മാറ്റങ്ങളുമായി 2019 ഫോര്‍ഡ് എന്‍ഡവര്‍, ബുക്കിംഗ് തുടങ്ങി

പുതിയ എന്‍ഡവറിനുള്ള ബുക്കിംഗ് ഫോര്‍ഡ് ഔദ്യോഗികമായി തുടങ്ങി. ഒരുലക്ഷം രൂപ മുന്‍കൂര്‍ പണമടച്ച് ഉപഭോക്താക്കള്‍ക്ക് ഫോര്‍ഡ് എസ്‌യുവി ബുക്ക് ചെയ്യാം. ഫെബ്രുവരി 22 മുതല്‍ 2019 എന്‍ഡവര്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് അണിനിരക്കും. ടൊയോട്ട ഫോര്‍ച്യൂണര്‍ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം പ്രചാരമുള്ള ഏഴു സീറ്റര്‍ എസ്‌യുവിയാണ് ഫോര്‍ഡ് എന്‍ഡവര്‍. അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡ് ഇന്ത്യയില്‍ കൊണ്ടുവരുന്ന ഏറ്റവും വില കൂടിയ മോഡല്‍ (ഫോര്‍ഡ് മസ്താംഗ് സ്‌പോര്‍ട്‌സ് കാര്‍ ഉള്‍പ്പെടുത്താതെ).

കമ്പനിയുടെ ചെന്നൈ ശാലയില്‍ നിന്നാണ് 2019 എന്‍ഡവര്‍ വിപണിയിലെത്തുക. ഔദ്യോഗിക വരവ് പ്രമാണിച്ച് മോഡലിന്റെ ഉത്പാദനം കമ്പനി ആരംഭിച്ചു കഴിഞ്ഞു.

മാറ്റങ്ങളുമായി 2019 ഫോര്‍ഡ് എന്‍ഡവര്‍, ബുക്കിംഗ് തുടങ്ങി

കഴിഞ്ഞമാസം മെയ്മാസമാണ് രാജ്യാന്തര വിപണിയില്‍ എവറസ്റ്റ് ഫെയ്‌സ്‌ലിഫ്റ്റിനെ (എന്‍ഡവര്‍) ഫോര്‍ഡ് കാഴ്ച്ചവെച്ചത്. പ്രധാനമായും ഡിസൈനില്‍ ചെറിയ മാറ്റങ്ങള്‍ വരിച്ചാകും പുതിയ എന്‍ഡവര്‍ വിപണിയില്‍ കടന്നുവരിക. എവറസ്റ്റില്‍ കണ്ടതുപോലെ രൂപഭാവത്തില്‍ പുതുമ നിലനിര്‍ത്താന്‍ എന്‍ഡവറിന്റെ ട്രിപ്പിള്‍ സ്ലാറ്റ് ഗ്രില്ല് കമ്പനി പരിഷ്‌കരിക്കും. ഇത്തവണ ഗ്രില്ലിന് വലുപ്പം കൂടുമെന്നാണ് സൂചന.

മാറ്റങ്ങളുമായി 2019 ഫോര്‍ഡ് എന്‍ഡവര്‍, ബുക്കിംഗ് തുടങ്ങി

ബമ്പര്‍, ഹെഡ്‌ലാമ്പ് ഘടനകളിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. എസ്‌യുവിക്ക് പുതുമ സമര്‍പ്പിക്കുന്നതില്‍ പുത്തന്‍ അലോയ് വീലുകള്‍ നിര്‍ണായകമായി മാറും. ഉള്ളില്‍ കമ്പനിയുടെ ഏറ്റവും പുതിയ SYNC ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമായിരിക്കും എന്‍ഡവറിന് ലഭിക്കുക. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിലുണ്ട്.

മാറ്റങ്ങളുമായി 2019 ഫോര്‍ഡ് എന്‍ഡവര്‍, ബുക്കിംഗ് തുടങ്ങി

പ്രീമിയം ഭാവപ്പകര്‍ച്ചയ്ക്കായി ക്യാബിനില്‍ തടിയും തുകലും ധാരാളം പ്രതീക്ഷിക്കാം. ഫോര്‍ഡിന്റെ പുതിയ 2.0 ലിറ്റര്‍ ഇക്കോബ്ലു ഡീസല്‍ എഞ്ചിനായിരിക്കും എന്‍ഡവര്‍ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കുക. രണ്ടു ട്യൂണിംഗ് നില എഞ്ചിന്‍ കാഴ്ച്ചവെക്കും. 180 bhp കരുത്തും 420 Nm torque -മാണ് ചെറിയ ട്യൂണ്‍ പതിപ്പ് കുറിക്കുന്നത്. 212 bhp കരുത്തും 500 Nm torque ഉം ഉയര്‍ന്ന ട്യൂണ്‍ പതിപ്പിന് പരമാവധി സൃഷ്ടിക്കാനാവും.

മാറ്റങ്ങളുമായി 2019 ഫോര്‍ഡ് എന്‍ഡവര്‍, ബുക്കിംഗ് തുടങ്ങി

ഇരട്ട ടര്‍ബ്ബോ സംവിധാനവും പത്തു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ഉയര്‍ന്ന പതിപ്പിന്റെ മാത്രം പ്രത്യേകതയാണ്. ഒരുപക്ഷെ നിലവിലെ 2.2 ലിറ്റര്‍, 3.2 ലിറ്റര്‍ എഞ്ചിനുകള്‍ക്ക് പകരക്കാരനായാകും 2.0 ലിറ്റര്‍ യൂണിറ്റ് നിരയിലേക്ക് കടന്നുവരിക. രാജ്യാന്തര മോഡലിലുള്ളതുപോലെ ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, പെഡസ്ട്രിയന്‍ ഡിറ്റക്ഷന്‍, വെഹിക്കിള്‍ ഡിറ്റക്ഷന്‍ ടെക്നോളജി മുതലായ നൂതന സംവിധാനങ്ങളൊന്നും എസ്‌യുവിയുടെ ഇന്ത്യന്‍ പതിപ്പിലുണ്ടാവില്ല.

മാറ്റങ്ങളുമായി 2019 ഫോര്‍ഡ് എന്‍ഡവര്‍, ബുക്കിംഗ് തുടങ്ങി

അതേസമയം ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിങ്ങനെ നിരവധി സുരക്ഷാ സജ്ജീകരണങ്ങള്‍ 2019 എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കും.

വിപണിയില്‍ മഹീന്ദ്ര ആള്‍ട്യുറാസ് G4 കടന്നുവന്നതിനെ തുടര്‍ന്നാണ് എന്‍ഡവറിനെ പെട്ടെന്ന് പുതുക്കാനുള്ള കമ്പനിയുടെ തീരുമാനം. ഇതുവരെ ടൊയോട്ട ഫോര്‍ച്യൂണറുമായി മാത്രമായിരുന്നു ഫോര്‍ഡ് എസ്‌യുവിയുടെ അങ്കം.

മാറ്റങ്ങളുമായി 2019 ഫോര്‍ഡ് എന്‍ഡവര്‍, ബുക്കിംഗ് തുടങ്ങി

നിലവില്‍ പ്രതിമാസം 520 യൂണിറ്റുകളുടെ ശരാശരി വില്‍പ്പന ഫോര്‍ഡ് എന്‍ഡവര്‍ കുറിക്കുന്നുണ്ട്. പോയവര്‍ഷം 6,244 എന്‍ഡവര്‍ യൂണിറ്റുകളാണ് വിപണിയില്‍ വിറ്റുപോയത്. പുതിയ 2019 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് എന്‍ഡവറിന്റെ പ്രചാരം ഇനിയും കൂട്ടുമെന്ന് ഫോര്‍ഡ് ഉറച്ചു വിശ്വസിക്കുന്നു.

പുതിയ മോഡലിന് 28 ലക്ഷം രൂപ മുതല്‍ 34 ലക്ഷം രൂപ വരെ വില സൂചിക പ്രതീക്ഷിക്കാം. എന്‍ഡവറിനെ കൂടാതെ പുത്തന്‍ ഫിഗൊയെയും വിപണിയില്‍ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് ഫോര്‍ഡ്.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
New Ford Endeavour’s (2019) Bookings Open — Launch On February 22. Read in Malayalam.
Story first published: Saturday, February 9, 2019, 11:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X