പുത്തന്‍ ഹോണ്ട സിവിക് മാര്‍ച്ച് ഏഴിന്, ഉത്പാദനം തുടങ്ങി
പത്താംതലമുറ ഹോണ്ട സിവിക് മാര്‍ച്ച് ഏഴിന് വിപണിയില്‍ തിരിച്ചെത്തും. പുതിയ സെഡാന്റെ പ്രീ-ബുക്കിംഗ് ഹോണ്ട ഡീലര്‍ഷിപ്പുകള്‍ തുടരുകയാണ്. 31,000 രൂപ മുന്‍കൂര്‍ പണമടച്ച് സിവിക്കിനെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം. വരവ് മുന്‍നിര്‍ത്തി നോയിഡ ശാലയില്‍ സിവിക്കിനെ ഉത്പാദനം ഹോണ്ട തുടങ്ങിക്കഴിഞ്ഞു.

2006 -ല്‍ ഇന്ത്യന്‍ മണ്ണിലെത്തിയ എട്ടാംതലമുറ സിവിക്കിനെ വില്‍പ്പനയില്ലെന്ന കാരണം പറഞ്ഞാണ് ഹോണ്ട പിന്‍വലിച്ചത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും പൂര്‍ണ്ണ സെഡാനുകളുടെ മത്സരത്തിലേക്ക് സിവിക്കുമായി ഹോണ്ട തിരിച്ചുവരുന്നു. ടൊയോട്ട കൊറോളയുടെ സമഗ്രാധിപത്യത്തിന് ഭീഷണി മുഴക്കാന്‍ പുത്തന്‍ സിവിക്കിന് കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്സ്പോയില്‍ പുതിയ സിവിക്കിനെ ഇന്ത്യ ഒരുനോക്കു കണ്ടിരുന്നു. അന്നേ വിപണി പ്രവചിച്ചു, സിവിക്കിന്റെ തിരിച്ചുവരവ് ഗംഭീരമാകുമെന്ന്. ഈ സാമ്പത്തികവര്‍ഷം ഹോണ്ട ഇന്ത്യയ്ക്കായി കരുതിയിട്ടുള്ള മൂന്നാമത്തെ മോഡലാണ് സിവിക്.

മുന്‍തലമുറയെക്കാള്‍ കൂടുതലും സൗകര്യങ്ങളും സംവിധാനങ്ങളും 2019 സിവിക്കിലുണ്ട്. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഇരട്ട സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വൈദ്യുത സണ്‍റൂഫ്, എട്ടു വിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിങ്ങനെ സൗകര്യങ്ങളുടെ നീണ്ട നിരയുണ്ട് സെഡാനില്‍.

6.7 ഇഞ്ച് വലുപ്പമുള്ള നാലു പൂര്‍ണ്ണ റേഞ്ച് സ്പീക്കറുകള്‍ ഓഡിയോ സംവിധാനത്തിന്റെ ഭാഗമായി സിവിക്കില്‍ ഒരുങ്ങും. ആകാരയളവിലും സിവിക്ക് ഏറെ വളര്‍ന്നിട്ടുണ്ട്. 4,656 mm നീളവും 1,799 mm വീതിയും 1,433 mm ഉയരവും സെഡാനുണ്ട്. വീല്‍ബേസ് 2,700 mm. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമാംവിധം 170 mm ആണ് കാറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്.
Most Read: ഡീസല്‍ കാറുകളെ കുറിച്ചുള്ള ഏഴു വലിയ തെറ്റിദ്ധാരണകള്‍

17 ഇഞ്ച് അലോയ് വീലുകള്‍ സിവിക്കിന്റെ വലുപ്പം എടുത്തുകാട്ടും. 215/50 ട്യൂബ്‌ലെസ് ടയറുകളാണ് സിവിക് ഉപയോഗിക്കുന്നത്. ശ്രേണിയിലെ ഏറ്റവും മൈലേജ് കൂടിയ കാറെന്ന വിശേഷണവും വരവില്‍ സിവിക് കരസ്ഥമാക്കും. ARAI ടെസ്റ്റില്‍ 26.8 കിലോമീറ്റര്‍ മൈലേജാണ് സിവിക് ഡീസല്‍ കുറിച്ചത്. സിവിക് പെട്രോള്‍ അവകാശപ്പെടുക 16.5 കിലോമീറ്റര്‍ മൈലേജും.

സിവിക്കിലെ 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 120 bhp കരുത്തും 300 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമെ ഡീസല്‍ പതിപ്പിലുള്ളൂ. 1.8 ലിറ്റര്‍ i-VTEC എഞ്ചിന്‍ പെട്രോള്‍ പതിപ്പിന് 138 bhp കരുത്തും 174 Nm torque ഉം ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. പാഡില്‍ ഷിഫ്റ്ററുകളുള്ള സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് സിവിക് പെട്രോള്‍ ഒരുങ്ങുന്നത്.

നാലു ടയറുകളിലും ഡിസ്‌ക്ക് ബ്രേക്ക്, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ആറു എയര്‍ബാഗുകള്‍, ഓട്ടോമാറ്റിക് ബ്രേക്ക് ഹോള്‍ഡ്, വെഹിക്കിള്‍ സ്റ്റബിലിറ്റി അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ലെയ്ന്‍ വാച്ച് ക്യാമറ, പാര്‍ക്കിംഗ് സെന്‍സറുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിങ്ങനെ സുരക്ഷാ സംവിധാനങ്ങളുടെ നീണ്ടനിരയുണ്ട് യാത്രക്കാരുടെ സുരക്ഷയ്ക്കായി. വിപണിയില്‍ ടൊയോട്ട കൊറോളയെ കൂടാതെ സ്‌കോഡ ഒക്ടാവിയ, ഹ്യുണ്ടായി എലാന്‍ട്ര മോഡലുകളും സിവിക്കുമായി മാറ്റുരയ്ക്കും.


Click it and Unblock the Notifications








