വൈറലായി ജീപ്പ് റാംഗ്ലറിന്റെ ആദ്യ ഡെലിവറി; വീഡിയോ

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് നാലാം തലമുറ ജീപ്പ് റാംഗ്ലറിനെ അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ചത്. അതിന് പിന്നാലെ ഇപ്പോള്‍ മോഡലിനെ ഇന്ത്യന്‍ വിപണിയിലും അവതരിപ്പിച്ചിരുന്നു. ഓഫ് റോഡ് യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നൊരു മോഡല്‍ കൂടിയാണ് ജീപ്പ് റാംഗ്ലര്‍.

വൈറലായി ജീപ്പ് റാംഗ്ലറിന്റെ ആദ്യ ഡെലിവറി വീഡിയോ

63.94 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ജീപ്പ് റാംഗ്ലറിന്റ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായിരിക്കുന്നത്. നേരത്തെ വിപണിയില്‍ ഉണ്ടായിരുന്ന മോഡലില്‍ നിന്നും രൂപകല്‍പ്പനയിലും, ഡിസൈന്‍ ഭംഗിയിലും ഒരുപിടി മുന്നിലാണ് പുതിയ റാംഗ്ലര്‍.

വൈറലായി ജീപ്പ് റാംഗ്ലറിന്റെ ആദ്യ ഡെലിവറി വീഡിയോ

ഇന്ത്യയില്‍ അഞ്ച് ഡോര്‍ പതിപ്പിനെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് റാംഗ്ലറിന്റെ ആദ്യ വില്‍പ്പന നടന്നതായാണ് റിപ്പോര്‍ട്ട്. അതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നതും.

വൈറലായി ജീപ്പ് റാംഗ്ലറിന്റെ ആദ്യ ഡെലിവറി വീഡിയോ

നിരവധി പുതുമകള്‍ പുതിയ റാംഗ്ലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും. മുന്‍വശത്തെ ഐക്കണിക് സെവന്‍ സ്ലോട്ട് ഗ്രില്‍, റൗണ്ട് എല്‍ഇഡി ഹെഡ്ലാമ്പ്, മാസീവ് ബോണറ്റ്, വലിയ ടെയില്‍ ലാമ്പ്, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയെല്ലാം വീഡിയോയില്‍ കാണാന്‍ സാധിക്കും.

വൈറലായി ജീപ്പ് റാംഗ്ലറിന്റെ ആദ്യ ഡെലിവറി വീഡിയോ

ചുവന്ന നിറത്തിലുള്ള റാംഗ്ലറാണ് വീഡിയോയില്‍ ഉള്ളത്. 18 ഇഞ്ച് വലിപ്പമുള്ള ടയറുകളാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. വാഹനം പുറത്തേയ്ക്കു ഇറങ്ങുമ്പോള്‍ പടികള്‍ വളരെ എളുപ്പത്തില്‍ ഇറങ്ങുന്നതും, സസ്പെന്‍ഷന്‍ സജ്ജീകരണത്തിന്റെ പ്രവര്‍ത്തനം മികച്ച രീതിയില്‍ നടക്കുന്നതും കാണാം.

വൈറലായി ജീപ്പ് റാംഗ്ലറിന്റെ ആദ്യ ഡെലിവറി വീഡിയോ

ട്രാക്ഷന്‍ സ്ലിപ്പ് അളക്കുന്ന, 4 വീല്‍ ഉയര്‍ന്ന ഡ്രൈവ് മോഡും, 4 വീല്‍ ലോ ഡ്രൈവ് മോഡും, അതിനൊപ്പം പുതിയ 4 വീല്‍ ഓട്ടോ ഡ്രൈവ് മോഡും റാംഗ്ലറിന്റെ സവിശേഷതയാണ്. ബോക്സി രൂപത്തിലാണ് പുതുതലമുറ റാംഗ്ലറും. ഏറ്റവും പ്രകടനക്ഷമയുള്ള എസ്യുവി കൂടിയാണ് പുതിയ റാംഗ്ലര്‍.

വൈറലായി ജീപ്പ് റാംഗ്ലറിന്റെ ആദ്യ ഡെലിവറി വീഡിയോ

മുന്‍ മോഡലിനെക്കാള്‍ 130 mm നീളവും 17 mm വീതിയും 9 mm ഉയരവും 61 mm വീല്‍ബേസും പുതിയ റാംഗ്ലറിന് കൂടുതലുണ്ട്. ഇന്റീരിയറില്‍ സ്ഥലസൗകര്യം കമ്പനി വര്‍ധിപ്പിച്ചു. ഏഴ് ഇഞ്ച് മള്‍ട്ടി ഇന്‍ഫോ ഡിസ്പ്ലേ, വലിയ 8.4 ഇഞ്ച് ജീപ്പ് യുകണക്റ്റ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ അകത്തളത്തിലെ സവിശേഷതകളാണ്.

വൈറലായി ജീപ്പ് റാംഗ്ലറിന്റെ ആദ്യ ഡെലിവറി വീഡിയോ

ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിങ്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, മള്‍ട്ടിപ്പിള്‍ 12V സോക്കറ്റ് എന്നിവയും വാഹനത്തിലുണ്ട്. എട്ട് എയര്‍ ബാഗുകള്‍, ABS-EBD സംവിധാനം, ഇലക്ട്രോണിക് റോള്‍ മിറ്റിഗേഷന്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംങ് സെന്‍സറുകള്‍, ESP, റിയര്‍ വ്യു ക്യാമറ തുടങ്ങിയ നിരവധി സുരക്ഷാ സംവിധാനങ്ങളും പുതിയ റാംഗ്ലറിലുണ്ട്.

വൈറലായി ജീപ്പ് റാംഗ്ലറിന്റെ ആദ്യ ഡെലിവറി വീഡിയോ

മികച്ച ഓഫ് റോഡ് അനുഭവത്തിനായി ആവശ്യമായ മാറ്റങ്ങളും വാഹനത്തില്‍ വരുത്തിയിട്ടുണ്ട്. ഉയരം ക്രമീകരിക്കാവുന്ന സീറ്റുകളും ഉന്നത നിലവാരം പുലര്‍ത്തുന്ന ക്ലോത്ത്-ലെതര്‍ അപ്ഹോള്‍സ്റ്ററിയും മോഡലിന്റെ സവിശേഷതയാണ്.

വൈറലായി ജീപ്പ് റാംഗ്ലറിന്റെ ആദ്യ ഡെലിവറി വീഡിയോ

44 ഡിഗ്രി അപ്രോച്ച് ആംഗിളും 27.8 ഡിഗ്രി ബ്രേക്ക്-ഓവര്‍ ആംഗിളും 37 ഡിഗ്രി ഡിപ്പാര്‍ച്ചര്‍ ആംഗിളും എസ്‌യുവിക്കുണ്ട്.270 bhp പവറും 400 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുക.

വൈറലായി ജീപ്പ് റാംഗ്ലറിന്റെ ആദ്യ ഡെലിവറി വീഡിയോ

8 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് വഴിയാണ് എല്ലാ വീലിലേക്കും കരുത്തെത്തുക. നേരത്തെ 3.6 ലിറ്റര്‍ പെട്രോളിലും 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് മുന്‍തലമുറ റാംഗ്ലര്‍ ഇന്ത്യന്‍ വിപണിയിലുണ്ടായിരുന്നത്.

വൈറലായി ജീപ്പ് റാംഗ്ലറിന്റെ ആദ്യ ഡെലിവറി വീഡിയോ

ജീപ്പ് ഇന്ത്യയുടെ എല്ലാ ഡീലര്‍ഷിപ്പ് വഴിയും പുതിയ റാംഗ്ലര്‍ ലഭ്യമാകില്ലെന്ന് കമ്പനി അറിയിച്ചു. ജീപ്പിന്റെ പ്രീമിയം ഔട്ട്ലെറ്റായ ജീപ്പ് ഡെസ്റ്റിനേഷന്‍ സ്റ്റോറുകള്‍ വഴിയാണ് പുതിയ മോഡലിന്റെ വില്‍പന നടക്കുക. ഇതിനായി ഇത്തരത്തില്‍ 10 ഔട്ട്ലെറ്റുകള്‍ ഇന്ത്യയിലുണ്ടെന്നും കമ്പനി അറിയിച്ചു.

2017 ലോസ് ആഞ്ചലസ് ഓട്ടോ ഷോയിലാണ് നാലാം തലമുറ റാംഗ്ലറിനെ ജീപ്പ് അവതരിപ്പിച്ചത്. ജിപ്പ് രണ്ട് വര്‍ഷത്തെ വാറണ്ടിയും പരിധിയില്ലാത്ത കിലോമീറ്ററും വാഗ്ദാനം ചെയ്യുന്നു. വിപണിയില്‍ ബിഎംഡബ്യു X3, ഔഡി Q5, മെര്‍സിഡീസ് ബെന്‍സ് ജിഎല്‍ഇ എന്നിവരാണ് റാംഗ്ലറിന്റെ എതിരാളികള്‍.

More from DriveSpark

Article Published On: Friday, August 23, 2019, 8:30 [IST]
English summary
India’s first new-gen Jeep Wrangler delivered. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X