ഒഴുകിയിറങ്ങുന്ന രൂപവുമായി പുതിയ ഹോണ്ട സിവിക്, ഭീഷണി സ്‌കോഡ ഒക്ടാവിയക്ക്

മാര്‍ച്ചില്‍ പുതിയ ഹോണ്ട സിവിക് വരും. ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിവിക്കിനെ ഇന്ത്യയില്‍ തിരിച്ചു കൊണ്ടുവരാന്‍ ഹോണ്ട തീരുമാനിച്ചിരിക്കുകയാണ്. ഒക്ടാവിയയും കൊറോളയും എലാന്‍ട്രയുമുള്ള വമ്പന്മാരുടെ ലോകത്ത് സിവിക്ക് പഴയ പ്രതാപം തിരിച്ചുപിടിക്കുമെന്ന് ജാപ്പനീസ് നിര്‍മ്മാതാക്കള്‍ക്ക് ഉറപ്പുണ്ട്. രാജ്യാന്തര വിപണിയിലുള്ള പത്താംതലമുറ മോഡലാണ് ഇങ്ങോട്ട് വരിക. കഴിഞ്ഞദിവസം ബെംഗളൂരുവില്‍ ക്യാമറ പകര്‍ത്തിയ പുതിയ സിവിക്ക് സെഡാന്‍ ഹോണ്ടയുടെ മുന്നൊരുക്കങ്ങള്‍ ഏറെക്കുറെ വെളിപ്പെടുത്തി കഴിഞ്ഞു.

ഒഴുകിയിറങ്ങുന്ന രൂപവുമായി പുതിയ ഹോണ്ട സിവിക്, ഭീഷണി സ്‌കോഡ ഒക്ടാവിയക്ക്

2016 മുതല്‍ പത്താംതലമുറ സിവിക് രാജ്യാന്തര വിപണിയിലുണ്ട്. കഴിഞ്ഞവര്‍ഷം ഇടക്കാല ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ സിവിക്കിന് കമ്പനി നല്‍കി. ഇതേ മോഡല്‍ ഇന്ത്യന്‍ നിരയിലും അണിനിരക്കും. കൂപ്പെ മാതൃകയിലുള്ള മേല്‍ക്കൂരയാണ് പുതിയ സിവിക്കിന്റെ മുഖ്യാകര്‍ഷണം. മേല്‍ക്കൂര C ആകൃതിയുള്ള ടെയില്‍ലാമ്പുകളിലേക്ക് വന്നണയുന്നു.

ഒഴുകിയിറങ്ങുന്ന രൂപവുമായി പുതിയ ഹോണ്ട സിവിക്, ഭീഷണി സ്‌കോഡ ഒക്ടാവിയക്ക്

മൂര്‍ച്ചയേറിയ ശൈലിയാണ് ടെയില്‍ലാമ്പുകള്‍ക്ക്. പുതിയ CR-V -യില്‍ കണ്ടതുപോലെ ഹെഡ്‌ലാമ്പുകളും ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും ടെയില്‍ലാമ്പുകളുമെല്ലാം എല്‍ഇഡി യൂണിറ്റായിരിക്കും. രാജ്യാന്തര വിപണിയില്‍ സിവിക്കിന്റെ ഹാച്ച്ബാക്കിനെ പതിപ്പിനെ ഹോണ്ട അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ മോഡല്‍ ഇന്ത്യയില്‍ വരാന്‍ സാധ്യത വിരളമാണ്.

ഒഴുകിയിറങ്ങുന്ന രൂപവുമായി പുതിയ ഹോണ്ട സിവിക്, ഭീഷണി സ്‌കോഡ ഒക്ടാവിയക്ക്

വിലതന്നെയാണ് ഇവിടെ പ്രശ്‌നം. പ്രമുഖ C സെഗ്മന്റ് സെഡാനുകളുടെ വിലയില്‍ ഹാച്ച്ബാക്കിനെ വാങ്ങാന്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ തയ്യാറാവണമെന്നില്ല. സിവിക്കിന് ഉള്ളില്‍ സൗകര്യങ്ങളിലും സംവിധാനങ്ങളിലും ധാരാളിത്തം പുലര്‍ത്താന്‍ ഹോണ്ട പ്രത്യേകം ശ്രദ്ധിക്കും.

ഒഴുകിയിറങ്ങുന്ന രൂപവുമായി പുതിയ ഹോണ്ട സിവിക്, ഭീഷണി സ്‌കോഡ ഒക്ടാവിയക്ക്

വൈദ്യുത സണ്‍റൂഫ്, ആറു എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, തുകല്‍ സീറ്റുകള്‍, കൊളീഷന്‍ വാര്‍ണിംഗ്, ക്രൂയിസ് കണ്‍ട്രോള്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിങ്ങനെ വിശേഷങ്ങള്‍ ഒരുപാടുണ്ടാവും സിവിക്കിന്. ഇന്ത്യയില്‍ മുമ്പുണ്ടായിരുന്ന സിവിക് തലമുറയും സൗകര്യങ്ങളുടെ കാര്യത്തില്‍ ഒട്ടും പിന്നിലായിരുന്നില്ല.

ഒഴുകിയിറങ്ങുന്ന രൂപവുമായി പുതിയ ഹോണ്ട സിവിക്, ഭീഷണി സ്‌കോഡ ഒക്ടാവിയക്ക്

140 bhp കരുത്തു സൃഷ്ടിക്കുന്ന 1.8 ലിറ്റര്‍ പെട്രോള്‍ എഞ്ചിനായിരിക്കും രണ്ടാംവരവില്‍ സിവിക്കിന്റെ ഹൃദയം. 120 bhp കരുത്തുള്ള 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനെയും സിവിക്കില്‍ പ്രതീക്ഷിക്കാം. കമ്പനിയുടെ എര്‍ത്ത്ഡ്രീംസ് നിരയില്‍ നിന്നുള്ള എഞ്ചിനാണിത്. ഇരു എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് അടിസ്ഥാന ഫീച്ചറായി ഇടംപിടിക്കും. പെട്രോള്‍ വകഭേദങ്ങളില്‍ മാത്രമെ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് തിരഞ്ഞെടുക്കാന്‍ അവസരം ലഭിക്കുകയുള്ളൂ.

രാജ്യാന്തര നിരയില്‍ സിവിക്കിന്റെ ഡീസല്‍ ഓട്ടോമാറ്റിക് പതിപ്പ് വില്‍പ്പനയിലുണ്ടെന്നും ഇവിടെ പരാമര്‍ശിക്കണം. ഇന്ത്യയില്‍ സ്‌കോഡ ഒക്ടാവിയയും ടൊയോട്ട കൊറോളയുമാണ് ഹോണ്ട സിവിക്കിന് ശക്തമായ മത്സരം കാഴ്ച്ചവെക്കുക. കൊറോളയെ ടൊയോട്ട പുതുക്കാനിരിക്കുകയാണ്. പുതുതലമുറ എലാന്‍ട്ര കൂടി പോരിലേക്ക് ഇറങ്ങുന്നതോടെ വിപണിയില്‍ വാശി മുറുകും. 16 മുതല്‍ 20 ലക്ഷം രൂപ വരെ പുതിയ ഹോണ്ട സിവിക്കിന് ഇന്ത്യയില്‍ പ്രതീക്ഷിക്കാം.

Source: T-BHP

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
New Honda Civic In India. Read in Malayalam.
Story first published: Friday, February 8, 2019, 18:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X