ഹോണ്ട സിവിക് ബുക്കിംഗ് തുടങ്ങി, തിരിച്ചുപിടിക്കുമോ പഴയ പ്രതാപം?

പത്താംതലമുറ ഹോണ്ട സിവിക്കിനെ വരവേല്‍ക്കാന്‍ വിപണി ഒരുങ്ങി. ഫെബ്രുവരി അവസാനം അല്ലെങ്കില്‍ മാര്‍ച്ച് ആദ്യവാരം ഹോണ്ടയുടെ പ്രീമിയം സെഡാന്‍ ഇന്ത്യയില്‍ തിരിച്ചെത്തും.

ഔദ്യോഗിക വരവ് പ്രമാണിച്ച് രാജ്യത്തെ ഹോണ്ട ഡീലര്‍ഷിപ്പുകള്‍ സിവിക്കിന്റെ പ്രീ-ബുക്കിംഗ് അനൗപചാരികമായി തുടങ്ങി. 51,000 രൂപ മുന്‍കൂര്‍ പണമടച്ച് സിവിക്കിനെ ബുക്ക് ചെയ്യാനാണ് അവസരം. വരുംദിവസങ്ങളില്‍ സിവിക് ബുക്കിംഗ് ഹോണ്ട ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ട്.

ഹോണ്ട സിവിക് ബുക്കിംഗ് തുടങ്ങി, തിരിച്ചുകിട്ടുമോ പഴയ പ്രതാപം?

2018 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് പത്താംതലമുറ സിവിക് രാജ്യത്തു തിരിച്ചുവരുന്ന കാര്യം ഹോണ്ട അറിയിച്ചത്. കൃത്യം ഒരുവര്‍ഷം പിന്നിടുമ്പോള്‍ കാറിങ്ങെത്തുകയാണ്. നടപ്പുസാമ്പത്തിക വര്‍ഷം മൂന്നു പുത്തന്‍ കാറുകളെയാണ് കമ്പനി ഇന്ത്യയില്‍ പ്രഖ്യാപിച്ചത്. പുതുതലമുറ അമേസും CR-V എസ്‌യുവിയും വിപണിയില്‍ യാഥാര്‍ത്ഥ്യമായി. സിവിക്കാണ് പട്ടികയില്‍ മൂന്നാമന്‍. ടൊയോട്ട കൊറോള ആള്‍ട്ടിസ്, സ്‌കോഡ ഒക്ടാവിയ, ഹ്യുണ്ടായി എലാന്‍ട്ര മോഡലുകള്‍ വാഴുന്ന D സെഗ്മന്‍ നിരയിലേക്ക് സിവിക് തിരികെയെത്തും.

ഹോണ്ട സിവിക് ബുക്കിംഗ് തുടങ്ങി, തിരിച്ചുകിട്ടുമോ പഴയ പ്രതാപം?

സിവിക്കിന്റെ മീഡിയ ഡ്രൈവ് ബെംഗളൂരുവില്‍ തുടങ്ങാനിരിക്കെ മറകളേതുമില്ലാതെ പുതിയ സെഡാനെ ക്യാമറ കഴിഞ്ഞദിവസം പകര്‍ത്തിയിരുന്നു. ഡിസൈനില്‍ കൂടുതല്‍ അക്രമണോത്സുക ഭാവം നിറച്ചാണ് സിവിക്ക് വരിക. പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പുകളും C ആകൃതിയില്‍ വളഞ്ഞിങ്ങുന്ന എല്‍ഇഡി ടെയില്‍ലാമ്പുകളും കാറിന് ഗൗരവം കുറിക്കും. 16 ലക്ഷം മുതലായിരിക്കും സിവിക് മോഡലിന് വില ആരംഭിക്കുക. ഏറ്റവും ഉയര്‍ന്ന സിവിക് സെഡാന് 22 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.

ഹോണ്ട സിവിക് ബുക്കിംഗ് തുടങ്ങി, തിരിച്ചുകിട്ടുമോ പഴയ പ്രതാപം?

കിറ്റുകളായി ഇറക്കുമതി ചെയ്യുന്ന വിദേശ നിര്‍മ്മിത ഘടകങ്ങള്‍ ഇവിടെവെച്ച് സംയോജിപ്പിച്ചാകും സിവിക്കിനെ ഹോണ്ട വിപണിയിലെത്തിക്കുക. അതേസമയം ഘടകങ്ങളുടെ പ്രാദേശിക സമാഹരണം 70 ശതമാനത്തോളം ഉയര്‍ത്തി മോഡലിന്റെ വില നിയന്ത്രിച്ചു നിര്‍ത്താന്‍ ഹോണ്ട ശ്രമിക്കും. CR-V -യില്‍ കണ്ട എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും സിവിക്കിനും ലഭിക്കുമെന്നാണ് വിവരം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചറുകളുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം കാറില്‍ മുഖ്യാകര്‍ഷണമായി മാറും.

ഹോണ്ട സിവിക് ബുക്കിംഗ് തുടങ്ങി, തിരിച്ചുകിട്ടുമോ പഴയ പ്രതാപം?

1.8 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ ഏര്‍ത്ത്ഡ്രീംസ് ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകള്‍ സിവിക്കില്‍ തുടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പെട്രോള്‍ എഞ്ചിന്‍ 140 bhp വരെ കരുത്തു സൃഷ്ടിക്കും. ഡീസല്‍ എഞ്ചിന്‍ സൃഷ്ടിക്കുക 120 bhp കരുത്തും. ഇരു എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് പ്രതീക്ഷിക്കാം. അതേസമയം പെട്രോള്‍ വകഭേദങ്ങളില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനലായി ഒരുങ്ങും.

ഹോണ്ട സിവിക് ബുക്കിംഗ് തുടങ്ങി, തിരിച്ചുകിട്ടുമോ പഴയ പ്രതാപം?

രാജ്യാന്തര നിരയില്‍ ഡീസല്‍ ഓട്ടോമാറ്റിക് സിവിക്കുണ്ടെങ്കിലും മോഡലിനെ തത്കാലം ഇന്ത്യയില്‍ കൊണ്ടുവരേണ്ടെന്നാണ് ഹോണ്ടയുടെ തീരുമാനം. യാത്രക്കാരുടെ സുരക്ഷയ്ക്കായി ആറു എയര്‍ബാഗുകളാണ് കാറില്‍ ഇടംകണ്ടെത്തുക. ട്രാക്ഷന്‍ കണ്‍ട്രോളും ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും ഇലക്ട്രോണിക്ക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷനും ഫലപ്രദമായ സുരക്ഷ ഉറപ്പുവരുത്തും. ഉയര്‍ന്ന മോഡലുകളില്‍ ലെയ്ന്‍ അസിസ്റ്റ് സംവിധാനം, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാര്‍ണിംഗ്, കൊളീഷന്‍ വാര്‍ണിംഗ് തുടങ്ങിയ നവീന സംവിധാനങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
New Honda Civic (2019) Bookings Open Unofficially For Rs 51,000. Read in Malayalam.
Story first published: Tuesday, February 12, 2019, 14:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X