പുതിയ ഔഡി A8 L ഫെബ്രുവരിയില്‍ വിപണിയില്‍ എത്തും
2019 വാഹന വിപണിയെ സംബന്ധിച്ച് മോശം വര്‍ഷമായിരുന്നുവെന്ന് വേണം പറയാന്‍. മിക്ക മോഡലുകളുടെയും വില്‍പ്പന ഗണ്യമായി തന്നെ കുറഞ്ഞു. അതുകൊണ്ട് തന്നെ ആഢംബര നിര്‍മ്മാതാക്കള്‍ പുതിയ വാഹനങ്ങളെ അവതരിപ്പിക്കുന്നത് വൈകിപ്പിച്ചു.

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഔഡി തങ്ങളുടെ ആഢംബര സെഡാനായ A6-ന്റെ പരിഷ്‌ക്കരിച്ച പതിപ്പിനെ ഈ വര്‍ഷം വിപണിയില്‍ അവതരിപ്പിച്ചു. ഇപ്പോഴിതാ ആഢംബര സെഡാന്‍ നിരയിലേക്ക് A8 L എന്നൊരു പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

2020 ഫെബ്രുവരി മാസത്തോടെ വാഹനത്തെ വിപണിയില്‍ എത്തിക്കുമെന്നും കമ്പനി അറിയിച്ചു. 1.10 കോടി രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. മുന്‍ഗാമികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫീച്ചറുകളിലും, ഡിസൈനിലും കാര്യമായ മാറ്റങ്ങള്‍ തന്നെ കാണാന്‍ സാധിക്കും.

പുതിയ മാട്രിക്‌സ് ഗ്രില്ലും, ക്രോം അവരണത്തോടെയുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകളും ഒരു പുതിയ ബോണറ്റും വാഹനത്തിന് ഒരു മസ്‌ക്കുലര്‍ ലുക്ക് നല്‍കാന്‍ സഹായിച്ചുവെന്ന് വേണം പറയാന്‍. പിന്നില്‍ വളരെ നേര്‍ത്ത OLED ടെയില്‍ലാമ്പുകളും കാണാന്‍ സാധിക്കും.

അകത്തളത്തിലേക്ക് വരുമ്പോള്‍ 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീനും, ക്ലൈമറ്റ് കണ്‍ട്രോള്‍, സീറ്റുകള്‍ , മള്‍ട്ടിമീഡിയ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി 8.6 ഇഞ്ച് ഡിസ്പ്ലേയും നല്‍കിയിരിക്കുന്നത് കാണാം. പുതിയ തുകല്‍ സീറ്റുകള്‍, പുതുക്കിയ ഡാഷ്ബോര്‍ഡ് തുടങ്ങിയ മാറ്റങ്ങളും അകത്തളത്തെ വ്യത്യസ്തമാക്കും.

ആഗോള വിപണിയില്‍, ഓഡി വിവിധതരം പവര്‍ട്രെയിനുകളില്‍ ലഭ്യമാണ്. 3.0 ലിറ്റര്‍ V6 ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ 340 bhp കരുത്തും, ഡീസല്‍ എഞ്ചിന്‍ 286 bhp കരുത്തും പുറപ്പെടുവിക്കും. ഇന്ത്യയിലേക്ക് എത്തുമ്പോള്‍ 3.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാകും എത്തുക.

എന്നാല്‍ കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരികരണം ഒന്നും തന്നെ ലഭ്യമല്ല. വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി പങ്കുവെച്ചിട്ടില്ലെങ്കിലും അധികം വൈകാതെ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്തിടെ പുറത്തിറങ്ങിയ ബിഎംഡബ്ല്യു 7 സീരീസ് ഫെയ്‌സ്‌ലിഫ്റ്റ്, മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ്, ലെക്‌സസ് LC 500h, ജാഗ്വര്‍ XJ എന്നിവരാണ് വാഹനത്തിന്റെ വിപണിയിലെ എതിരാളികള്‍. അടുത്തിടെയാണ് തങ്ങളുടെ ആഢംബര സെഡാനായ A6-ന്റെ പരിഷ്‌ക്കരിച്ച പതിപ്പ് കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്.

54.20 ലക്ഷം രൂപയാണ് 2019 ഔഡി A6-ന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. പുതിയ 2019 മോഡലിന് പൂര്‍ണ്ണമായും പരിഷ്‌ക്കരിച്ച സ്‌റ്റൈലിംഗും വാഹനത്തിന്റെ അകത്തളത്ത് നിരവധി മാറ്റങ്ങളും അധിക സവിശേഷതകളും ലഭിച്ചിട്ടുണ്ട്.

നിലവിലുള്ള മോഡലിനേക്കാള്‍ കൂടുതല്‍ മൂര്‍ച്ചയുള്ളതും സ്‌പോര്‍ട്ടിയുമാണ് 2019 ഔഡി A6 ഇതില്‍ പുതിയ ഗ്രില്‍ ഉള്‍പ്പെടുന്നു. വരാനിരിക്കുന്ന ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി എഞ്ചിന്‍ പരിഷ്‌ക്കരിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.


Click it and Unblock the Notifications








