മാക്‌സസ് D90, ആറ് സീറ്റർ ഹെക്ടർ എന്നിവ ഓട്ടോ എക്പോയിൽ അവതരിപ്പിക്കാൻ എംജി

എം‌ജി മോട്ടോർ ഇന്ത്യ ലിമിറ്റഡ് ഈ വർഷം ആദ്യം ഹെക്ടർ എസ്‌യുവിമായി വിവിപണിയിലെത്തിയതിനുശേഷം ഉപഭോക്താക്കളുടെ ഇടയിൽ ശക്തമായ മതിപ്പ് സൃഷ്ടിച്ചെടുക്കാൻ സാധിച്ചു.

മാക്‌സസ് D90, ആറ് സീറ്റർ ഹെക്ടർ എന്നിവ ഓട്ടോ എക്പോയിൽ അവതരിപ്പിക്കാൻ എംജി

ഇന്ത്യയ്ക്കുള്ള ബ്രാൻഡിന്റെ രണ്ടാമത്തെ വാഹനം ZS ഇവിയായിരിക്കും. ഇലക്ട്രിക് എസ്‌യുവിയെ പിന്തുടരുന്നത് ഹെക്ടറിന്റെ ആറ് സീറ്റർ പതിപ്പും പുനർനിർമ്മിച്ച മാക്‌സസ് D90 എന്നിവയാവും വിപണിയിൽ എത്തുക.

മാക്‌സസ് D90, ആറ് സീറ്റർ ഹെക്ടർ എന്നിവ ഓട്ടോ എക്പോയിൽ അവതരിപ്പിക്കാൻ എംജി

ഷോറൂമുകളിൽ എത്തുന്നതിനുമുമ്പ് ഫെബ്രുവരിയിൽ നടക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ ഇരു വാഹനങ്ങളും എംജി പ്രദർശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മാക്‌സസ് D90, ആറ് സീറ്റർ ഹെക്ടർ എന്നിവ ഓട്ടോ എക്പോയിൽ അവതരിപ്പിക്കാൻ എംജി

മൂന്ന് വരി എം‌ജി ഹെക്ടർ ടാറ്റ ഗ്രാവിറ്റാസ്, പുതുതലമുറ മഹീന്ദ്ര XUV500 എന്നിവയ്‌ക്കെതിരേ മത്സരിക്കും. വാഹനം ഇതിനകം ഗുജറാത്തിലെ കമ്പനിയുടെ ഫാക്ടറിയിൽ പരീക്ഷണങ്ങൾ നടത്തുന്നതിന്റെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു.

മാക്‌സസ് D90, ആറ് സീറ്റർ ഹെക്ടർ എന്നിവ ഓട്ടോ എക്പോയിൽ അവതരിപ്പിക്കാൻ എംജി

പുതുതായി രൂപകൽപ്പന ചെയ്ത മുൻ, പിൻ ബമ്പറുകൾ, പുനർരൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകളും, ടെയിൽ ലാമ്പുകളും കറുത്ത നിറത്തിൽ ഒരുങ്ങുന്ന മുൻ ഗ്രില്ലും ഉൾപ്പടെ എസ്‌യുവിയുടെ മുൻഭാഗവും പിൻഭാഗവും സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തി.

മാക്‌സസ് D90, ആറ് സീറ്റർ ഹെക്ടർ എന്നിവ ഓട്ടോ എക്പോയിൽ അവതരിപ്പിക്കാൻ എംജി

ആറ് സീറ്റർ ഹെക്ടറിന് പുതിയ നിറങ്ങളും, കൂടാതെ സാധാരണ മോഡലിൽ നിന്ന് വ്യത്യസ്തമാക്കുന്നതിന് കോസ്മെറ്റിക് മാറ്റങ്ങളും നിർമ്മാതാക്കൾ വരുത്തിയേക്കാം.

മാക്‌സസ് D90, ആറ് സീറ്റർ ഹെക്ടർ എന്നിവ ഓട്ടോ എക്പോയിൽ അവതരിപ്പിക്കാൻ എംജി

മധ്യ നിരയിൽ ക്യാപ്റ്റൻ സീറ്റിംഗ് ക്രമീകരണമാണ്, പിന്നിൽ ബെഞ്ച് സീറ്റുകളും അളവനുസരിച്ച് ഇത് 40 mm നീളമുള്ളതായിരിക്കും. 1.5 ലിറ്റർ പെട്രോൾ, ഫിയറ്റിൽ നിന്ന് കടംകൊണ്ട 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

മാക്‌സസ് D90, ആറ് സീറ്റർ ഹെക്ടർ എന്നിവ ഓട്ടോ എക്പോയിൽ അവതരിപ്പിക്കാൻ എംജി

SAIC ഉടമസ്ഥതയിൽ വരുന്ന ചൈനീസ് ബ്രാൻഡിന്റെ ഫ്ളാഗ്ഷിപ്പ് മോഡലാണ് മാക്‌സസ് D90. പരുക്കൻ എസ്‌യുവിയെ എം‌ജി പൂർണ്ണ വലുപ്പത്തിലുള്ള ഏഴ് സീറ്ററായി കോസ്മെറ്റിക് പരിഷ്കാരങ്ങൾ നൽകി പുനർനിർമ്മിച്ചേക്കാം. 5,005 mm നീളവും 1,932 mm വീതിയും 1,875 mm ഉയരവും 2,950 mm വീൽബേസും 210 mm ഗ്രൗണ്ട് ക്ലിയറൻസും വാഹനത്തിനുണ്ട്.

മാക്‌സസ് D90, ആറ് സീറ്റർ ഹെക്ടർ എന്നിവ ഓട്ടോ എക്പോയിൽ അവതരിപ്പിക്കാൻ എംജി

12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 8.0 ഇഞ്ച് MID, അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, പനോരമിക് സൺറൂഫ്, ലെതർ സീറ്റ് അപ്ഹോൾസ്റ്ററി, പവർഡ് മുൻ സീറ്റുകൾ.

മാക്‌സസ് D90, ആറ് സീറ്റർ ഹെക്ടർ എന്നിവ ഓട്ടോ എക്പോയിൽ അവതരിപ്പിക്കാൻ എംജി

കൂടാതെ TPMS (ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം), ആറ് എയർബാഗുകൾ, ESP (ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം), HHC (ഹിൽ ഹോൾഡ് കൺട്രോൾ), HDC (ഹിൽ ഡിസന്റ് കൺട്രോൾ), ചുറ്റും വ്യൂ ക്യാമറ തുടങ്ങിയവയാണ് D90 -ൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ.

മാക്‌സസ് D90, ആറ് സീറ്റർ ഹെക്ടർ എന്നിവ ഓട്ടോ എക്പോയിൽ അവതരിപ്പിക്കാൻ എംജി

അന്താരാഷ്ട്ര വിപണികളിലെന്നപോലെ, D90 224 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന ഒരു 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമായി വിപണിയിൽ എത്താം. വാഹനത്തിന് സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്സുകളാണ് കമ്പനി നൽകിയിരിക്കുന്നത്.

മാക്‌സസ് D90, ആറ് സീറ്റർ ഹെക്ടർ എന്നിവ ഓട്ടോ എക്പോയിൽ അവതരിപ്പിക്കാൻ എംജി

ഓട്ടോ എക്‌സ്‌പോ അരങ്ങേറ്റത്തെത്തുടർന്ന് 2020 ന്റെ അവസാനത്തിൽ വിപണിയിൽ വിൽപ്പനയ്ക്കെത്താം. ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡവർ, മഹീന്ദ്ര അൾടുറാസ് G4, ഇസുസു D-മാക്സ് V-ക്രോസ് എന്നിവയായിരിക്കും D90 -യുടെ പ്രധാന എതിരാളികൾ.

More from DriveSpark

Article Published On: Sunday, December 22, 2019, 14:00 [IST]
English summary
MG Motors to showcase Maxus D90 and Hector Six seater in Auto Expo 2020. Read more Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X