ഇഗ്നിസ് ഉത്പാദനം മാരുതി നിര്‍ത്തി, 2018 മോഡലിന് വന്‍വിലക്കിഴിവ്

പുതിയ ഇഗ്നിസിന്റെ പണിപ്പുരയിലാണ് മാരുതി. ഇക്കാര്യം കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും പുതിയ ഇഗ്നിസ് ഉടന്‍ വില്‍പ്പനയ്ക്ക് വരുമെന്ന് നെക്‌സ ഡീലര്‍ഷിപ്പുകള്‍ സ്ഥിരീകരിച്ചു. തുടരെ പുതിയ മോഡലുകള്‍ പുറത്തിറക്കി വിപണിയില്‍ നിറഞ്ഞുനില്‍ക്കാനുള്ള തന്ത്രമാണ് കമ്പനി പയറ്റുന്നത്.

ആദ്യം വാഗണ്‍ആര്‍ എത്തി. തൊട്ടുപിന്നാലെ ബലെനോ ഫെയ്‌സ്‌ലിഫ്റ്റും. 1.5 ലിറ്റര്‍ സിയാസ് ഡീസല്‍ മോഡല്‍ മാര്‍ച്ചില്‍ അണിനിരക്കും. ഇഗ്നിസിനും ഇടക്കാല അപ്‌ഡേറ്റ് പുറത്തിറക്കി മോഡല്‍ നിരയില്‍ പുതുമ നിലനിര്‍ത്താന്‍ കമ്പനി ലക്ഷ്യമിടുന്നു.

ഇഗ്നിസ് ഉത്പാദനം മാരുതി നിര്‍ത്തി, 2018 മോഡലിന് വന്‍വിലക്കിഴിവ്

ബലെനോ, സിയാസ്, എസ്-ക്രോസ് മോഡലുകള്‍പോലെ പ്രീമിയം നെക്‌സ ഡീലര്‍ഷിപ്പുകള്‍ മുഖേനയാണ് ഇഗ്നിസ് വില്‍പ്പന. രണ്ടുവര്‍ഷത്തിലേറെ പഴക്കം മോഡലിനുണ്ട്. പ്രതീക്ഷിച്ച വില്‍പ്പന ഇഗ്നിസ് നേടുന്നില്ലാതാനും.

കഴിഞ്ഞ ഏതാനും മാസങ്ങളായി 2,500 യൂണിറ്റുകളുടെ ശരാശരി വില്‍പ്പന മാത്രമെ ഹാച്ച്ബാക്കിനുള്ളൂ. അതായത് മറ്റു മാരുതി കാറുകളെ അപേക്ഷിച്ച് വില്‍പ്പനയില്‍ ഇഗ്നിസ് ബഹുദൂരം പിന്നിലാണ്.

ഇഗ്നിസ് ഉത്പാദനം മാരുതി നിര്‍ത്തി, 2018 മോഡലിന് വന്‍വിലക്കിഴിവ്

എന്തായാലും അകമെയും പുറമെയും പരിഷ്‌കാരങ്ങളോടെ വരുന്ന പുതിയ ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ്, വില്‍പ്പനയെ കാര്യമായി സ്വാധീനിക്കും. നിലവില്‍ ഇഗ്നിസ് മോഡലുകളുടെ ഉത്പാദനം മാരുതി താത്കാലികമായി നിര്‍ത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

2018 മോഡല്‍ സ്‌റ്റോക്കുകള്‍ മിച്ചം വരികയാല്‍ ഒരുലക്ഷം രൂപ വരെയുള്ള ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ ഇഗ്നിസില്‍ ഡീലര്‍ഷിപ്പുകള്‍ നല്‍കി വരികയാണ്. ഉത്പാദനം നിര്‍ത്തിയെങ്കിലും 2019 മോഡല്‍ ഇഗ്നിസിനുള്ള ബുക്കിംഗ് നെക്‌സ ഡീലര്‍ഷിപ്പുകള്‍ തുടരുന്നു. കമ്പനിയുടെ നിര്‍ദ്ദേശ പ്രകാരമാണിത്.

ഇഗ്നിസ് ഉത്പാദനം മാരുതി നിര്‍ത്തി, 2018 മോഡലിന് വന്‍വിലക്കിഴിവ്

മാറ്റങ്ങളോടുള്ള 2019 ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡല്‍ വിപണിയില്‍ ഉടനെത്തും. ബലെനോയില്‍ കണ്ടതുപോലെ ഇഗ്നിസിന്റെ പുറംമോടിയിലും അകത്തളത്തിലും ചെറിയ പരിഷ്‌കാരങ്ങള്‍ പ്രതീക്ഷിക്കാം.

ബമ്പര്‍ ഘടനയിലും അലോയ് വീല്‍ ഡിസൈനിലുമായിരിക്കും പ്രധാന മാറ്റങ്ങള്‍. പുതുമ കൊണ്ടുവരാന്‍ പുത്തന്‍ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളെ കുറിച്ചും കമ്പനി ചിന്തിച്ചേക്കും. പ്രീമിയം നിരയില്‍ മത്സരം മുറുകുന്നത് പ്രമാണിച്ച് ഉള്ളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കാനാവും മാരുതി ശ്രമിക്കുക.

ഇഗ്നിസ് ഉത്പാദനം മാരുതി നിര്‍ത്തി, 2018 മോഡലിന് വന്‍വിലക്കിഴിവ്

വാഗണ്‍ആറിലെ സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫോടയ്ന്‍മെന്റ് സംവിധാനം ഇഗ്നിസിനും ലഭിക്കും. എഞ്ചിനില്‍ മാറ്റങ്ങളുണ്ടായിരിക്കില്ല. 1.2 ലിറ്റര്‍ K12 പെട്രോള്‍ എഞ്ചിന് 83 bhp കരുത്തും 113 Nm torque ഉം പരമാവധി കുറിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍, അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഹാച്ച്ബാക്കിലുണ്ട്. നേരത്തെ 1.3 ലിറ്റര്‍ ഡീസല്‍ പതിപ്പും ഇഗ്നിസിലുണ്ടായിരുന്നു. പക്ഷെ വില്‍പ്പനയില്ലാത്തതുകൊണ്ട് മോഡലിനെ കമ്പനി പിന്‍വലിച്ചു.

ഇഗ്നിസ് ഉത്പാദനം മാരുതി നിര്‍ത്തി, 2018 മോഡലിന് വന്‍വിലക്കിഴിവ്

പ്രാബല്യത്തില്‍ വരാനിരിക്കുന്ന സുരക്ഷ നിര്‍ദ്ദേശങ്ങള്‍ മുഴുവന്‍ പുതിയ ഇഗ്നിസ് പാലിക്കുമെന്ന കാര്യമുറപ്പ്. പാര്‍ക്കിംഗ് സെന്‍സറുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനം, ഇരട്ട എയര്‍ബാഗുകള്‍ എന്നിവ വകഭേദങ്ങളില്‍ അടിസ്ഥാന ഫീച്ചറായി നിലകൊള്ളും. സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നിങ്ങനെ നാലു വകഭേദങ്ങളുണ്ട് നിലവില്‍ ഇഗ്നിസില്‍. 4.66 ലക്ഷം മുതല്‍ 7.05 ലക്ഷം രൂപ വരെയാണ് മോഡലിന്റെ വിലസൂചിക.

Source: Autocar India

Most Read Articles

Malayalam
English summary
Maruti Ignis Facelift To Launch Soon; Current Model’s Production Discontinued. Read in Malayalam.
Story first published: Friday, February 8, 2019, 11:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X