റെനോ ട്രൈബര്‍ ബുക്കിങ് അടുത്താഴ്ച്ച മുതല്‍ ആരംഭിക്കും

കഴിഞ്ഞ മാസം ഇന്ത്യന്‍ വിപണിയില്‍ കാഴ്ച്ചവെച്ച തങ്ങളുടെ പുതിയ എംപിവി ട്രൈബറിനെ ആഗസ്റ്റ് മാസം പുറത്തിറക്കാനിരിക്കുകയാണ് റെനോ. പ്രാരംഭ പതിപ്പിന് 4.4 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 5.8 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില എന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനത്തിന്റെ ബുക്കിങ് അടുത്ത ആഴ്ച്ചമുതല്‍ ഔദ്യോഗികമായി ആരുഭിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.

റെനോ ട്രൈബര്‍ ബുക്കിങ് അടുത്താഴ്ച്ച മുതല്‍ ആരംഭിക്കും

റെനോ ക്വിഡില്‍ നിന്നുമെടുത്ത CMF-A പ്ലാറ്റ്‌ഫോമിലാണ് വാഹനം നിര്‍മ്മിക്കുന്നത്. എര്‍ട്ടിഗയേക്കാള്‍ വലുപ്പത്തില്‍ ചെറുതാണ് ട്രൈബര്‍, എന്നാല്‍ നാല് മീറ്ററിനു താഴെ നില്‍ക്കുന്നതിനാല്‍ നികുതിയിളവ് ലഭിക്കുമെന്നതാണ് മറ്റൊരു ഗുണം. ഡാസ്റ്റണ്‍ ഗോ+ സ്‌റ്റേഷണ്‍ വാഗണ്‍നേയും ട്രൈബര്‍ നേരിടും. കൂടുതലായും യുവാക്കളെയാണ് ട്രൈബര്‍ ലക്ഷ്യമിടുന്നത്.

റെനോ ട്രൈബര്‍ ബുക്കിങ് അടുത്താഴ്ച്ച മുതല്‍ ആരംഭിക്കും

ക്വിഡില്‍ നിന്നും കടംകൊണ്ട 1.0 ലിറ്റര്‍ മൂന്ന സിലണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തില്‍. 72 bhp കരുത്തും 96 Nm torque ഉം എഞ്ചിന്‍ പ്രധാനം ചെയ്യുന്നു, എന്നാല്‍ എംപിവിയുടെ കൂടുതല്‍ ഭാരം വഹിക്കാന്‍ വാഹനത്തിന്റെ എഞ്ചിന്‍ നിര്‍മ്മാതാക്കള്‍ ടൂണ്‍ ചെയ്യുമെന്ന് കരുതുന്നു.

റെനോ ട്രൈബര്‍ ബുക്കിങ് അടുത്താഴ്ച്ച മുതല്‍ ആരംഭിക്കും

ആഗോള തലത്തില്‍ ഏറ്റവും വില കുറഞ്ഞ എംപിവിയാവും ട്രൈബര്‍. ലോകമെമ്പാടും വളര്‍ന്നുവരുന്ന എല്ലാ വാഹന വിപണികളിലും ട്രൈബറിനെ അവതരിപ്പിക്കാനാണ് റഎനോയുടെ നീക്കം.

റെനോ ട്രൈബര്‍ ബുക്കിങ് അടുത്താഴ്ച്ച മുതല്‍ ആരംഭിക്കും

അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് AMT ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ വാഹനക്കിന് നല്‍കും. ട്രൈബര്‍ മുന്‍ വീല്‍ ഡ്രൈവായിരിക്കും, എംപിവിയുടെ പലവിധ ഗുണങ്ങള്‍ പൂര്‍ണ്ണമായി ഉപയോഗിക്കാനൊത്ത നിലയിലുള്ള നവീനമായ സീറ്റിങ് ഘടനയാണ്.

റെനോ ട്രൈബര്‍ ബുക്കിങ് അടുത്താഴ്ച്ച മുതല്‍ ആരംഭിക്കും

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാം

പുതുമയാർന്ന ഹെഡ്‌ലാമ്പുകളും ഗ്രില്ലുമാണ് ട്രൈബറിന്. എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍, അലോയ് വീലുകള്‍, മുഴച്ചുനില്‍ക്കുന്ന വീല്‍ ആര്‍ച്ചുകള്‍, ആകരം വെളിപ്പെടുത്തുന്ന ക്യാരക്ടര്‍ ലൈന്‍, റൂഫ് റെയിലുകള്‍ എന്നിവ വാഹനത്തെ വ്യത്യസ്ഥമാക്കുന്നു.

റെനോ ട്രൈബര്‍ ബുക്കിങ് അടുത്താഴ്ച്ച മുതല്‍ ആരംഭിക്കും

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ എന്നിവയടങ്ങിയ 7.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ്. പൂര്ർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രമെന്റ്‌ ക്ലസ്റ്ററാണ്. 3.5 ഇഞ്ച് വലുപ്പമുള്ള മൾട്ടി ഇൻഫൊഞമേഷൻ ഡിസ്പ്ലെയില്ർ വാഹനത്തിന്റെ സ്പീഡ് ഉൾപ്പടെ എല്ലാ വിവരങ്ങളും ലഭിക്കും. പുതുമയാർന്ന ഉൾവശമാണ്.

റെനോ ട്രൈബര്‍ ബുക്കിങ് അടുത്താഴ്ച്ച മുതല്‍ ആരംഭിക്കും

മൂന്നാം നിരയില്‍ പ്രത്യേക എസി വെന്റുകള്‍ കമ്പനി ട്രൈബറില്‍ നല്‍കുന്നു. ആവശ്യമെങ്കില്‍ മുഴുവനായി ഊരിമാറ്റാവുന്ന മൂന്നാം നിര സീറ്റുകളാണ് . മൂന്നാം നിര സീറ്റുകളില്ലെങ്കില്‍ വാഹനം 625 ലിറ്റര്‍ ബൂട്ട് ശേഷി നൽകും. എന്നാൽ, ഏഴു സീറ്റുകളുമുണ്ടെങ്കില്‍ ബൂട്ട് ശേഷി 84 ലിറ്ററായി ചുരുങ്ങും.

റെനോ ട്രൈബര്‍ ബുക്കിങ് അടുത്താഴ്ച്ച മുതല്‍ ആരംഭിക്കും

കോമ്പാക്ട് എംപിവി ഒരു അഞ്ച് സീറ്ററായിട്ടാണ് വരുന്നത്, ഉപഭോക്താക്കള്‍ക്ക ഡീലര്‍ഷിപ്പുകളില്‍ നിന്ന് ഒരു സീറ്റിന് 3000 രൂപ അധികം നൽകി സീറ്റുകൾ വാങ്ങി വാഹനത്തെ ആറ്/ഏഴ് സീറ്ററാക്കാവുന്നതാണ്. വാഹനത്തിനുള്ളില്‍ ഏഴ് പേര്‍ക്ക് സുഖമായിരിക്കാന്‍ കഴിയുമെന്ന് നിര്‍മ്മാതാക്കള്‍ ഉറപ്പു നല്‍കുന്നു.

Source: CarWale

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
All New Renault Tiber booking to starts next week. Read More Malayalam.
Story first published: Thursday, July 11, 2019, 19:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X