1.5 ലിറ്റര്‍ മാരുതി എര്‍ട്ടിഗ ഡീസലും വിപണിയിലേക്ക്

പുത്തന്‍ സിയാസിലൂടെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് തുടക്കം കുറിക്കാനിരിക്കുകയാണ് മാരുതി. നിലവിലെ 1.3 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് എഞ്ചിന് പകരമായി കമ്പനി സ്വയം വികസിപ്പിച്ച ഡീസല്‍ എഞ്ചിന്‍ യൂണിറ്റാണിത്. പുതിയ വലിയ എഞ്ചിന്‍ ആദ്യം സിയാസില്‍ തുടിക്കം. തൊട്ടുപിന്നാലെ പുതുതലമുറ എര്‍ട്ടിഗയിലും 1.5 ലിറ്റര്‍ ഡീസല്‍ ഒരുങ്ങുമെന്നാണ് വിവരം. അതായത് 1.5 ലിറ്റര്‍ എര്‍ട്ടിഗ ഡീസല്‍ പതിപ്പിനെ വിപണിയില്‍ ഏറെവൈകാതെ പ്രതീക്ഷിക്കാം.

1.5 ലിറ്റര്‍ മാരുതി എര്‍ട്ടിഗ ഡീസലും വിപണിയിലേക്ക്

കഴിഞ്ഞവര്‍ഷമാണ് അടിമുടി പരിഷ്‌കാരങ്ങളുമായുള്ള എര്‍ട്ടിഗ എംപിവിയെ മാരുതി വിപണിയില്‍ കൊണ്ടുവന്നത്. വില്‍പ്പനയ്‌ക്കെത്തിയിന് പിന്നാലെ മോഡല്‍ ഹിറ്റായി. നിലവില്‍ ഫിയറ്റിന്റെ 1.3 ലിറ്റര്‍ എഞ്ചിനാണ് എര്‍ട്ടിഗ ഡീസല്‍ മോഡലുകളില്‍ തുടിക്കുന്നത്. എഞ്ചിന്‍ 89 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കുന്നു. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

1.5 ലിറ്റര്‍ മാരുതി എര്‍ട്ടിഗ ഡീസലും വിപണിയിലേക്ക്

പകരക്കാരനായി എത്തുന്ന പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 94 bhp കരുത്തും 225 Nm torque ഉം കുറിക്കാനുള്ള ശേഷിയുണ്ട്. ആറു സ്പീഡായിരിക്കും മാനുവല്‍ ഗിയര്‍ബോക്‌സ്. പുതിയ എഞ്ചിനും ഗിയര്‍ബോക്‌സും എര്‍ട്ടിഗയുടെ ഭാരം കുറയ്ക്കും.

1.5 ലിറ്റര്‍ മാരുതി എര്‍ട്ടിഗ ഡീസലും വിപണിയിലേക്ക്

നിലവില്‍ ഏറ്റവും ഉയര്‍ന്ന എര്‍ട്ടിഗ ZD പ്ലസ് ഡീസല്‍ മോഡലിന് 1,245 കിലോയുണ്ട് ഭാരം. പുതിയ എഞ്ചിന്‍ ഘടിപ്പിക്കുമ്പോള്‍ എംപിവിയുടെ ഭാരം 1,220 കിലോയോളമായി കുറയും. നിലവില്‍ ഫിയറ്റിന്റെ ലൈസന്‍സ് ഉപയോഗിച്ചാണ് 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനെ മാരുതി നിര്‍മ്മിക്കുന്നത്. ഇക്കാരണത്താല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ വലിയൊരു തുക ഫിയറ്റിന് കമ്പനി നല്‍കുന്നുണ്ട്. 1.5 ലിറ്റര്‍ എഞ്ചിന്‍ കാറുകളില്‍ ഇടംപിടിക്കാന്‍ തുടങ്ങിയാല്‍ ഫിയറ്റ് എഞ്ചിന്റെ ഉപയോഗം കമ്പനി നിര്‍ത്തും; തത്ഫലമായി ചിലവ് കുറയും. 1.3 ലിറ്റര്‍ എഞ്ചിനെ അപേക്ഷിച്ച് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് കരുത്ത് കൂടുതലാണ്.

1.5 ലിറ്റര്‍ മാരുതി എര്‍ട്ടിഗ ഡീസലും വിപണിയിലേക്ക്

എര്‍ട്ടിഗയുടെ പെട്രോള്‍ മോഡലില്‍ മാറ്റങ്ങളുണ്ടാവില്ല. എംപിവിയിലെ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 104 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കും. മുന്‍തലമുറയിലുണ്ടായിരുന്ന 1.4 ലിറ്റര്‍ എഞ്ചിന് പകരമാണിത്. അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ എര്‍ട്ടിഗ പെട്രോളില്‍ തിരഞ്ഞെടുക്കാം. മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ എര്‍ട്ടിഗ പെട്രോളിന്റെ വിശേഷങ്ങളില്‍ പ്രത്യേകം പരാമര്‍ശിക്കണം.

1.5 ലിറ്റര്‍ മാരുതി എര്‍ട്ടിഗ ഡീസലും വിപണിയിലേക്ക്

2019 ഡിസംബര്‍ 31 -ഓടെ ഭാരത് സ്റ്റേജ് IV എഞ്ചിനുകളുടെ ഉത്പാദനം നിര്‍ത്തുമെന്നാണ് മാരുതിയുടെ പ്രഖ്യാപനം. പുതിയ എഞ്ചിന്‍ വികസിപ്പിച്ച പശ്ചാത്തലത്തില്‍ ബിഎസ് VI ചട്ടങ്ങളിലേക്ക് 1.3 ലിറ്റര്‍ ഫിയറ്റ് എഞ്ചിനെ പാകപ്പെടുത്താന്‍ കമ്പനിക്ക് ഉദ്ദേശ്യമില്ല. ഇക്കാരണത്താല്‍ സ്വിഫ്റ്റ്, ഡിസൈര്‍, ഇഗ്നിസ്, ബലെനോ, എര്‍ട്ടിഗ തുടങ്ങിയ മോഡലുകളില്‍ വൈകാതെതന്നെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പ്രതീക്ഷിക്കാം.

Source: Team-BHP

More from DriveSpark

Article Published On: Monday, February 11, 2019, 19:39 [IST]
English summary
Maruti Ertiga To Be Introduced With New Diesel Engine And Manual Transmission Soon. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X