എംജി ZS ഇവി വകഭേദങ്ങളും ഫീച്ചറുകളും
എംജി മോട്ടോർ ഇന്ത്യ തങ്ങളുടെ രണ്ടാമത്തെ ഉൽപ്പന്നമായ ZS ഇലക്ട്രിക് എസ്‌യുവി വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. പുതിയ എംജി ZS ഇവി ഇന്ത്യൻ വിപണിയിൽ 2020 ജനുവരിയിൽ വിൽപ്പനയ്‌ക്കെത്തും.

ഇന്ത്യയിൽ പുറത്തിറങ്ങുന്ന ZS ഇവി എക്സൈറ്റ്, എക്സ്ക്ലൂസീവ് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ എംജി വാഗ്ദാനം ചെയ്യും. ZS EV- യുടെ രണ്ട് വകഭേദങ്ങളിലും നിരവധി സവിശേഷതകളുടേയും ഫീച്ചറുകളുടേയും ഒരു നീണ്ട പട്ടിക തന്നെ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

രണ്ട് പതിപ്പുകളിലും ഒരേ 44.5 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയാണ്. ഇത് 3-ഫേസ് പെർമെനന്റ് മാഗ്നറ്റ് ഇലക്ട്രിക് മോട്ടോറുമായി ഘടിപ്പിച്ചിരിക്കുന്നു. ഇലക്ട്രിക് മോട്ടോർ 141 bhp കരുത്തും 353 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഓട്ടോമാറ്റിക് ഗിയർബോക്സാണ് വാഹനത്തിൽ നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്.

പൂർണ്ണ ചാർജിൽ പരമാവധി 340 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ വാഹനത്തിന് കഴിയും എന്ന് എംജി മോട്ടോർ അവകാശപ്പെടുന്നു. ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയും സ്റ്റാൻഡേർഡായി ZS EV വരുന്നു. 60 മിനിറ്റിനുള്ളിൽ 0-80 ശതമാനം വരെ ബാറ്ററികൾ ചാർജ് ചെയ്യാൻ കഴിയും.

ഇന്ത്യൻ വിപണിയിൽ എംജി ZS ഇവി എസ്‌യുവിയുടെ വിവിധ പതിപ്പുകളിൽ വാഗ്ദാനം ചെയ്യുന്ന സവിശേഷതകളുടെ ലിസ്റ്റ് ചുവടെ.

എംജി ZS ഇവി എക്സൈറ്റ്
* 17 ഇഞ്ച് അലോയ്കൾ
* എൽഇഡി ഡിആർഎല്ലുകളുള്ള ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ
* ബ്രീത്ത് ചെയ്യുന്ന ഗ്ലോ ലോഗോ
* ഇലക്ട്രികലി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ ORVM- കൾ
* ടേൺ ഇൻഡിക്കേറ്ററുകളുള്ള ORVM- കൾ
* ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ * പുഷ്-ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ്
* 3.5 ഇഞ്ച് MID -യുള്ള അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ
* 60:40 അനുപാദത്തിൽ മടക്കാവുന്ന പിൻ സീറ്റുകൾ
* KERS (കൈനറ്റിക്ക് എനർജ്ജി റിക്കവറി സിസ്റ്റം)
* ആറ് എയർബാഗുകൾ
* EBD + ABS
* ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്
* ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം
* ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ
* ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്

എംജി ZS ഇവി എക്സ്ക്ലൂസീവ്
എക്‌സൈറ്റിലെ സവിശേഷതകൾക്ക് പുറമേ:
* 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം
* പനോരമിക് സൺറൂഫ്
* ആറ് തരത്തിൽ ഇലക്ട്രികലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്
* i-സ്മാർട്ട് 2.0 കണക്ടഡ് സാങ്കേതികവിദ്യ
* ഹീറ്റഡ് ORVM- കൾ
* PM 2.5 ഫിൽട്ടറുള്ള എയർ പ്യൂരിഫയർ

എംജി ZS ഇവിയുടെ വിലകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പുറത്തിറങ്ങുന്ന സമയത്ത് വില വെളിപ്പെടുത്തിയേക്കാം. എന്നിരുന്നാലും, എംജി ZS ഇവിക്കായുള്ള ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങി. ഓൺലൈനിലോ കമ്പനി ഡീലർഷിപ്പുകളിലോ 50,000 രൂപ നൽകി വാഹനം ബുക്ക് ചെയ്യാവുന്നതാണ്.

ഹൈദരാബാദ്, അഹമ്മദാബാദ്, ബാംഗ്ലൂർ, ഡെൽഹി, മുംബൈ എന്നീ അഞ്ച് നഗരങ്ങളിൽ മാത്രമായിരിക്കും എംജി ZS ഇവി ആദ്യ ഘട്ടത്തിൽ ലഭ്യമാകൂ.


Click it and Unblock the Notifications








