പുതിയ ഭാവത്തില്‍ കൂടുതല്‍ കരുത്തുമായി മഹീന്ദ്ര ഥാര്‍

അടുത്ത തലമുറ ഥാറിനെ വിപണിയിലെത്തിക്കുന്നതിന്റെ തിരക്കിലാണ് മഹീന്ദ്ര. പുതിയ ഥാറിനെ വാഹനപ്രേമികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാനിരിക്കെ തന്നെ 2020 മഹീന്ദ്ര ഥാറിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനിലൂടെ പുറത്തെത്തിയിരിക്കുകയാണ്. ക്യാമറയില്‍ കുടുങ്ങിയ പുത്തന്‍ ഥാറിന്റെ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത് എല്ലാ രീതിയിലുമുള്ള മാറ്റങ്ങളോടെയാണ് 2020 മഹീന്ദ്ര ഥാര്‍ വരുന്നതെന്നാണ്.

പുതിയ ഭാവത്തില്‍ കൂടുതല്‍ കരുത്തുമായി മഹീന്ദ്ര ഥാര്‍

നിലവില്‍ വില്‍പ്പനയ്ക്കുള്ള മോഡലിനെക്കാളും വലുപ്പമുണ്ട് ഈ പുത്തന്‍ ഓഫ് റോഡറിന്. 2020 ആദ്യത്തോടെ എത്തുമെന്ന് കരുതപ്പെടുന്ന പുതിയ ഥാറിന്റെ പണിപ്പുരയിലാണ് മഹീന്ദ്ര ഇപ്പോള്‍. വരാനിരിക്കുന്ന സുരക്ഷ ചട്ടങ്ങള്‍ പ്രകാരം നിര്‍മ്മിക്കുന്ന പുത്തന്‍ മഹീന്ദ്ര ഥാറിന് ഒരു പുതിയ രീതിയിലുള്ള രൂപകല്‍പ്പന ആയിരിക്കും ഉണ്ടാവുക.

പുതിയ ഭാവത്തില്‍ കൂടുതല്‍ കരുത്തുമായി മഹീന്ദ്ര ഥാര്‍

ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുന്ന ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസസ്‌മെന്റ് പ്രോഗ്രാം (BNVSAP) നിഷ്‌കര്‍ഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പുത്തന്‍ ഥാറില്‍ കമ്പനി ഉറപ്പ് വരുത്തും.

Most Read:ബെംഗളൂരു എയറോ ഷോയ്ക്കിടെ വന്‍തീപ്പിടുത്തം, മുന്നൂറ് കാറുകള്‍ ചുട്ടെരിഞ്ഞു

പുതിയ ഭാവത്തില്‍ കൂടുതല്‍ കരുത്തുമായി മഹീന്ദ്ര ഥാര്‍

മുന്‍ മോഡലുകളുടെ ആകാരമായിരിക്കും പുതിയ മഹീന്ദ്ര ഥാറും ഉപയോഗിക്കുക. ഏഴ് സ്ലാറ്റ് ഗ്രില്ലും വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും പിന്നിലെ ടാര്‍പോളിന്‍ റൂഫും പുതിയ ഥാറിലും തുടരും. പരിഷ്‌ക്കിരിച്ച കോയില്‍ സ്പ്രിങ് സംവിധാനം, വീതിയാര്‍ന്ന വീല്‍ ആര്‍ച്ചുകള്‍ എന്നിവയാണ് മുഖ്യ മാറ്റങ്ങള്‍.

പുതിയ ഭാവത്തില്‍ കൂടുതല്‍ കരുത്തുമായി മഹീന്ദ്ര ഥാര്‍

ഗ്രൗണ്ട് ക്ലിയറന്‍സും കൂട്ടിയിട്ടുണ്ട് 2020 മഹീന്ദ്ര ഥാറില്‍. ഇത് കൂടാതെ മറ്റു പല പരിഷ്‌ക്കരണങ്ങളും പുത്തന്‍ ഥാറില്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഔദ്യോഗികമായി ഇതൊന്നും വെളിപ്പെടുത്തിയിട്ടില്ല മഹീന്ദ്ര.

പുതിയ ഭാവത്തില്‍ കൂടുതല്‍ കരുത്തുമായി മഹീന്ദ്ര ഥാര്‍

പൂര്‍ണ്ണമായി പരിഷ്‌ക്കരിച്ച ഡാഷ്‌ബോര്‍ഡ് യൂണിറ്റ്, നവീകരിച്ച സീറ്റുകള്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, ഇരട്ട എയര്‍ബാഗുകള്‍, എബിഎസ് തുടങ്ങിയ ഫീച്ചറുകളെല്ലാം പുത്തന്‍ ഥാറില്‍ പ്രതീക്ഷിക്കാവുന്നതാണ്.

പുതിയ ഭാവത്തില്‍ കൂടുതല്‍ കരുത്തുമായി മഹീന്ദ്ര ഥാര്‍

വരാനിരിക്കുന്ന ഈ ഓഫ് റോഡറിലെ എഞ്ചിന്‍ വിശേഷങ്ങള്‍ എന്തൊക്കെയാണെന്ന് കമ്പനി ഉടന്‍ തന്നെ വെളിപ്പെടുത്തും. റിപ്പോര്‍ട്ടുകള്‍ പറയുന്നത് ബിഎസ് VI (ഭാരത് സ്റ്റേജ് VI) നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് വരാന്‍ സാധ്യതയെന്നാണ്.

പുതിയ ഭാവത്തില്‍ കൂടുതല്‍ കരുത്തുമായി മഹീന്ദ്ര ഥാര്‍

ഇത് 140 bhp കരുത്തും 300 Nm torque കരുത്തും സൃഷ്ടിക്കും. നിലവില്‍ 2.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് മഹീന്ദ്ര ഥാറിലുള്ളത്. പരിഷ്‌ക്കരിച്ച രൂപകല്‍പ്പനയും ഒരുപിടി ഫീച്ചറുകളുമായി എത്തുന്ന 2020 മഹീന്ദ്ര ഥാറിന് പ്രീമിയം വില പ്രതീക്ഷിക്കാവുന്നതാണ്.

Most Read:കറോക്ക് എസ്‌യുവിയെ ഇന്ത്യയില്‍ കൊണ്ടുവരാന്‍ സ്‌കോഡ

പുതിയ ഭാവത്തില്‍ കൂടുതല്‍ കരുത്തുമായി മഹീന്ദ്ര ഥാര്‍

നിലവില്‍ നിര്‍മ്മാണത്തിന്റെ പ്രാരംഭ ഘട്ടത്തിലായത് കൊണ്ട് തന്നെ 2020 ആദ്യത്തോടെ ആയിരിക്കും പുതിയ മഹീന്ദ്ര ഥാര്‍ എത്തുക.

Source:Rushlane

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
New 2020 Mahindra Thar Spied - New Platform & More Efficient Engine: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X