പൊരുതാനുറച്ച് എംജി മോട്ടോര്‍, എത്തുമോ ഹെക്ടറിന് ശേഷം നാല് എസ്‌യുവികള്‍ കൂടി?
ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളായ എംജി മോട്ടോര്‍ വരും മാസങ്ങളില്‍ തന്നെ ഹെക്ടര്‍ എസ്‌യുവിയെ ഇന്ത്യയിലെത്തിക്കാനുള്ള തിരക്കുകളിലാണ്. എന്നാല്‍ ഹെക്ടറിന്റെ വരവ് കൂടാതെ ഇന്ത്യന്‍ വാഹനപ്രേമികള്‍ക്ക് സന്തോഷിക്കാനുള്ള പുതിയൊരു വാര്‍ത്ത കൂടി പുറത്ത് വിട്ടിരിക്കുകയാണ് ഈ ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കള്‍. കടുത്ത മത്സരം അരങ്ങേറുന്ന ഇന്ത്യയിലെ എസ്‌യുവി വിപണി തന്നെയാണ് എംജി മോട്ടോറിന്റെ ലക്ഷ്യമെന്ന് ഉറപ്പായിരിക്കുകയാണ്.

ഹെക്ടറിന്റെ വരവിന് ശേഷം 24 മാസങ്ങള്‍ക്കുള്ളില്‍ നാല് എസ്‌യുവികള്‍ കൂടി ഇന്ത്യയിലെത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ എംജി മോട്ടോറിന്റെ തുടക്കം കുറിക്കാനെത്തുന്നത് ഹെക്ടറായിരിക്കും.

ഇതിന് ശേഷം പുത്തന്‍ ഇലക്ട്രിക്ക് eZS -നെ കമ്പനി എത്തിക്കുമെന്നാണ് സൂചന. പോയ വര്‍ഷം ചൈനയിലെ ഗ്വാന്‍ഷൂ മോട്ടോര്‍ ഷോയില്‍ കമ്പനി അവതരിപ്പിച്ച ഇലക്ട്രിക്ക് എസ്‌യുവിയാണ് eZS. 148 bhp കരുത്ത് സൃഷ്ടിക്കുന്ന സിംഗിള്‍ ഇലക്ട്രിക്ക് മോട്ടോറാണ് എംജി eZS എസ്‌യുവിയുടെ ഹൃദയം.
Most Read:മറ്റാര്‍ക്കുമില്ലാത്ത ഇന്റര്‍നെറ്റ് സൗകര്യങ്ങളുമായി എംജി ഹെക്ടര്‍, ചിത്രങ്ങള്‍ പുറത്ത്

NEDC (ന്യൂ യൂറോപ്യന്‍ ഡ്രൈവിംഗ് സൈക്കിള്‍) വിവരങ്ങളനുസരിച്ച് ഒറ്റ ചാര്‍ജില്‍ 430 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിവുള്ളതാണീ എസ്‌യുവി. ആദ്യ ഘട്ടത്തില്‍ CBU ആയിട്ടായിരിക്കും എസ്‌യുവി എത്തുക. പിന്നീട് എംജിയുടെ മാതൃസ്ഥാപനമായ SIAC, ഗുജറാത്തിലെ ഹലോളില്‍ വച്ച് എസ്‌യുവി നിര്‍മ്മിക്കാനുള്ള സൗകര്യമൊരുക്കും.

ഹെക്ടറിനെ പോലെ തന്നെ ഏഴ് സീറ്ററായി വരാനായിരിക്കും eZS ഉം ശ്രമിക്കുക. പോയ മാസം ജനീവ മോട്ടോര്‍ ഷോയില്‍ അരങ്ങേറിയ ടാറ്റ കസീനിയ്‌ക്കെതിരെയാണ് ഹെക്ടറിന്റെ പടപ്പുറപ്പാടെങ്കില്‍, eZS മത്സരിക്കുന്നത് ഹാരിയര്‍, ജീപ്പ് കോമ്പസ് എന്നിവയോടായിരിക്കും.

2019 അവസാനത്തോടെയാണ് എംജി eZS ഇലക്ട്രിക്ക് എസ്‌യുവിയെ ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിക്കുന്നത്. എംജി മോട്ടോര്‍ ഇന്ത്യയിലെത്തിക്കുന്ന മറ്റ് മൂന്ന് എസ്‌യുവികള്‍ ഏതെല്ലാമായിരിക്കുമെന്ന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

എങ്കിലും 2021 -ന് മുമ്പായി തന്നെ ഇവ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. SIAC -ന്റെ കീഴിലെ മറ്റൊരു കാര്‍ കമ്പനിയായ ബൗജന്റെ 510, 530 മോഡലുകളും ഇന്ത്യയില്‍ കമ്പനി അണിനിരത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Most Read:C5 എയര്‍ക്രോസ്സ് എസ്‌യുവിയെ അവതരിപ്പിച്ച് സിട്രണ്‍, അടുത്ത വര്‍ഷം വിപണിയില്‍

ഏകദേശം ഹെക്ടറിന് സമമായ എസ്‌യുവിയാണ് ബൗജന്‍ 530 -യെങ്കില്‍ 510 താരതമ്യേന വലുപ്പം കുറഞ്ഞ എസ്‌യുവിയാണ്. എംജി നിരയില്‍ നിന്ന് എത്തുന്ന അഞ്ചാമനെ കുറിച്ച് നിലവില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെങ്കിലും താരതമ്യേന വലിയ എസ്‌യുവിയെ പരീക്ഷിക്കാനാണ് സാധ്യത.

ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുക്കുമ്പോള്‍ പോയ വര്‍ഷം ബെയ്ജിങില്‍ പുറത്തിറക്കിയ എംജിയുടം X-മോഷന്‍ എസ്‌യുവിയിലേക്ക് ഏവരും ഉറ്റുനോക്കുന്നു. വലുപ്പത്തില്‍ മുന്നിലുള്ള ഈ എസ്‌യുവി, വിപണിയില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, മഹീന്ദ്ര ആള്‍ട്യുറാസ് G4, ഫോര്‍ഡ് എന്‍ഡവര്‍ എന്നിവരുമായിട്ടായിരിക്കും മത്സരിക്കുക.


Click it and Unblock the Notifications