2020 പജേറോ സ്പോർട് ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി മിത്സുബിഷി
ഈ വർഷം ജൂലൈയിലാണ് പജേറോ സ്പോർടിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മിത്സുബിഷി വെളിപ്പെടുത്തിയത്. ഇപ്പോൾ എസ്‌യുവി 2019 തായ് മോട്ടോർ ഷോയിൽ ഔദ്യോഗികമായി നിർമ്മാതാക്കൾ പ്രദർശിപ്പിച്ചിരിക്കുകയാണ്.

പജേറോ സ്‌പോർട്ടിന്റെ നിലവിലെ മൂന്നാം തലനുറ പതിപ്പ് 2015 മുതൽ അന്താരാഷ്ട്ര തലത്തിൽ വിൽപ്പനയ്ക്ക് എത്തുന്ന മോഡലാണ്. എന്നാൽ ഇപ്പോൾ വർഷങ്ങൾക്ക് ശേഷം വാഹനത്തിന് നിർമ്മാതാക്കൾ ഒരു മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് നൽകിയിരിക്കുകയാണ്.

മുൻ വശത്ത് മിത്സുബിഷിയുടെ ഡൈനാമിക് ഷീൽഡ് ഡിസൈൻ സംയോജനം പുതിയ പജേറോ സ്പോർടിൽ തുടരുന്നു, എന്നാൽ മുൻ തലമുറ മോഡലിനെ അപേക്ഷിച്ച് പുതിയ സ്പ്ലിറ്റ്-ഹെഡ്‌ലാമ്പ് ഡിസൈനാണ് വാഹനത്തിന് ലഭിക്കുന്നത്. ബോണറ്റ് ലിപ്പിൽ ഇപ്പോൾ ‘പജേറോ സ്പോർട്' ബാഡ്ജിങ്ങും നൽകിയിരിക്കുന്നു.

എസ്‌യുവിക്ക് മുൻവശത്ത് ഇപ്പോൾ കാർ നിർമ്മാതാവിന്റെ ചിഹ്നം വഹിക്കുന്ന ട്രിപ്പിൾ സ്ലേറ്റ് ഗില്ല് ലഭിക്കുന്നു, ഹെഡ്‌ലാമ്പുകൾക്ക് കീഴിൽ അതേ C -ആകൃതിയിലുള്ള ക്രോം ഘടകങ്ങളാണ് കമ്പനി നൽകിയിരിക്കുന്നത്.

ഫെയ്‌സ്‌ലിഫ്റ്റിന് പുതിയ ഡ്യുവൽ-ടോൺ അലോയ് വീലുകൾ എന്നത് ഒഴിച്ചാൽ വാഹനത്തിന്റെ വശങ്ങളുടെ ശൈലി അതേപടി തുടരുന്നു. പിൻഭാഗത്ത്, സ്പ്ലിറ്റ് ടെയിൽഗേറ്റിലേക്കും മുമ്പത്തെ മോഡലിലെ പിൻ ബമ്പറിലേക്കും പടർന്നു കിടന്നിരുന്ന നീളമുള്ള ടെയിൽ ലാമ്പ് അല്പം ചെറുതാക്കി.

ഫെയ്സ്ലിഫ്റ്റ് പതിപ്പിൽ പിൻ സ്‌പോയ്‌ലറും ഒരു ഷാർക്ക് ഫിൻ ആന്റിനയും നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നു. മൊത്തത്തിൽ, പജേറോ സ്‌പോർട്ടിന്റെ ഫെയ്‌സ്‌ലിഫ്റ്റിന് മുമ്പുള്ള പതിപ്പ് അതിന്റെ വലുപ്പത്തിലുള്ള ഒരു എസ്‌യുവിയെ സംബന്ധിച്ചിടത്തോളം വളരെയധികം വളഞ്ഞതായി കാണപ്പെട്ടിരുന്നു.

എന്നാൽ മിത്സുബിഷി ഇത്തവണ തീർച്ചയായും അതിന് ഒരു പരിഹാരം കണ്ടെത്തിയിട്ടുണ്ട്. പുനർ രൂപകൽപ്പന ചെയ്ത ബമ്പറുകൾ, പുതിയ സ്‌പോയ്‌ലർ, ഒപ്പം രണ്ട് അറ്റത്തും പുതിയ ഡിഫ്യൂസറുകൾ എന്നിവ വാഹനത്തിന്റെ ധീരമായ സ്വഭാവത്തെ വർദ്ധിപ്പിക്കുകയും വിപണിയിൽ നിന്ന് പിൻവാങ്ങുന്ന മോഡലിനെക്കാൾ വളങ്ങ ആകൃതിയിൽ കുറവ് കാണുകയും ചെയ്യുന്നു.

ക്യാബിനുള്ളിൽ, കാറിന് 8.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും അതേ വലുപ്പത്തിൽ പരിഷ്കരിച്ച ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും വാഹനത്തിന് ലഭിക്കുന്നു.

ലെയിൻ ചേഞ്ച് അസിസ്റ്റ്, റിയർ ക്രോസ് ട്രാഫിക് അലേർട്ട് സിസ്റ്റം എന്നിവയുൾപ്പെടെയുള്ള സുരക്ഷാ സാങ്കേതികതയോടൊപ്പം വിദൂര പ്രവർത്തനത്തോടുകൂടിയ പവർഡ് ടെയിൽഗേറ്റും മിറ്റ്‌സുബിഷി സജ്ജമാക്കിയിട്ടുണ്ട്.
Most Read: കിയ കാർണിവലിന്റെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

മുൻ മോഡലിന്റെ അതേ 2.4 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് 2020 പജേറോ സ്‌പോർട്ടിനെ ശക്തിപ്പെടുത്തുന്നത്. ഈ എഞ്ചിൻ 178 bhp കരുത്തും 430 Nm torque ഉം സൃഷ്ടിക്കുന്നു.
Most Read: കരുത്ത് കൂട്ടി ജീപ്പ് കോമ്പസ്; ബിഎസ് VI പെട്രോള്‍ എഞ്ചിന്റെ വിവരങ്ങള്‍ പുറത്ത്

കൂടാതെ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ്. മിത്സുബിഷി നിലവിൽ ഇന്ത്യയിൽ മുൻ തലമുറ പജേറോ സ്പോർട് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും തായ്‌ലൻഡിൽ നിന്ന് CBU ഇറക്കുമതിയായി 2020 മോഡൽ ഇന്ത്യയിലേക്ക് കൊണ്ടുവരും.
Most Read: QYI കോംപാക്ട് എസ്‌യുവി അടുത്ത വർഷം ഇന്ത്യയിൽ എത്തുമെന്ന് കിയ

2020 ന്റെ രണ്ടാം പകുതിയിൽ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 30 ലക്ഷം രൂപയാവും എസ്‌യുവിയുടെ എക്സ്ഷോറൂം വില.
Source: IndianAutosBlog


Click it and Unblock the Notifications








