വിപണിയിലെത്തും മുമ്പ് മാരുതി എസ്-പ്രെസ്സോയുടെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വിപണിക്കായി മാരുതിയൊരുക്കുന്ന ഏറ്റവും പുതിയ മൈക്രോ എസ്‌യുവിയാണ് എസ്-പ്രെസ്സോ. 2018 -ല്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച ഫ്യൂച്ചര്‍-എസ് കണ്‍സെപ്റ്റിന്റെ ആവിഷ്‌കാരമാണ് എസ്-പ്രെസ്സോ. വാഹനത്തെ സെപ്തംബറില്‍ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍.

മാരുതി എസ്-പ്രെസ്സോയുടെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

എന്നാല്‍ പുറത്തിറങ്ങുന്നതിന് മുമ്പ് പരീക്ഷണയോട്ടത്തിനിടെ ക്യാമറയില്‍ പതിഞ്ഞിരിക്കുകയാണ് പുതിയ മൈക്രോ എസ്‌യുവി. പൂര്‍ണ്ണമായും മൂടിക്കെട്ടിയ വിധത്തിലാണ് വാഹനം കണ്ണില്‍ പെട്ടത്. എസ്-പ്രെസ്സോയുടെ ബാഹ്യ രൂപം മനസ്സിലാക്കാന്‍ ഇതിനാല്‍ കഴിയും. ഉയര്‍ന്ന എസ്‌യുവി ശൈലിയിലുള്ള ഡിസൈനാണ് വാഹനത്തിന്.

മാരുതി എസ്-പ്രെസ്സോയുടെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഉയര്‍ന്ന ഗൗണ്ട് ക്ലിയറന്‍സും, പുതുക്കിയ മെക്കാനിക്കല്‍ ഘടകങ്ങളും ചേര്‍ന്ന നൂതന ഡിസൈനാണ് വാഹനത്തിന്. 180 mm ഗ്രൗണ്ട് ക്ലിയറന്‍സും, ഉയര്‍ന്ന സീറ്റിങ്ങുമാണ് വാഹനം പ്രധാനം ചെയ്യുന്നത്.

മാരുതി എസ്-പ്രെസ്സോയുടെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

രാജ്യത്തെ ഏറ്റവും വലിപ്പം കുറഞ്ഞ എസ്‌യുവിയാവും എസ്-പ്രെസ്സോ. കമ്പനിയുടെ അരീന ഷോറൂമുകളിലൂടെയാവും വാഹനത്തിന്റെ വില്‍പ്പനകള്‍ നടക്കുക. മാരുതിയുടെ വാഹന ശ്രേണിയില്‍ കോമ്പാക്ട് എസ്‌യുവിയായ വിറ്റാര ബ്രെസ്സയുടെ കീഴിലാവും എസ്-പ്രെസ്സോയെ കമ്പനി അണി നിരത്തുന്നത്.

മാരുതി എസ്-പ്രെസ്സോയുടെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

മാരുതി സെലറിയോയെ അനുസ്മരിപ്പിക്കുന്ന പ്രീമിയം അകത്തളമാവും. ഏറെകുറെ മാരുതിയുടെ കണ്‍സപ്പ്റ്റ് വാഹനത്തിലുള്ളതു പോലെ തന്നെയാവും ഉള്‍ഭാഗം. ഒരു യൂത്ത് ഫീല്‍ നല്‍കാന്‍ ഡാര്‍ക്ക് ഗ്രേ നിറമുിള്ള അകത്തളത്തിന് പലഭാഗങ്ങളിലായി വാഹനത്തിന്റെ നിറമുള്ള ഘടകങ്ങളും ചേര്‍ക്കാം.

മാരുതി എസ്-പ്രെസ്സോയുടെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാം

ഡിജിറ്റല്‍ സ്പീഡോമീറ്ററാവും വാഹനത്തിന് നിര്‍മ്മാതാക്കള്‍ നല്‍കുക. വാഗണ്‍ആറില്‍ ആദ്യമായി അവതരിപ്പിച്ച സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റമാവും എസ്-പ്രെസ്സോയിലും വരുന്നത്.

മാരുതി എസ്-പ്രെസ്സോയുടെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന ഡ്രൈവര്‍ സീറ്റ്, മുന്‍ പാസഞ്ചര്‍ സീറ്റ് എന്നിവയും, അഡ്ജസ്റ്റ് ചെയ്യാവുന്ന മിററുകളും, സ്റ്റിയറിങ് മൗണ്‍ടെഡ് കണ്‍ട്രോളുകളും, നിര്‍ബന്ധമായ സുരക്ഷാ ക്രമീകരണങ്ങളുമാണ്.

മാരുതി എസ്-പ്രെസ്സോയുടെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

മാരുതി സുസക്കിയുടെ സ്വിഫ്റ്റ്, ഡിസൈര്‍, എര്‍ട്ടിഗ എന്നിവയൊരുങ്ങുന്ന ഹാര്‍ടെക്ക് പ്ലാറ്റ്‌ഫോമിലാണ് പുതിയ മൈക്രോ എസ്‌യുവിയുടെ നിര്‍മ്മാണം. ഇഗ്നിസ്, സ്വിഫ്റ്റ്, വാഗണ്‍ആര്‍ എന്നിവയില്‍ വരുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്റെ ബിഎസ് VI പതിപ്പാവും വാഹനത്തില്‍ വരുന്നത്.

മാരുതി എസ്-പ്രെസ്സോയുടെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

82 bhp കരുത്തും 114 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ ഈ എഞ്ചിന് സാധിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ഗയര്‍ബോക്‌സാവും വാഹനത്തില്‍. ഇതിന് പിന്നാലെ എസ്-പ്രെസ്സോയുടെ ഇചഏ പതിപ്പും പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

മാരുതി എസ്-പ്രെസ്സോയുടെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

മഹീന്ദ്ര KUV100 NXT, റെനോ ക്വിഡ്, പുറത്തിറങ്ങാനിരിക്കുന്ന ടാറ്റ H2X എന്നിവയാവും ഇന്ത്യന്‍ വിപണിയിലെ വാഹനത്തിന്റെ പ്രധാന എതിരാളികള്‍. മൈക്രോ എസ്‌യുവി വിഭാഗത്തില്‍ എസ്-പ്രെസ്സോയ്ക്ക് ഏറ്റവും കൂടുതല്‍ മത്സരം നേരിടാന്‍ പോവുന്നത് ടാറ്റ H2X-ല്‍ നിന്നായിരിക്കും.

മാരുതി എസ്-പ്രെസ്സോയുടെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഇരു വാഹനങ്ങളും തീര്‍ത്തും നൂതന ഡിസൈനിലും, സ്റ്റൈലിലും എത്തുന്നവയാണ്. H2X -നെ അടുത്ത വര്‍ഷം വിപണിയിലെത്തിക്കാനാണ് ടാറ്റയുടെ തീരുമാനം. ആദ്യം വിപണിയില്‍ ഇറങ്ങുന്നതിനാല്‍ ഉപഭോക്താക്കളുടെ പ്രതികരണം അറിയാനും അവയ്ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തുവാനും മാരുതിക്കു സാധിക്കും.

Source: Cartoq

Most Read Articles

Malayalam
English summary
New Maruti S-Presso Spied Testing In India — Here Are All The Details Ahead Of Its Launch. Read more Malayalam.
Story first published: Wednesday, July 31, 2019, 19:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X