പുതിയ മാരുതി വാഗണ്‍ആര്‍ സൂപ്പര്‍ഹിറ്റ്, ബുക്ക് ചെയ്താല്‍ മൂന്ന് മാസം വരെ കാത്തിരിക്കണം

പുത്തന്‍ മാരുതി വാഗണ്‍ആറിന് വിപണിയില്‍ ആവശ്യക്കാരേറുന്നു. ജനുവരി 23 -നാണ് പുതിയ രൂപഭാവത്തില്‍ വാഗണ്‍ആര്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് വന്നത്. ഔദ്യോഗിക വരവിന് നാളുകള്‍ക്ക് മുമ്പ് ഹാച്ച്ബാക്കിന്റെ പ്രീ-ബുക്കിംഗ് മാരുതി തുടങ്ങിയിരുന്നു. ബുക്കിംഗ് ആരംഭിച്ച് ആദ്യ പത്തുദിവസം കൊണ്ടുതന്നെ വാഗണ്‍ആര്‍ ഹിറ്റാവുമെന്ന സൂചന വിപണിക്ക് ലഭിച്ചു.

പുതിയ മാരുതി വാഗണ്‍ആര്‍ സൂപ്പര്‍ ഹിറ്റ്, ബുക്ക് ചെയ്താല്‍ മൂന്ന് മാസം വരെ കാത്തിരിക്കണം

വില്‍പ്പനയ്ക്ക് അണിനിരക്കുന്നതിന് മുമ്പ് 12,000 യൂണിറ്റില്‍പ്പരം ബുക്കിംഗ് ഹാച്ച്ബാക്ക് നേടുകയുണ്ടായി. പുത്തന്‍ വാഗണ്‍ആര്‍ വില്‍പ്പനയ്ക്ക് വന്നതിന് ശേഷവും ചിത്രം വ്യത്യസ്തമല്ല. രാജ്യമെമ്പാടും വാഗണ്‍ആര്‍ ബുക്ക് ചെയ്ത് കാത്തിരിക്കുകയാണ് ഉപഭോക്താക്കള്‍. നിലവില്‍ മൂന്നുമാസം വരെ കാത്തിരിക്കണം വാഗണ്‍ആര്‍ സ്വന്തമാക്കാന്‍.

പുതിയ മാരുതി വാഗണ്‍ആര്‍ സൂപ്പര്‍ ഹിറ്റ്, ബുക്ക് ചെയ്താല്‍ മൂന്ന് മാസം വരെ കാത്തിരിക്കണം

രൂപത്തിലും ഭാവത്തിലും വളര്‍ച്ച വരിച്ചാണ് പുതിയ വാഗണ്‍ആര്‍ അണിനിരക്കുന്നത്. 3,655 mm നീളവും 1,620 mm വീതിയും 1,675 mm ഉയരവും ഹാച്ച്ബാക്കിനുണ്ട്. വീല്‍ബേസ് 2,435 mm (മുന്‍തലമുറയെക്കാള്‍ 35 mm കൂടുതല്‍). സ്വിഫ്റ്റ്, ബലെനോ, ഇഗ്‌നിസ് മോഡലുകള്‍ പങ്കിടുന്ന HEARTECT പ്ലാറ്റ്ഫോമാണ് പുതിയ വാഗണ്‍ആറിനും അടിത്തറ.

പുതിയ മാരുതി വാഗണ്‍ആര്‍ സൂപ്പര്‍ ഹിറ്റ്, ബുക്ക് ചെയ്താല്‍ മൂന്ന് മാസം വരെ കാത്തിരിക്കണം

ഇക്കാരണത്താല്‍ 65 കിലോയോളം ഭാരം വാഗണ്‍ആറിന് കുറഞ്ഞു. പ്രാരഭ വാഗണ്‍ആര്‍ LXi മോഡല്‍ 805 കിലോ ഭാരം മാത്രമെ കുറിക്കുന്നുള്ളൂ. പിന്നിലേക്ക് വലിഞ്ഞ സ്വെപ്റ്റ്ബാക്ക് ഹെഡ്‌ലാമ്പ്, ക്രോം ആവരണമുള്ള വീതികൂടിയ ഗ്രില്ല്, സെന്‍ട്രല്‍ എയര്‍ഡാം ഇടംകണ്ടെത്തുന്ന വലിയ ബമ്പര്‍ എന്നിവയെല്ലാം വാഗണ്‍ആറിന് പുതിയ മുഖച്ഛായ സമര്‍പ്പിക്കുന്നു.

പുതിയ മാരുതി വാഗണ്‍ആര്‍ സൂപ്പര്‍ ഹിറ്റ്, ബുക്ക് ചെയ്താല്‍ മൂന്ന് മാസം വരെ കാത്തിരിക്കണം

അകത്തളത്തിലും പരിഷ്‌കാരങ്ങള്‍ ധാരാളമുണ്ട്. ഇരട്ട നിറമാണ് ക്യാബിന്. ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഫീച്ചറുകള്‍ ഉയര്‍ന്ന വകഭേദങ്ങളിലെ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അവകാശപ്പെടും.

പുതിയ മാരുതി വാഗണ്‍ആര്‍ സൂപ്പര്‍ ഹിറ്റ്, ബുക്ക് ചെയ്താല്‍ മൂന്ന് മാസം വരെ കാത്തിരിക്കണം

മാനുവല്‍ എസി കണ്‍ട്രോള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകളുള്ള സ്റ്റീയറിംഗ് വീല്‍, പവര്‍ വിന്‍ഡോ എന്നിങ്ങനെ നീളം വാഗണ്‍ആര്‍ വിശേഷങ്ങള്‍. മൂന്നു വകഭേദങ്ങളാണ് ഹാച്ച്ബാക്കിലുള്ളത് — LXi, VXi, ZXi.

Most Read: ഡീസല്‍ കാറുകളെ കുറിച്ചുള്ള ഏഴു വലിയ തെറ്റിദ്ധാരണകള്‍

പുതിയ മാരുതി വാഗണ്‍ആര്‍ സൂപ്പര്‍ ഹിറ്റ്, ബുക്ക് ചെയ്താല്‍ മൂന്ന് മാസം വരെ കാത്തിരിക്കണം

മൂന്നു വകഭേദങ്ങള്‍ക്കും 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ തുടിപ്പേകും. 67 bhp കരുത്തും 90 Nm torque -മാണ് എഞ്ചിന്‍ പരമാവധി സൃഷ്ടിക്കുക. ഉയര്‍ന്ന VXi, ZXi വകഭേദങ്ങളില്‍ 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനും അണിനിരക്കുന്നു. സ്വിഫ്റ്റ്, ഇഗ്‌നിസ് മോഡലുകളിലുള്ള എഞ്ചിനാണിത്.

പുതിയ മാരുതി വാഗണ്‍ആര്‍ സൂപ്പര്‍ ഹിറ്റ്, ബുക്ക് ചെയ്താല്‍ മൂന്ന് മാസം വരെ കാത്തിരിക്കണം

എഞ്ചിന് 90 bhp കരുത്തും 113 Nm torque ഉം കുറിക്കാനാവും. ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. 1.2 ലിറ്റര്‍ പതിപ്പില്‍ എഎംടി ഗിയര്‍ബോക്സ് തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്. സിഎന്‍ജി പതിപ്പിലും വാഗണ്‍ആറിനെ കമ്പനി കൊണ്ടുവരുന്നുണ്ടെന്നത് ശ്രദ്ധേയം.

പുതിയ മാരുതി വാഗണ്‍ആര്‍ സൂപ്പര്‍ ഹിറ്റ്, ബുക്ക് ചെയ്താല്‍ മൂന്ന് മാസം വരെ കാത്തിരിക്കണം

വരുംനാളുകളില്‍ ഹാച്ച്ബാക്കിന്റെ പെട്രോള്‍ - എല്‍പിജി പതിപ്പിനെയും നിരയില്‍ പ്രതീക്ഷിക്കാം. എന്തായാലും അടുത്തവര്‍ഷം ഇലക്ട്രിക്ക് പതിപ്പ് കൂടി വരുന്നതോടെ വാഗണ്‍ആറിന്റെ പ്രചാരം ക്രമാതീതമായി ഉയരും. വാഗണ്‍ആര്‍ ഇലക്ട്രിക്കാണ് തങ്ങളുടെ ആദ്യ വൈദ്യത കാറെന്ന് മാരുതി പ്രഖ്യാപിച്ചു കഴിഞ്ഞു.

പുതിയ മാരുതി വാഗണ്‍ആര്‍ സൂപ്പര്‍ ഹിറ്റ്, ബുക്ക് ചെയ്താല്‍ മൂന്ന് മാസം വരെ കാത്തിരിക്കണം

2020 ഓട്ടോ എക്‌സ്‌പോയിലൂടെയാവും വാഗണ്‍ആര്‍ ഇലക്ട്രിക്ക് ഇന്ത്യന്‍ മണ്ണില്‍ അരങ്ങേറ്റം കുറിക്കുക. ഏഴുലക്ഷം രൂപ മുതലാവും കാറിന് വിലയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒറ്റ ചാര്‍ജ്ജില്‍ 200 കിലോമീറ്റര്‍ ദൂരമോടാന്‍ വാഗണ്‍ആര്‍ ഇലക്ട്രിക്കിന് കഴിയും.

More from DriveSpark

Article Published On: Saturday, February 23, 2019, 17:46 [IST]
English summary
New Maruti Wagon R (2019) Waiting Period Increases To Three Months. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X