പുതിയ റെനോ ഡസ്റ്റര്‍ — മാറ്റങ്ങള്‍ എന്തെല്ലാം?

ഇന്ത്യയില്‍ ഡസ്റ്ററിനെ റെനോ വില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കുറച്ചായി. തുടക്കകാലത്ത് വന്‍ ഹിറ്റായിരുന്നെങ്കിലും പുതുതലമുറ എസ്‌യുവികളുടെ കുത്തൊഴുക്കില്‍ ഡസ്റ്ററിന്റെ തിളക്കം പതിയെ മങ്ങി. എസ്‌യുവി ചിത്രത്തില്‍ നിന്നും പുറത്താവുമെന്ന തിരിച്ചറിവാകണം പുത്തന്‍ ഡസ്റ്റര്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാന്‍ റെനോയെ പ്രേരിപ്പിച്ചത്.

പുതിയ റെനോ ഡസ്റ്റര്‍ — മാറ്റങ്ങള്‍ എന്തെല്ലാം?

ഡിസൈന്‍ മാറി. കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും ലഭിച്ചു. എന്നാല്‍ പഴയ പതിപ്പിലെ എഞ്ചിന്‍തന്നെയാണ് പുതിയ ഡസ്റ്റര്‍ പതിപ്പിലും. ഈ അവസരത്തില്‍ പുതിയ 2019 ഡസ്റ്ററിലെ ആറു പ്രധാന പരിഷ്‌കാരങ്ങള്‍ പരിശോധിക്കാം.

പുതിയ റെനോ ഡസ്റ്റര്‍ — മാറ്റങ്ങള്‍ എന്തെല്ലാം?

മുന്‍പത്തെക്കാളും വിലക്കുറവ്

മുന്‍ പതിപ്പുകളെ അപേക്ഷിച്ച് 2019 റെനോ ഡസ്റ്ററിന് വില കുറഞ്ഞെന്നതാണ് ശ്രദ്ധേയമായ കാര്യം. 7.99 ലക്ഷം രൂപ മുതല്‍ ഡസ്റ്റര്‍ പെട്രോളിന് വില ആരംഭിക്കും. 9.99 ലക്ഷം രൂപയാണ് ഉയര്‍ന്ന ഡസ്റ്റര്‍ പെട്രോള്‍ മോഡല്‍ കുറിക്കുക. ഡീസല്‍ പതിപ്പുകള്‍ 9.29 ലക്ഷം രൂപ മുതല്‍ 12.49 ലക്ഷം രൂപ വരെ വില കുറിക്കും. പറഞ്ഞുവരുമ്പോള്‍ സൗകര്യങ്ങളും സംവിധാനങ്ങളും ധാരാളമുള്ള RXS (O) 110 bhp ഡീസല്‍ ഓള്‍ വീല്‍ ഡ്രൈവ് പതിപ്പിന് മുന്‍പത്തെക്കാള്‍ 50,000 രൂപ കുറവാണ്.

പുതിയ റെനോ ഡസ്റ്റര്‍ — മാറ്റങ്ങള്‍ എന്തെല്ലാം?

പുതിയ ബോഡി നിറങ്ങള്‍

പുതുമ സമര്‍പ്പിക്കാനായി രണ്ടു പുത്തന്‍ നിറഭേദങ്ങളും ഡസ്റ്ററിന് റെനോ സമര്‍പ്പിക്കുന്നുണ്ട്. ഇനി മുതല്‍ മഹാഗണി ബ്രൗണ്‍, കാസ്പിയന്‍ ബ്ലു നിറങ്ങള്‍ക്കൂടി ഡസ്റ്ററില്‍ തിരഞ്ഞെടുക്കാം. കയെന്‍ ഓറഞ്ച്, പേള്‍ വൈറ്റ്, ഔട്ട്ബാക്ക് ബ്രോണ്‍സ്, മൂണ്‍ലൈറ്റ് സില്‍വര്‍, സ്ലേറ്റ് ഗ്രേയ് നിറങ്ങളും 2019 റെനോ ഡസ്റ്റര്‍ നിരയിലുണ്ട്.

പുതിയ റെനോ ഡസ്റ്റര്‍ — മാറ്റങ്ങള്‍ എന്തെല്ലാം?

പരിഷ്‌കരിച്ച ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം

6.8 ഇഞ്ച് വലുപ്പമുള്ള പുതിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ഡസ്റ്റര്‍ ഫെയ്‌സ്‌ലിഫ്റ്റിലെ മറ്റൊരു പ്രധാനാകര്‍ഷണം. മീഡിയനാവ് ഇവല്യൂഷന്‍ യൂണിറ്റിന്റെ പിന്തുണ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയ്ക്കുണ്ട്. ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, വോയിസ് റെക്കഗ്നീഷന്‍ തുടങ്ങിയ കണക്ടിവിറ്റി സംവിധാനങ്ങള്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റില്‍ ലഭ്യമാണ്.

പുതിയ റെനോ ഡസ്റ്റര്‍ — മാറ്റങ്ങള്‍ എന്തെല്ലാം?

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാം

കൂടുതല്‍ ഫീച്ചറുകള്‍

പ്രീമിയം പകിട്ടുള്ള ഒട്ടനവധി ഫീച്ചറുകള്‍ ഡസ്റ്ററില്‍ ഉറപ്പുവരുത്താന്‍ ഇക്കുറി റെനോ മുന്‍കൈയ്യെടുത്തിട്ടുണ്ട്. നാലു സ്പീക്കറുകളും രണ്ടു മുന്‍ ട്വീറ്ററുകളുമുള്ള അര്‍ക്കമീസ് ഓഡിയോ സംവിധാനമാണിതില്‍ മുഖ്യം. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സോഫ്റ്റ് ടച്ച് ബട്ടണുകളുള്ള സ്റ്റീയറിങ് വീല്‍, ഇരട്ട നിറമുള്ള ഡാഷ്‌ബോര്‍ഡ്, ഐസ് ബ്ലു ഗ്രാഫിക്‌സുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ശീതികരിച്ച ഗ്ലോവ്‌ബോക്‌സ് എന്നിവയെല്ലാം പുതിയ ഡസ്റ്ററിന്റെ വിശേഷങ്ങളില്‍പ്പെടും.

പുതിയ റെനോ ഡസ്റ്റര്‍ — മാറ്റങ്ങള്‍ എന്തെല്ലാം?

കൂടുതല്‍ സുരക്ഷ

BNVSAP (ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം) ക്രാഷ് ടെസ്റ്റ് ചട്ടങ്ങള്‍ പാലിച്ചാണ് 2019 റെനോ ഡസ്റ്റര്‍ വിപണിയില്‍ പുറത്തിറങ്ങുന്നത്. ഇരട്ട എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, വേഗ മുന്നറിയിപ്പ് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ തുടങ്ങിയ സജ്ജീകരണങ്ങള്‍ എസ്‌യുവിയില്‍ അടിസ്ഥാനമായി ഒരുങ്ങുന്നുണ്ട്. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാമും പിന്‍ പാര്‍ക്കിങ് ക്യാമറയും ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റും ഡസ്റ്റര്‍ അവകാശപ്പെടും.

പുതിയ റെനോ ഡസ്റ്റര്‍ — മാറ്റങ്ങള്‍ എന്തെല്ലാം?

ചെറിയ ഭാവമാറ്റം

പുത്തന്‍ പതിപ്പാണെന്നു വെളിപ്പെടുത്താന്‍ ഡസ്റ്ററിന്റെ പുറംമോടിയില്‍ പുത്തന്‍ പരിഷ്‌കാരങ്ങളും റെനോ നടപ്പാക്കിയിട്ടുണ്ട്. എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍ക്കൊപ്പമാണ് പുതിയ സിഗ്നേച്ചര്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ ഒരുങ്ങുന്നത്. ക്രോം തിളക്കമുള്ള ഗ്രില്ലും വലിയ സ്‌കിഡ് പ്ലേറ്റും ഇരട്ട നിറമുള്ള മുന്‍ ബമ്പറും എസ്‌യുവിയില്‍ ശ്രദ്ധയാകര്‍ഷിക്കും. ഡസ്റ്ററിന്റെ പരുക്കന്‍ ഭാവം പറഞ്ഞുവെയ്ക്കുന്നതില്‍ കയാക്ക് റൂഫ് റെയിലുകളും വിജയിക്കുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
New Renault Duster: Top Things To Know. Read in Malayalam.
Story first published: Tuesday, July 9, 2019, 20:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X