മോഡിഫൈ ചെയ്ത വാഹനങ്ങള്‍ ഇനി വില്‍ക്കാനാവില്ല, പിടിമുറുക്കി മോട്ടോര്‍ വാഹന വകുപ്പ്

രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്ക് എതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്. മോഡിഫൈ ചെയ്ത വാഹനങ്ങളുടെ വില്‍പ്പന അധികൃതര്‍ തടയും. ഇനി മുതല്‍ ഹാജരാക്കിയ വാഹനവും ആര്‍സി ബുക്കും പരിശോധിച്ചതിന് ശേഷം മാത്രമേ ഉടമസ്ഥാവകാശം മാറ്റി നല്‍കുകയുള്ളൂ. രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ OLX ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ വില്‍പ്പനയ്ക്ക് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.

മോഡിഫൈ ചെയ്ത വാഹനങ്ങള്‍ ഇനി വില്‍ക്കാനാവില്ല, പിടിമുറുക്കി മോട്ടോര്‍ വാഹന വകുപ്പ്

കഴിഞ്ഞമാസമാണ് അനധികൃതമായി മോഡിഫൈ ചെയ്ത വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് ഓപ്പറേഷന്‍ ഫ്രീക്കന് തുടക്കമിട്ടത്. ഇതിനകം നിരവധി വാഹനങ്ങള്‍ പൊലീസ് പിടിയിലായിക്കഴിഞ്ഞു. പരിശോധനയ്ക്ക് നിര്‍ത്താതെ പോയ വാഹന ഉടമകള്‍ക്കെതിരെയും ഇടവഴികളില്‍ നിര്‍ത്തിയിട്ട് പരിശോധനകളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച വാഹന ഉടമകള്‍ക്കെതിരെയും അധികൃതര്‍ നടപടിയെടുത്തിട്ടുണ്ട്.

മോഡിഫൈ ചെയ്ത വാഹനങ്ങള്‍ ഇനി വില്‍ക്കാനാവില്ല, പിടിമുറുക്കി മോട്ടോര്‍ വാഹന വകുപ്പ്

പിടിക്കപ്പെട്ട വാഹനങ്ങളില്‍ നിന്നും മോഡിഫിക്കേഷന്‍ കിറ്റുകളും ആക്‌സസറികളും അഴിച്ചുമാറ്റി ആര്‍ടി ഓഫീസില്‍ ഹാജരാക്കാനാണ് ഉടമകള്‍ക്കുള്ള അറിയിപ്പ്. ഇതിനിടെ അന്യസംസ്ഥാനത്തുള്ളവര്‍ക്ക് വാഹനം വിറ്റ് രക്ഷപ്പെടാന്‍ പലരും ശ്രമിക്കുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആര്‍സിയും വാഹനവും ഒത്തുനോക്കാനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.

മോഡിഫൈ ചെയ്ത വാഹനങ്ങള്‍ ഇനി വില്‍ക്കാനാവില്ല, പിടിമുറുക്കി മോട്ടോര്‍ വാഹന വകുപ്പ്

OLX വഴിയുള്ള വാഹന വില്‍പ്പന അധികൃതര്‍ നിരീക്ഷിച്ചു വരികയാണ്. രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചതായി കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉടമയോട് വാഹനവുമായി ആര്‍ടി ഓഫീസില്‍ ഹാജരാവാന്‍ അധികൃതര്‍ ആവശ്യപ്പെടും.

Most Read: വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റേണ്ടത് ഇനി വില്‍ക്കുന്നയാള്‍, പുതിയ നടപടിക്രമം ഇങ്ങനെ

മോഡിഫൈ ചെയ്ത വാഹനങ്ങള്‍ ഇനി വില്‍ക്കാനാവില്ല, പിടിമുറുക്കി മോട്ടോര്‍ വാഹന വകുപ്പ്

മോഡിഫിക്കേഷന്‍ കിറ്റുകളെല്ലാം അഴിച്ചുമാറ്റി വാഹനം പഴയപടിയാണെന്ന് ബോധ്യമായാല്‍ മാത്രമേ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ആര്‍ടി ഓഫീസില്‍ നിന്നും ലഭിക്കുകയുള്ളൂ. നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റില്ലാതെ വാഹന വില്‍ക്കാനോ, ആര്‍സി ബുക്കില്‍ ഉമസ്ഥാവകാശം മാറ്റാനോ കഴിയില്ല.

മോഡിഫൈ ചെയ്ത വാഹനങ്ങള്‍ ഇനി വില്‍ക്കാനാവില്ല, പിടിമുറുക്കി മോട്ടോര്‍ വാഹന വകുപ്പ്

വീതികൂടിയ ടയറുകള്‍, വലിയ അലോയ് വീലുകള്‍, ശബ്ദതീവ്രത കൂടിയ ഹോണുകള്‍, തീവ്രപ്രകാശമുള്ള ലൈറ്റുകള്‍ തുടങ്ങിയവ ഘടിപ്പിക്കുന്നത് അനധികൃത മോഡിഫിക്കേഷനില്‍പ്പെടും. ഇതു കുറ്റകരമാണ്. വലിയ ടയറുകളും അലോയ് വീലുകളും ഘടിപ്പിക്കുന്നത് വാഹനങ്ങളുടെ ടേണിങ് റേഡിയസ് കുറയ്ക്കും. ഒപ്പം വാഹനത്തിന്റെ ഗുരുത്വ കേന്ദ്രത്തിലും മാറ്റങ്ങള്‍ സംഭവിക്കുമെന്ന് അധികൃതര്‍ പറയുന്നു.

മോഡിഫൈ ചെയ്ത വാഹനങ്ങള്‍ ഇനി വില്‍ക്കാനാവില്ല, പിടിമുറുക്കി മോട്ടോര്‍ വാഹന വകുപ്പ്

വാഹനങ്ങളുടെ രൂപമാറ്റം നിയമവിരുദ്ധമാണെന്ന് ഇതിനകംതന്നെ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആര്‍സി ബുക്കില്‍ രേഖപ്പെടുത്തുന്ന വസ്തുക്കളും ഘടകങ്ങളുമായിരിക്കണം തുടര്‍ന്നും വാഹനത്തില്‍. അല്ലാത്തപക്ഷം രജിസ്ട്രേഷന്‍ റദ്ദുചെയ്യപ്പെടും.

Most Read: ഓടിക്കൊണ്ടിരുന്ന അപ്പാച്ചെയ്ക്ക് തീപിടിച്ചു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് — വീഡിയോ

മോഡിഫൈ ചെയ്ത വാഹനങ്ങള്‍ ഇനി വില്‍ക്കാനാവില്ല, പിടിമുറുക്കി മോട്ടോര്‍ വാഹന വകുപ്പ്

വാഹനങ്ങളുടെ ഘടനയില്‍ മാറ്റം വരുത്താമെന്ന കേരളാ ഹൈക്കോടതിയുടെ നിരീക്ഷണം വ്യാപകമായി ആശയക്കുഴപ്പം സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. ആര്‍സി ബുക്കിലെ വിവരങ്ങള്‍ വാഹനങ്ങള്‍ പാലിക്കണം. മോഡലുകളില്‍ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ ഉടമകള്‍ക്ക് അനുവാദമില്ലെന്ന് സുപ്രീം കോടതി അന്ന് വ്യക്തമാക്കി.

Source: The New Indian Express

Image Sources: 1, 2, 3

More from DriveSpark

Article Published On: Wednesday, April 17, 2019, 16:07 [IST]
English summary
Modified Vehicles Can't Be Sold: RTO. REad in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X