വിപണിയിലെത്തുമുമ്പ് 2020 മിത്സുബിഷി പജേറോ സ്‌പോര്‍ടിന്റെ ചിത്രങ്ങള്‍ പുറത്ത്

മിത്സുബിഷിയുടെ 2020 പജേറോ സ്‌പോര്‍ടിന്റെ ചിത്രങ്ങള്‍ വിപണിയിലെത്തും മുമ്പേ പുറത്തായി. ജൂലായി 25 -നാണ് നിര്‍മ്മാതാക്കല്‍ പുതുതലമുറ പജേറോ സ്‌പോര്‍ടിനെ പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുന്നത്. മറകളോന്നും കൂടാതെ പുറത്തു വന്നിരിക്കുന്ന ചിത്രങ്ങളില്‍ നിന്ന് വാഹനത്തിന്റെ ഭൂരിഭാഗം മാറ്റങ്ങളും മനസ്സിലാക്കാം.

വിപണിയിലെത്തുമുമ്പ് 2020 മിത്സുബിഷി പജേറോ സ്‌പോര്‍ടിന്റെ ചിത്രങ്ങള്‍ പുറത്ത്

നിലവിലുള്ള വാഹനത്തില്‍ നിന്നു തീര്‍ത്തും പുതുമയാര്‍ന്ന ഡിസൈണാണ് വാഹനത്തിന്. വാഹനത്തിന്റെ മുന്‍ഭാഗം അടിമുടി മാറിയിരിക്കുന്നു. നീളത്തിലുള്ള മൂന്ന് ക്രോ പതിപ്പച്ച അഴികള്‍ വരുന്ന പുതിയ ഗ്രില്ലാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്.പുതിയ ഗ്രില്ല് ഇരു വശങ്ങളിലും ഹെഡ്‌ലാമ്പുകളിലേക്ക് ഇഴുകി ചേരുന്നു. വലുപ്പം കുറഞ്ഞ എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് 2020 പജേറോ സ്‌പോര്‍ടിന് നല്‍കിയിരിക്കുന്നത്.

വിപണിയിലെത്തുമുമ്പ് 2020 മിത്സുബിഷി പജേറോ സ്‌പോര്‍ടിന്റെ ചിത്രങ്ങള്‍ പുറത്ത്

പൂര്‍ണ്ണമായി മാറ്റം വരുത്തിയ മുന്‍ ബമ്പറാണ് പുതിയ വാഹനത്തിന് നല്‍കിയിരിക്കുന്നത്. ബമ്പറിന് നടുഭാഗത്തായി വലിയ എയര്‍ ഇന്റേക്ക് നല്‍കിയിരിക്കുന്നു. ഇതിന്റെ ഇരു വശങ്ങളിലും ക്രോം പതിപ്പിച്ചിരിക്കുന്നു. നിലവിലുള്ള മോഡലിനേക്കാള്‍ ഉയരത്തിലാണ് ഫോഗ് ലാമ്പുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇപ്പോഴത്തെ മോഡലിനേക്കാള്‍ വലിയതുമാണ് ഫോള്‍ ലാമ്പുകള്‍.

വിപണിയിലെത്തുമുമ്പ് 2020 മിത്സുബിഷി പജേറോ സ്‌പോര്‍ടിന്റെ ചിത്രങ്ങള്‍ പുറത്ത്

വാഹനത്തിന്റെ വശങ്ങളില്‍ ഷാര്‍പ്പ് ഷോള്‍ഡര്‍ ലൈനുകളും, വെളിയിലേക്ക് മുഴയ്ച്ചു നില്‍ക്കുന്ന വീല്‍ ആര്‍ച്ചുകളും, ക്രോ നിറത്തിലുള്ള മിററുകളുമോഴിച്ച് വലിയ മാറ്റങ്ങള്‍ ഒന്നുമില്ല. വിന്റോലൈന്‍ പിന്നിലേക്കു വരുമ്പോള്‍ മിത്സുബിഷി വാഹനത്തിന്റെ C -പില്ലറിലേക്ക് കൂര്‍പ്പിച്ചു ചേര്‍ക്കുന്നു. ഇതോടൊപ്പം ചേരുന്ന സില്‍വര്‍ റൂഫ്‌റെയ്‌ലുകള്‍ 2020 മോഡലിന് ഒരു സ്‌പോര്‍ടി ഫീല്‍ നല്‍കുന്നു.

വിപണിയിലെത്തുമുമ്പ് 2020 മിത്സുബിഷി പജേറോ സ്‌പോര്‍ടിന്റെ ചിത്രങ്ങള്‍ പുറത്ത്

കുത്തനെ നിറുത്തിയിരിക്കുന്ന ചെറിയ എല്‍ഇഡി ടെയില്‍ലാമ്പുകളാണ് വാഹനത്തിന്റെ പിന്‍ഭാഗത്ത്. റൂഫില്‍ സ്‌പോയിലറും ഘടിപ്പിച്ചിരിക്കുന്നു. പിന്‍ ബമ്പറില്‍ സില്‍വര്‍ സ്‌കഫ് പ്ലേറ്റുകളും കമ്പനി നല്‍കിയിരിക്കുന്നു.

വിപണിയിലെത്തുമുമ്പ് 2020 മിത്സുബിഷി പജേറോ സ്‌പോര്‍ടിന്റെ ചിത്രങ്ങള്‍ പുറത്ത്

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാം

പൂര്‍ണ്ണമായി കറുത്ത നിറത്തിലാണ് 2020 പജേറോ സ്‌പോര്‍ടിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്. സെന്റര്‍ കണ്‍സോള്‍, സ്റ്റിയറിങ് വീല്‍, ഡ്രൈവര്‍ സൈഡ് ഡാഷ്‌ബോര്‍ഡ്, ഗിയര്‍ നോബ്, ഡോര്‍ ഹാന്‍ഡില്‍ എന്നിവയുടെ ഭാഗങ്ങളില്‍ സില്‍വര്‍ നിറം നല്കിയിരിക്കുന്നു.

വിപണിയിലെത്തുമുമ്പ് 2020 മിത്സുബിഷി പജേറോ സ്‌പോര്‍ടിന്റെ ചിത്രങ്ങള്‍ പുറത്ത്

വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റവും ഇരു ഭാഗത്തും കുത്തനെ നല്‍കിയിരിക്കുന്ന എസി വെന്റുകളുമാണ്. സ്റ്റിയറിങ് മൗണ്ടഡ് കണ്‍ട്രോളുകളും, പാഡില്‍ ഷിഫ്റ്ററുകളും, ഇലക്ട്രോണിക്ക് പാര്‍ക്കിങ് ബ്രേക്കുമാണ് വാഹനത്തിന്റെ മറ്റ് സവിളേഷതകള്‍.

വിപണിയിലെത്തുമുമ്പ് 2020 മിത്സുബിഷി പജേറോ സ്‌പോര്‍ടിന്റെ ചിത്രങ്ങള്‍ പുറത്ത്

2020 പജേറോ സ്‌പോര്‍ട്ടിന്റെ എഞ്ചിന്‍ വിവരങ്ങളൊന്നും നിലവില്‍ ലഭ്യമല്ല. 176 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കുന്ന 2.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് നിലവിലെ ഇന്ത്യന്‍ സ്‌പെക്ക് പജേറോ സ്‌പോര്‍ടില്‍ വരുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകള്‍ വാഹനത്തില്‍ ലഭ്യമാണ്.

Source: Autoindustriya

More from DriveSpark

Article Published On: Saturday, July 20, 2019, 17:20 [IST]
English summary
2020 Mitsubishi Pajero Sport Images Leaked — Receives Updated Styling & Features. Read more Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X