വെബ്‌സൈറ്റില്‍ ഇടംപിടിച്ചതിന് പിന്നാലെ എംജി eZS -ന്റെ ടീസര്‍ വീഡിയോ പുറത്ത്

ആദ്യ മോഡലായ ഹെക്ടറിന്റെ വിജയത്തിന് പിന്നാലെ രണ്ടാമത്തെ മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഉള്ള ഒരുക്കത്തിലാണ് എംജി. ഇലക്ട്രിക്ക് നിരയിലേക്കാണ് ZS എന്ന് പേരിട്ടിരിക്കുന്ന എസ്‌യുവിയെ കമ്പനി അവതരിപ്പിക്കുന്നത്.

വെബ്‌സൈറ്റില്‍ ഇടംപിടിച്ചതിന് പിന്നാലെ എംജി eZS -ന്റെ ടീസര്‍ വീഡിയോ പുറത്ത്

രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക്ക് ഇന്റര്‍നെറ്റ് എസ്‌യുവിയാണിതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എംജി ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ZS ഇടം പിടിച്ചതിന് പിന്നാലെ വാഹനത്തിന്റെ ആദ്യ പ്രൊമോ വീഡിയോ യൂട്യൂബിലൂടെ കമ്പനി പുറത്തുവിട്ടു.

വെബ്‌സൈറ്റില്‍ ഇടംപിടിച്ചതിന് പിന്നാലെ എംജി eZS -ന്റെ ടീസര്‍ വീഡിയോ പുറത്ത്

2019 ഡിസംബറില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന വാഹനം 2020 ജനുവരിയില്‍ വില്‍പ്പനയ്ക്ക് എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. വിദേശത്തുളള പെട്രോള്‍ ZS മോഡലിന്റെ അതേ രൂപമാണ് ഇലക്ട്രിക്കിനും നല്‍കിയിരിക്കുന്നത്. എംജിയുടെ ആദ്യ മോഡലായ ഹെക്ടറിന് വിപണിയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

വെബ്‌സൈറ്റില്‍ ഇടംപിടിച്ചതിന് പിന്നാലെ എംജി eZS -ന്റെ ടീസര്‍ വീഡിയോ പുറത്ത്

വിപണിയില്‍ എത്തി കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ 38,000 -ല്‍ അധികം ബുക്കിങ്ങുകള്‍ സ്വന്തമാക്കാന്‍ വാഹനത്തിന് സാധിച്ചു. ഇലക്ട്രിക്കിന് പിന്നാലെ പെട്രോള്‍ പതിപ്പിനെയും, പെട്രോള്‍ ഹൈബ്രിഡ് പതിപ്പിനെയും കമ്പനി അവതരിപ്പിച്ചേക്കും. ഒറ്റചാര്‍ജില്‍ 428 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഇലക്ട്രിക്ക് സാധിക്കും.

എംജി നിരയിലെ സമ്പൂര്‍ണ ഇലക്ട്രിക്ക് ഇന്റര്‍നെറ്റ് എസ്‌യുവി കൂടിയാണിത്. ഇന്റര്‍നെറ്റ് കാര്‍ എന്ന വിശേഷണമുള്ള ഹെക്ടറിന് സമാനമായി ധാരാളം ഇന്റര്‍നെറ്റ് അധിഷ്ഠിത സംവിധാനങ്ങള്‍ ZS ഇലക്ട്രിക്കിലും ഇടംപിടിച്ചേക്കും. 45.6 kWh ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിലുണ്ടാവുക.

വെബ്‌സൈറ്റില്‍ ഇടംപിടിച്ചതിന് പിന്നാലെ എംജി eZS -ന്റെ ടീസര്‍ വീഡിയോ പുറത്ത്

ഈ ഇലക്ട്രിക് മോട്ടര്‍ 148 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കും. സ്റ്റാന്റേര്‍ഡ് 7kW ഹോം ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാം. 50kW ഫാസ്റ്റ് ചാര്‍ജറില്‍ 40 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെയും ചാര്‍ജ് ചെയ്യാം. മണിക്കൂറില്‍ 140 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.

വെബ്‌സൈറ്റില്‍ ഇടംപിടിച്ചതിന് പിന്നാലെ എംജി eZS -ന്റെ ടീസര്‍ വീഡിയോ പുറത്ത്

8.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താനും സാധിക്കും. അതേസമയം വാഹനം സംബന്ധിച്ച് കൂടുതല്‍ വിവിരങ്ങള്‍ ഒന്നും തന്നെ എംജി പുറത്തുവിട്ടിട്ടില്ല. ഹ്യുണ്ടായി കോന തന്നെയാണ് ZS ഇലക്ട്രിക്കിന്റെ പ്രധാന എതിരാളി. കോനയെക്കാള്‍ 2-3 ലക്ഷം രൂപ കുറവായിരിക്കും മോഡലിനെന്നാണ് സൂചന.

Most Read: eZS ഇലക്ട്രിക് എസ്‌യുവിയിൽ എസി ഫിൽറ്റർ സംവിധാനം അവതരിപ്പിച്ച് എംജി

വെബ്‌സൈറ്റില്‍ ഇടംപിടിച്ചതിന് പിന്നാലെ എംജി eZS -ന്റെ ടീസര്‍ വീഡിയോ പുറത്ത്

വാഹനം പുറത്തിറങ്ങുന്നതിന് മുന്നോടിയായി ഉപഭോക്താക്കള്‍ക്ക് ചാര്‍ജിങ് സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി ഇ-ചാര്‍ജ്‌ബേസുമായി പങ്കാളിത്തം സ്വീകരിച്ച് എംജി പല പദ്ധതികളും തയ്യാറാക്കുന്നുണ്ട്.

Most Read: പുതുതലമുറ ജാസ്സ് ഇന്ത്യയില്‍ എത്തിയേക്കില്ല

വെബ്‌സൈറ്റില്‍ ഇടംപിടിച്ചതിന് പിന്നാലെ എംജി eZS -ന്റെ ടീസര്‍ വീഡിയോ പുറത്ത്

അധികം വൈകാതെ തന്നെ പുതിയൊരു കോംമ്പാക്ട് എസ്‌യുവിയെ വിപണിയില്‍ എത്തിക്കുമെന്ന് എംജി വ്യക്തമാക്കി കഴിഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അഞ്ച് പുതിയ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നതും.

Most Read: ഹാരിയറിന്റെ ഓട്ടോമാറ്റിക് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

വെബ്‌സൈറ്റില്‍ ഇടംപിടിച്ചതിന് പിന്നാലെ എംജി eZS -ന്റെ ടീസര്‍ വീഡിയോ പുറത്ത്

2020 ഓട്ടോ എക്സ്പോയില്‍ല്‍ പുതിയ കോംമ്പാക്ട് എസ്‌യുവി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ പുതിയ എസ്‌യുവിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ എംജി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. തങ്ങളുടെ വാഹന നിരയില്‍ ഹെക്ടറിന് താഴെയാവും അഞ്ച് സീറ്റര്‍ കോംമ്പാക്ട് എസ്‌യുവിയുടെ സ്ഥാനം. പുതിയ മോഡല്‍ ഹ്യുണ്ടായി വെന്യു, മാരുതി വിറ്റാര ബ്രെസ്സ എന്നിവയെ നേരിടും.

More from DriveSpark

Article Published On: Wednesday, November 6, 2019, 11:41 [IST]
English summary
MG ZS EV Gets Listed On Website Ahead Of December Unveil; Teaser Video Debuts. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X