ഇ-മെയില്‍ സന്ദേശങ്ങള്‍ അയക്കുകയാണ് നിര്‍മ്മാതാക്കള്‍. വാഹനത്തിന്റെ ഡെലിവറികള്‍ക്കായി മാസങ്ങള്‍ കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇത്തരത്തിൽ ഒരു ഉറപ്പു നല്‍കാനുള്ള ശ്രമമാണിത്.

അടുത്ത മാസം കിയ സെല്‍റ്റോസ് പുറത്തിറങ്ങുമ്പോള്‍ തങ്ങളുടെ വിൽപ്പനയിലും ഉപഭോക്താക്കളുടെ എണ്ണത്തിലും കുറവ് വരാതിരിക്കാനാണ് എംജി നോക്കുന്നത്. നിലവില്‍ ബുക്കിങ് ലഭിച്ചവ എത്രയും പെട്ടെന്ന് വിതരണം ചെയ്ത് വീണ്ടും സജ്ജീവമാവായില്ലെങ്കില്‍ കിയ സെല്‍റ്റോസും, ടാറ്റ ഹാരിയറും തങ്ങളുടെ വിപണി കൈയ്യടക്കുമെന്ന ഭയം നിര്‍മ്മാതാക്കള്‍ക്ക് നന്നായിട്ടുണ്ട്.

നിലവില്‍ ഹെക്ടറിന്റെ പെട്രോള്‍ പതിപ്പുകളാണ് 50 ശതമാനം ആളുകളും ബുക്ക് ചെയ്തിരിക്കുന്നത്, ഏക ഓട്ടോമാറ്റിക്ക് പതിപ്പായ ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സുള്ളവയാണ് അതില്‍ 70 ശതമാനം പേരും തിരഞ്ഞെടുത്തിരിക്കുന്നത്. നിങ്ങള്‍ക്ക് ഇതേ വാഹനം അത്യാവശ്യമാണെങ്കില്‍ മറ്റ് പതിപ്പുകള്‍ നിങ്ങള്‍ക്കു താല്‍പര്യമെങ്കില്‍ ഇത്രയും കാലതാമസം കൂടാതെ ലഭിക്കാന്‍ വഴിയുണ്ടാവാം.

വിഭാഗത്തിലെ ഏറ്റവും വലുപ്പമേറിയ എസ്‌യുവിയാണ് ഹെക്ടര്‍. 4.65 മീറ്റര്‍ നീളവും 2.75 മീറ്റർ വീല്‍ബേസും എസ്‌യുവിക്കുണ്ട് . ഹെക്ടറിന്റെ ഏഴു സീറ്റര്‍ പതിപ്പിനെ 2020 -ൽ പ്രാരംഭത്തിൽ തന്നെ വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കങ്ങള്‍ എംജി തുടങ്ങി കഴിഞ്ഞു.

1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ്, 2.0 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ടര്‍ബ്ബോ ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ വാഹനത്തില്‍ തിരഞ്ഞെടുക്കാം.

പെട്രോള്‍ പതിപ്പില്‍ ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ നിർമ്മാതാക്കൾ നൽകുന്നുണ്ട്. എന്നാൽ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിൽ മാത്രമേ പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ്, ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ വകഭേദങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ.

ഹെക്ടറിലെ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ 140 bhp കരുത്തും 250 Nm torque ഉം പുറപ്പെടുവിക്കുന്നു. ഡീസല്‍ എഞ്ചിന് 170 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കാൻ കഴിയും. മുന്‍ വീല്‍ ഡ്രൈവ് പതിപ്പായാണ് ഹെക്ടറിനെ ഇന്ത്യൻ വിപണിയിൽ എംജി വില്‍ക്കുന്നത്.

ഇന്റര്‍നെറ്റ് സൗകര്യമുള്ള കണക്ടഡ് എസ്‌യുവി ഗണത്തിലാണ് ഹെക്ടറിനെ എംജി അവതരിപ്പിക്കുന്നത്. 10.4 ഇഞ്ച് വലുപ്പമുണ്ട് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റാണ്. മഴ സെൻസ് ചെയ്യുന്ന വൈപ്പറുകൾ, ഇലക്ട്രിക്കലായി തനിയെ തുറക്കുന്ന ഡിക്കി.

വിശാലമായ പാനരോമിക് സണ്‍റൂഫ്, ചായ്ച്ചുവെയ്ക്കാവുന്ന പിന്‍ സീറ്റുകള്‍, 587 ലിറ്റര്‍ ബൂട്ട് ശേഷി, എട്ടു നിറങ്ങളുള്ള ആംബിയന്റ് ലൈറ്റിങ്, 360 ഡിഗ്രി ക്യാമറ, പിൻ പാർക്കിങ് സെൻസറുകൾ, ABS+EBD, ഇലക്ട്രോണിക്ക് സ്റ്റബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഹിൽ ഹോള്ഡ് കൺട്രോൾ എന്നിവയാണ് ഹെക്ടറിന്റെ സവിശേഷതകൾ.

അഞ്ച് വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്‍ഡി, റോഡ് സൈഡ് അസിസ്റ്റന്‍സ്, ലേബര്‍ ഫ്രീ സര്‍വ്വീസ് എന്നിങ്ങനെ വിഭാഗത്തിലെ ഏറ്റവും മികച്ച വില്‍പ്പനാനന്ത സേവനങ്ങളാണ് എംജി നല്‍കുന്നത്.


Click it and Unblock the Notifications