ടാറ്റയുടെ പുതിയ ഇലക്ട്രിക്ക് സെഡാനുമുണ്ട് ജനീവയിലേക്ക്

മാര്‍ച്ചില്‍ നടക്കുന്ന 2019 ജനീവ മോട്ടോര്‍ ഷോയില്‍ പുത്തന്‍ ഇലക്ട്രിക്ക് സെഡാനെയും ടാറ്റ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും വലിയ വാഹന മേളകളില്‍ ഒന്നായ ജനീവ മോട്ടോര്‍ ഷോയില്‍ ഇ-വിഷന്‍ സെഡാന്‍ കോണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പ് തിരശ്ശീല നീക്കി പുറത്തുവരും.

കഴിഞ്ഞ ജനീവ മോട്ടോര്‍ ഷോയിലായിരുന്നു ഇ-വിഷന്‍ കോണ്‍സെപ്റ്റിനെ കമ്പനിയാദ്യം അവതരിപ്പിച്ചത്. ലാന്‍ഡ് റോവറുമായി ചേര്‍ന്ന് ടാറ്റ വികസിപ്പിച്ച OMEGA അടിത്തറ ഇ-വിഷന്‍ സെഡാനും പങ്കിടും. അതേസമയം ഇലക്ട്രിക്ക് പരിവേഷം ഉള്‍ക്കൊള്ളാന്‍ ആവശ്യമായ നടപടി ക്രമങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ പ്രതീക്ഷിക്കാം.

ടാറ്റയുടെ പുതിയ ഇലക്ട്രിക്ക് സെഡാനുമുണ്ട് ജനീവയിലേക്ക്

ഹോണ്ട സിറ്റി, ഹ്യുണ്ടായി വേര്‍ണ മോഡലുകളുമായി മത്സരിക്കാന്‍ പാകത്തിലായിരിക്കും ഇ-വിഷന്‍ മോഡലിനെ ടാറ്റ ഇങ്ങോട്ടു ആലോചിക്കുക. ഇനിയുള്ള കാലം ഇലക്ട്രിക്ക് വാഹനങ്ങളുടേതാണ്. ഭാവി മുന്‍നിര്‍ത്തി സുസ്ഥിരമായ വൈദ്യുത വാഹന നിര അവതരിപ്പിക്കാനുള്ള ടാറ്റയുടെ പദ്ധതിയില്‍ ഇ-വിഷന്‍ സെഡാന്‍ നിര്‍ണ്ണായകമാവും.

ടാറ്റയുടെ പുതിയ ഇലക്ട്രിക്ക് സെഡാനുമുണ്ട് ജനീവയിലേക്ക്

ഹാരിയര്‍ എസ്‌യുവിയിലൂടെ ടാറ്റ തുടക്കമിട്ട ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷ്യമാണ് ഇ-വിഷന്‍ കോണ്‍സെപ്റ്റ് പിന്തുടരുന്നത്. പ്രൊഡക്ഷന്‍ പതിപ്പും ഈ ശൈലിയില്‍ നിന്ന് കാര്യമായി വ്യതിചലിക്കില്ല. 2018 ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ കൊണ്ടുവന്ന പ്രീമിയം 45X ഹാച്ച്ബാക്കിന് സമാനമായ മുഖച്ഛായയാണ് ഇ-വിഷന്‍ സെഡാന്. എന്നാല്‍ ഗ്രില്ലിന് വലുപ്പമുണ്ടുതാനും.

ടാറ്റയുടെ പുതിയ ഇലക്ട്രിക്ക് സെഡാനുമുണ്ട് ജനീവയിലേക്ക്

അലൂമിനിയംകൊണ്ട് തൂകി മിനുക്കിയ 'ഹ്യുമാനിറ്റി ലൈന്‍' ഡിസൈനില്‍ ശ്രദ്ധയാകര്‍ഷിക്കും. കാറിന് ചുറ്റും ഹ്യുമാനിറ്റി ലൈന്‍ ഒരുങ്ങുന്നുണ്ട്. കോണ്‍സെപ്റ്റ് പതിപ്പില്‍ 21 ഇഞ്ച് വലുപ്പമുള്ള അലോയ് വീലുകള്‍ ഇടംപിടിച്ചെങ്കിലും പ്രൊഡക്ഷന്‍ പതിപ്പില്‍ ടയറുകളുടെ വലുപ്പം ഗണ്യമായി കുറയും. ഫ്രെയിം രഹിത ഡോറുകള്‍ സെഡാനില്‍ തുടരുമോയെന്ന കാര്യം കണ്ടറിയണം.

ടാറ്റയുടെ പുതിയ ഇലക്ട്രിക്ക് സെഡാനുമുണ്ട് ജനീവയിലേക്ക്

പ്രീമിയം കാറായതുകൊണ്ട് ഉള്ളില്‍ ആഢംബരത്തിന് ഒരു കുറവും ടാറ്റ വരുത്തില്ല. നൂതന ഡ്രൈവര്‍ അസിസ്റ്റ് സംവിധാനങ്ങള്‍, ഹ്യൂമണ്‍ മെഷീന്‍ ഇന്റര്‍ഫെയ്‌സ്, ഡ്രൈവ് അനാലിറ്റിക്‌സ്, ജിയോസ്പാഷ്യല്‍ നാവിഗേഷന്‍ തുടങ്ങിയ നവീന ഫീച്ചറുകള്‍ ഇ-വിഷന്‍ സെഡാന്‍ കോണ്‍സെപ്റ്റില്‍ ആരാധകര്‍ കണ്ടിരുന്നു.

ഇ-വിഷന്‍ സെഡാനെക്കൂടാതെ 45X ഹാച്ച്ബാക്കിന്റെ പ്രൊഡക്ഷന്‍ പതിപ്പിനെയും ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ ജനീവയില്‍ കാഴ്ച്ചവെക്കുമെന്നാണ് വിവരം. രൂപഭാവത്തില്‍ ബലെനോയെയും i20 -യെയും നിസാരക്കാരനാക്കാനുള്ള എല്ലാ സവിശേഷതകളും 45X ഹാച്ച്ബാക്കിനുണ്ട്.

ടാറ്റയുടെ പുതിയ ഇലക്ട്രിക്ക് സെഡാനുമുണ്ട് ജനീവയിലേക്ക്

ഇതുവരെ ഇറക്കിയതില്‍ വെച്ച് ഏറ്റവും നീളം കൂടിയ ടാറ്റ ഹാച്ച്ബാക്കായിരിക്കും 45X. 4,253 mm നീളമുണ്ട് 45X കോണ്‍സെപ്റ്റ് ഹാച്ച്ബാക്കിന്. എന്നാല്‍ നികുതി ആനുകൂല്യങ്ങള്‍ മുന്‍നിര്‍ത്തി ഹാച്ച്ബാക്കിന്റെ നീളം നാലു മീറ്ററില്‍ ഒതുക്കാന്‍ കമ്പനി പരമാവധി ശ്രമിക്കും. വീല്‍ബേസ് 2,630 mm. ഹ്യുണ്ടായി i20, ഹോണ്ട ജാസ്, മാരുതി സുസുക്കി ബലെനോ മോഡലുകളെക്കാള്‍ കൂടുതലാണിത്.

ടാറ്റയുടെ പുതിയ ഇലക്ട്രിക്ക് സെഡാനുമുണ്ട് ജനീവയിലേക്ക്

ഹാരിയറിന് ശേഷം കമ്പനിയുടെ പുതിയ ഇംപാക്ട് ഡിസൈന്‍ 2.0 ശൈലി പിന്തുടരുന്ന രണ്ടാമത്തെ മോഡലാകും 45X. ഭാവികാല ഡിസൈനാണ് ഹാച്ച്ബാക്കിന്. രൂപകല്‍പനയില്‍ അങ്ങിങ്ങായി യൂറോപ്യന്‍ കാറുകളെ അനുകരിക്കാന്‍ 45X ഹാച്ച്ബാക്ക് ശ്രമിക്കുന്നുണ്ട്. ടാറ്റ നെക്‌സോണില്‍ നിന്നുള്ള ടര്‍ബ്ബോ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളെ വരാന്‍ പോകുന്ന 45X -ല്‍ പ്രതീക്ഷിക്കാം.

Source: Business Standard, Autocar Forum

Most Read Articles

Malayalam
English summary
Tata Motors To Unveil Production-Spec Electric Sedan Soon. Read in Malayalam.
Story first published: Wednesday, February 13, 2019, 10:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X