റെനോ കാറുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് — ജൂലായ് ഓഫറുകള്‍

ജൂലായ് എട്ടിന് പുത്തന്‍ റെനോ ഡസ്റ്റര്‍ വില്‍പ്പനയ്ക്ക് എത്തും. ഇതിന് മുന്നോടിയായി ഇപ്പോഴുള്ള സ്‌റ്റോക്ക് വിറ്റുതീര്‍ക്കാനുള്ള തിടുക്കത്തിലാണ് റെനോ. ജൂലായ് മാസം ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഡസ്റ്റര്‍ എസ്‌യുവിക്ക് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

റെനോ കാറുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് — ജൂലായ് ഓഫറുകള്‍

ഡസ്റ്ററിന് പുറമെ ലോഡ്ജി എംപിവിയിലും ക്വിഡ് ഹാച്ച്ബാക്കിലും ആകര്‍ഷകമായ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ റെനോ ഒരുക്കിയിട്ടുണ്ട്. ഓഫറുകള്‍ പരിശോധിച്ചാല്‍ ഈ മാസം ഒരു ലക്ഷം രൂപ വരെ വിലക്കിഴിവ് ഡസ്റ്റര്‍ ഡീസല്‍ മോഡലുകളില്‍ ഉപഭോക്താക്കള്‍ക്ക് നേടാം. ഇതേസമയം, ഡസ്റ്റര്‍ പെട്രോളില്‍ 50,000 രൂപയാണ് പരമാവധി ഡിസ്‌കൗണ്ട്.

റെനോ കാറുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് — ജൂലായ് ഓഫറുകള്‍

മറ്റു മോഡലുകളുടെ കാര്യമെടുത്താല്‍ ഏറ്റവും പ്രചാരമുള്ള റെനോ ക്വിഡില്‍ വിലക്കിഴിവ് 20,000 രൂപ വരെയാണ്. ലോഡ്ജിയില്‍ ഡിസ്‌കൗണ്ട് 50,000 രൂപ വരെയും. ഈ ആനുകൂല്യങ്ങള്‍ക്ക് പുറമെ പെയ്ടിഎം മുഖേന മോഡല്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 5,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും റെനോ നല്‍കുന്നുണ്ട്.

റെനോ കാറുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് — ജൂലായ് ഓഫറുകള്‍

നിലവില്‍ പെട്രോള്‍, ഡീസല്‍ പതിപ്പുകളിലാണ് ഡസ്റ്ററിനെ റെനോ വില്‍ക്കുന്നത്. ഡസ്റ്ററിലെ 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ അഞ്ചു സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഒരുങ്ങുന്നുണ്ട്. 104 bhp കരുത്തും 140 Nm torque -മാണ് എഞ്ചിന്‍ പരമാവധി കുറിക്കുന്നത്.

റെനോ കാറുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് — ജൂലായ് ഓഫറുകള്‍

മറുഭാഗത്ത് 1.5 ലിറ്റര്‍ K9K ടര്‍ബ്ബോ ഡീസല്‍ എഞ്ചിനെ രണ്ടു ട്യൂണിങ് പതിപ്പുകളായാണ് കമ്പനി അവതരിപ്പിക്കുന്നത്. 85 bhp - 200 Nm torque വ്യവസ്ഥ ആദ്യ പതിപ്പ് കാഴ്ച്ചവെക്കും. 108 bhp കരുത്തും 240 Nm torque ഉം കുറിക്കാന്‍ ഉയര്‍ന്ന ഡസ്റ്റര്‍ ഡീസല്‍ പതിപ്പിന് ശേഷിയുണ്ട്.

റെനോ കാറുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് — ജൂലായ് ഓഫറുകള്‍

കരുത്തു കുറഞ്ഞ ഡീസല്‍ പതിപ്പില്‍ അഞ്ചു സ്പീഡ് മാനുവല്‍ ലഭിക്കുമ്പോള്‍ ഉയര്‍ന്ന ശേഷിയുള്ള ഡീസല്‍ പതിപ്പില്‍ ആറു സ്പീഡ് മാനുവല്‍, എഎംടി ഓപ്ഷനുകളാണ് ലഭ്യമാകുന്നത്. ക്വിഡിന്റെ കാര്യമെടുത്താല്‍ വിപണിയില്‍ മാരുതി ആള്‍ട്ടോ, ഡാറ്റ്‌സന്‍ റെഡി-ഗോ, ഹ്യുണ്ടായി സാന്‍ട്രോ കാറുകള്‍ക്ക് റെനോ നല്‍കുന്ന മറുപടിയാണിത്.

റെനോ കാറുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് — ജൂലായ് ഓഫറുകള്‍

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ ക്വിഡില്‍ തിരഞ്ഞെടുക്കാം. രണ്ടു ഗിയര്‍ബോക്‌സ് ഓപ്ഷനുകളും കാറിലുണ്ട്. പ്രാരംഭ ക്വിഡ് വകഭേദത്തില്‍ 800 സിസി മൂന്നു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഒരുങ്ങുന്നത്. എഞ്ചിന്‍ 54 bhp കരുത്തും 72 Nm torque ഉം പരമാവധി സൃഷ്ടിക്കും.

റെനോ കാറുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് — ജൂലായ് ഓഫറുകള്‍

അഞ്ചു സ്പീഡാണ് ഈ പതിപ്പിലെ മാനുവല്‍ ഗിയര്‍ബോക്‌സ്. 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ എഞ്ചിനാണ് ഉയര്‍ന്ന ക്വിഡ് മോഡലില്‍ തുടിക്കുന്നത്. എഞ്ചിന്‍ 67 bhp കരുത്തും 91 Nm torque ഉം കുറിക്കാന്‍ പ്രാപ്തമാണ്. അഞ്ചു സ്പീഡ് മാനുവല്‍, അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് ക്വിഡ് 1.0 ലിറ്റര്‍ പതിപ്പിലുള്ളത്.

റെനോ കാറുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് — ജൂലായ് ഓഫറുകള്‍

റെനോ നിരയില്‍ എംപിവിയായി എത്തുന്ന ലോഡ്ജിയില്‍ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ മാത്രമേയുള്ളൂ. എന്നാല്‍ രണ്ടു ട്യൂണിങ് പതിപ്പുകള്‍ ലോഡ്ജിയിലുണ്ട്. ആദ്യ പതിപ്പ് 83 bhp -യും രണ്ടാമത്തെ പതിപ്പ് 108 bhp -യും കരുത്തുത്പാദനം അവകാശപ്പെടും.

റെനോ കാറുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് — ജൂലായ് ഓഫറുകള്‍

അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് 83 bhp മോഡലിലുള്ളത്. 108 bhp മോഡലില്‍ ഗിയര്‍ബോക്‌സ് ആറു സ്പീഡ് മാനുവലാണ്. ക്രൂയിസ് കണ്‍ട്രോള്‍, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ്, ഇരട്ട എയര്‍ബാഗുകള്‍ തുടങ്ങിയ വിശേഷങ്ങളെല്ലാം ഉയര്‍ന്ന ലോഡ്ജി മോഡലുകളിലുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Car July Discounts. Read in Malayalam.
Story first published: Saturday, July 6, 2019, 12:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X